തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 348/2021), ഭൂജല വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 463/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോഡലർ (കാറ്റഗറി നമ്പർ 193/2019), തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ കാർപ്പന്റർ/കാർപ്പന്റർ കം പാക്കർ (കാറ്റഗറി നമ്പർ 71/2020),തിരുവനന്തപുരം ജില്ലയിൽ വിനോദസഞ്ചാര വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 260/2021), വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2 - (കാറ്റഗറി നമ്പർ 534/2019- വിമുക്തഭടൻമാർ/വിമുക്തഭടൻമാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ, 535/2019- ജനറൽ കാറ്റഗറി, 536/2019 - വകുപ്പുതല ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേന) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം നടത്തും
തിരുവന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക് (എൽ.പി.എസ്)- എൻ.സി.എ. വിശ്വകർമ്മ, എസ്.ഐ.യു.സി. നാടാർ, ഒ.ബി.സി. (കാറ്റഗറി നമ്പർ 500/2021, 501/2021, 502/2021), വിവിധ ജില്ലകളിൽ ക്ലർക്ക്/കാഷ്യർ - പാർട്ട് 2 സൊസൈറ്റി കാറ്റഗറി - ഒന്നാം എൻ.സി.എ. പട്ടികജാതി, മുസ്ലീം, എൽ.സി./എ.ഐ, ഒ.ബി.സി (കാറ്റഗറി നമ്പർ 584/2021, 586/2021, 587/2021, 592/2021), വയനാട് ജില്ലയിൽ വനം വകുപ്പിൽ ട്രൈബൽ വാച്ചർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 190/2020) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.
ചുരുക്കപട്ടിക
ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 136/2020),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്തേഷ്യോളജി) - ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 234/2021),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇക്കണോമിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 294/2020),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 297/2020),കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 124/2021) എന്നീ തസ്തികകളിൽ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.
ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തും
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്) (കാറ്റഗറി നമ്പർ 389/2021),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഉറുദു) (ജൂനിയർ) (കാറ്റഗറി നമ്പർ 729/2021) എന്നീ തസ്തികകളിൽ ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തും
ഓൺലൈൻ പരീക്ഷ
എറണാകുളം ജില്ലയിൽ ജില്ലാ സഹകരണബാങ്കിൽ ക്ലർക്ക്/കാഷ്യർ - പാർട്ട് 1 (കാറ്റഗറി നമ്പർ 135/2022) തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും.
അർഹതാപട്ടിക
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയേറ്റർ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 61/2020) തസ്തികയിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും
പി.എസ്.സിഓൺലൈൻ പരീക്ഷാകേന്ദ്രം കാസർകോട്ടും
തിരുവനന്തപുരം: കാസർകോട്ട് പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നുരാവിലെ 11 ന് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിക്കും. കാസർകോട് ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ പ്രവർത്തനക്ഷമമാകുന്ന പരീക്ഷാകേന്ദ്രത്തിൽ 231 ഉദ്യോഗാർത്ഥികൾക്ക് ഒരുസമയം പരീക്ഷയെഴുതാം. കൊവിഡ് ബാധിതർക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളുള്ളത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം സഹായകരമാകും. ഉദ്ഘാടനച്ചടങ്ങിൽ കമ്മിഷനംഗം സി. സുരേശൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |