കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റ് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. രാവിലെ കോടമഞ്ഞു പെയ്യുന്ന പ്രദേശം. വൈകിട്ട് അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ പടരുന്ന സ്വർണശോഭ. ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്കത്തോട്ടത്തിലെ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ് വ്യൂ പോയിന്റ് ഒരുക്കിയിരിക്കുന്നത്. ചങ്ക് ബ്രദേഴ്സ് എന്ന യുവാക്കളുടെ കൂട്ടായ്മ ഐ ലവ് ചെങ്ങറ എന്ന വലിയ ബോർഡ് സ്ഥാപിച്ച് ആളുകളെ ആകർഷിക്കുന്നുണ്ട്.
ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള കുടിലും കണയുടെ ഇലകൾകൊണ്ട് നിർമിച്ച മറ്റൊരു കുടിലും മുളകൊണ്ട് നിർമിച്ച ഓപ്പൺ എയർ ഇരിപ്പിടവും കൗതുകമാണ്. ഊട്ടിയെയും മൂന്നാറിനെയും അനുസ്മരിപ്പിക്കുന്നതാണ് ഇവിടുത്തെ കോടമഞ്ഞ് പെയ്യുന്ന മലനിരകളുടെ കാഴ്ചകൾ. ഇവിടെ മയിലുകളെയും കാണാം. മലമടക്കുകളിലെ ചെറുതോടുകൾ അച്ചൻകോവിലാറിന്റെ കൈവഴികളാണ്. മലമുകളിലെ ഈർപ്പം കിനിയുന്ന പാറകളിൽ വിവിധതരം ചെടികളും ഔഷധ സസ്യങ്ങളും വളരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |