SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.22 PM IST

ഇല്ലാതായിട്ടില്ല,​ യാഥാർത്ഥ്യമാകും കേരളത്തിന്റെ സ്വപ്നപദ്ധതി,​ കേരളം കുതിക്കട്ടെ സിൽവർലൈനിൽ; ഉദ്യോഗസ്ഥരെ പിൻവലിച്ചിട്ടും പ്രചാരണ വീഡിയോയുമായി കെ റെയിൽ

k-rail

തിരുവനന്തപുരം: സിൽവർ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച് മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച ഉത്തരവ് പുറത്തുവന്നിട്ടും പദ്ധതിയെക്കുറിച്ചുള്ള പരസ്യപ്രചാരമം തുടർന്ന് കെ റെയിൽ. കെ റെയിലിന്റെ ഫേസ്‌ബുക്ക് പേജിലാണ് പരസ്യവീഡിയോ എത്തിയത്. പദ്ധതി ഇല്ലാതായിട്ടില്ല,​ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർദ്ധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്.

യാഥാർത്ഥ്യമാകും കേരളത്തിന്റെ സ്വപ്ന പദ്ധതി,​ കേരളം കുതിക്കട്ടെ ,​ . സിൽവർ ലൈനിൽ എന്ന് പേജിൽ കുറിക്കുന്നു,​

അതേസമയം സിൽവർ ലൈൻ പദ്ധതികൾ സർക്കാർ പൂർണമായി മരവിപ്പിച്ചു. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാ‌ർ പിൻവാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. രണ്ട് മാസം മുമ്പാണ് ഇവരുടെ കാലാവധി നീട്ടി നൽകിയത്. സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും ഉത്തരവിൽ പറയുന്നു. സിൽവർ ലൈനിൽ നിന്നും ഒരു കാരണവശാലും പുറകോട്ടില്ലെന്നാണ് നേരത്തേ സർക്കാ‌ർ പറഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SILVERLINE, K RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA