SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

റെയിൽവേ ട്രാക്കിലൂടെ നടക്കവെ ട്രെയിനിന്റെ കാറ്റേറ്റ് യുവതികൾ തോട്ടിൽ വീണു; ഒരാൾക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page

devi-krishna

തൃശൂർ: റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേയ്ക്ക് വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. വി ആർ പുരം സ്വദേശി ദേവി കൃഷ്ണ(28)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ(35)യെ നാട്ടുകാർ രക്ഷപ്പെടുത്തി.

ചാലക്കുടി വി ആർ പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇരുവരും ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രെയിൻ പോകുന്നതിനിടെ അതിന്റെ കാറ്റടിച്ച് തോട്ടിലേയ്ക്ക് വീഴുകയായിരുന്നു.ദേവി കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളത്തിൽ വീണ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY