കുന്ദമംഗലം: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കേന്ദ്രനയങ്ങൾ തിരുത്തുക എന്നീ മുദ്രാവാക്യമുയർത്തി 12 ന് നടത്തുന്ന ആദായനികുതി ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം എൻ.ആർ.ഇ.ജി. ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ കുന്ദമംഗലത്ത് ആരംഭിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ ജാഥ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ചന്ദ്രൻ ,ജാഥാംഗങ്ങളായ കെ.സുജാത, വി.ബാബു, സി.കെ പ്രതീഷ്, ടി.റസീന, എം.കെ അനിൽകുമാർ, എം.എം സുധീഷ് കുമാർ,ടി.കെ സുഭാഷിണി എന്നിവർ പ്രസംഗിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് ബാബു സ്വാഗതവും പ്രസിഡന്റ് കനകവല്ലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |