SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

മിക്ക സ്ത്രീകൾക്കും പുരുഷന്മാരോട് ഇക്കാര്യങ്ങൾ ചോദിക്കാൻ ചമ്മലാണ്, ഭർത്താവിനോട് ചോദ്യങ്ങളുമായി അപർണ; പൊസിഷനടക്കം സെക്സിലെ ഇഷ്ടങ്ങൾ തുറന്നുപറഞ്ഞ് ജീവ

Increase Font Size Decrease Font Size Print Page
jeeva-

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് അപർണയും ജീവയും. തമാശകളിലൂടെയുള്ള അവതരണ ശൈലിയിലൂടെയാണ് ഇരുവരും മലയാളികളുടെ മനസിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിലും ദമ്പതികൾ സജീവമാണ്. യൂട്യൂബിൽ അപർണയുടെ ചാനലിന് അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സും ഉണ്ട്.

ഇപ്പോഴിതാ ഭർത്താവിനോട് അപർണ ചോദിച്ച ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അറിയാൻ ആഗ്രഹമുണ്ടായിരുന്നിട്ടും,​ മിക്ക സ്ത്രീകൾക്കും പുരുഷന്മാരോട് ഇക്കാര്യങ്ങൾ ചോദിക്കാൻ ചമ്മലാണ് എന്ന് പറഞ്ഞുകൊണ്ട്, പതിനഞ്ചോളം ചോദ്യങ്ങളാണ് അപർണ ചോദിക്കുന്നത്.

ഒരു പെൺകുട്ടിയെ കണ്ടാൽ ആദ്യം എന്താണ് നോക്കുകയെന്നായിരുന്നു ആദ്യത്തെ ചോദ്യം. കണ്ണുകളായിരിക്കും നോക്കുക. ചിലപ്പോൾ വേറെ പലതും നോക്കും. അത് എന്റെ സ്വകാര്യതയായതുകൊണ്ട് ഞാൻ പറയുന്നില്ലെന്ന് ജീവ പറഞ്ഞു. എന്താണ് ഇഷ്ടപ്പെട്ട പൊസിഷൻ എന്നായിരുന്നും അടുത്ത ചോദ്യം. മിഷനറി പൊസിഷൻ എന്നായിരുന്നു ജീവയുടെ മറുപടി.


മറ്റ് സ്ത്രീകളെ സ്വപ്നം കാണാറുണ്ടോയെന്ന് ചോദ്യത്തിന് നടിമാരെയൊക്കെ സ്വപ്നത്തിൽ കാണാറുണ്ടെന്ന് ജീവ മറുപടി നൽകി. മേക്കപ്പിടുന്ന പെൺകുട്ടിയേയാണോ മേക്കപ്പിടാത്ത പെൺകുട്ടിയെയാണോ ഏറ്റവും ഇഷ്ടമെന്നായിരുന്നു അടുത്ത ചോദ്യം.

'നോ മേക്കപ്പ് ലുക്ക് ആണിഷ്ടം. മേക്കപ്പ് ഇട്ടാൽ ഇഷ്ടമില്ലെന്നല്ല, എനിക്കേറ്റവും ഇഷ്ടമെന്താണെന്നുവച്ചാൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വരുന്ന ലുക്കാണ്. അതിലെ ഭംഗിയാണ് ഒരു പെൺകുട്ടിയുടെ കാതലായ ഭംഗി എന്ന് ഞാൻ പറയും.'- ജീവ വ്യക്തമാക്കി.

പെൺകുട്ടികൾക്ക് ബോഡി ഹെയർ ഉള്ളതാണോ, ട്രിം ചെയ്തിരിക്കുന്നതാണോ ഇഷ്ടമെന്നും അപർണ ചോദിച്ചു. എനിക്ക് ട്രിം ചെയ്തിരിക്കുന്നതാണ് ഇഷ്ടം. സെക്സ് എന്ന് പറയുന്നത് ബ്യൂട്ടിഫുള്ളായിട്ടുള്ള മൊമന്റാണ്. നമ്മൾ സമയവും സന്ദർഭവുമൊക്കെ പ്ലാൻ ചെയ്ത് ചെയ്യുന്നതിലും നല്ലത് മൂഡ് വരുമ്പോൾ ചെയ്യുന്നതാണ്. ജീവ പറഞ്ഞു.

TAGS: JEEVA, APARNA THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY