തിരുരങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ വിഷൻ 2026ന്റെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനം പദ്ധതിയിൽ താനൂർ ലോക്കൽ അസോസിയേഷൻ ചെറുമുക്ക് വെസ്റ്റിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം കെ.പി.എ.മജീദ് എം.എൽ.എ നിർവഹിച്ചു. താനൂർ എ.ഇ.ഒ എൻ.എം ജാഫർ അദ്ധ്യക്ഷത വഹിച്ചു. മാർച്ചിലാണ് വീടിന്റെ നിർമ്മാണ പ്രവർത്തി തുടങ്ങിയത്. പദ്ധതിക്ക് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രദേശത്തെ ക്ലബുകളായ ടൗൺ ടീം, പ്രവാസി നഗർ, വൈ.എഫ്.സി, എമറാൾഡ്, യുനൈറ്റെഡ്, വിസ്മയ ക്ലബ് എന്നിവരുടെയും നാട്ടുകാരുടെയും സംഭാവനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും നിർധന വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ വച്ച് ക്ലബ് ഭാരവാഹികളെ ആദരിച്ചു. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി.മൂസകുട്ടി , പഞ്ചായത്ത് അംഗങ്ങളായ ചെറുമേലകത്ത് ബാലൻ, സൗദ, മരക്കാർ കുട്ടി അരീക്കാട്ട്, കെ.ധന, നിർമ്മാണ കമ്മിറ്റി കൺവീനർ കെ.പി.കെ തങ്ങൾ, കോ-ഓർഡിനേറ്റർ കെ.വി.സഫ്വാൻ, വി.പി.ഖാദർ ഹാജി, നീലങ്ങത്ത് അബ്ദുസലാം, എ.കെ.മരക്കാർ കുട്ടി, വി.പി.ഷൗക്കത്ത്, സ്കൗട്ട്സ് ആന്റ്ര് ഗൈഡ് അംഗങ്ങളായ വി.വി.എൻ നവാസ്, സലോമി അഗസ്സിൻ, സുകുമാരൻ, രാജ്മോഹൻ, ശോഭന ദേവി, കള്ളിയത്ത് അൻവർ, ബിജു എബ്രഹാം, എൻ.സി ചാക്കോ, നിഷ നവീൻ, സമദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |