SignIn
Kerala Kaumudi Online
Thursday, 19 February 2026 1.35 AM IST

മന്ത്രി ശിവൻകുട്ടിയെ തടയാൻ വൈദികന്റെ ആഹ്വാനം

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിക്കെതിരെ സംഘടിക്കാനും വഴിയിൽ തടയാനും ആഹ്വാനം ചെയ്യുന്ന പൂന്തുറ ഇടവക വികാരി ഫാ. ജോണിന്റെ ശബ്ദസന്ദേശത്തെ തുടർന്ന് നിരവധി സ്ത്രീകൾ തടിച്ചുകൂടിയതോടെ ഇന്നലെ രാവിലെ പൂന്തുറ സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ട്രാഫിക് ബോധവത്‌കരണ ക്ലാസിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് മന്ത്രി വിട്ടുനിന്നു. ചടങ്ങിൽ അദ്ധ്യക്ഷനാകേണ്ടിയിരുന്ന സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ആന്റണി രാജുവും എത്തിയില്ല.

മത്സ്യത്തൊഴിലാളികളുടെ നിലവിളികളെ നിരന്തമായി അവഹേളിക്കുന്ന മന്ത്രിമാർ നമ്മുടെ മണ്ണിൽ വന്ന് അധികാരം കാണിക്കാൻ ശ്രമിക്കുന്നുവെന്നും അത് അനുവദിക്കാൻ പാടില്ലെന്നുമായിരുന്നു ശബ്ദ സന്ദേശത്തിൽ. ഉദ്ഘാടനച്ചടങ്ങിന് എത്തുന്ന മന്ത്രി ശിവൻകുട്ടിയെ തടയണമെന്നും ആഹ്വാനം ചെയ്തു. തടയാനെത്തുന്ന സ്ത്രീകളെ സഹായിക്കാൻ പുരുഷൻമാരും എത്തണമെന്നും പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നിരവധി സ്ത്രീകൾ പ്രതിഷേധവുമായി സ്കൂളിന് മുന്നിൽ എത്തിയത്. ഇതറിഞ്ഞാണ് മന്ത്രിമാർ ചടങ്ങിൽ എത്താതിരുന്നത്.

TAGS: V SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY