
മഴയും വെള്ളപ്പൊക്കവും മൂലം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഒരാഴ്ചയായി ക്ലാസുകൾ മുടങ്ങിയിരിക്കുകയാണ്. അതിനാൽ, ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി പഠിക്കേണ്ട പാഠഭാഗങ്ങൾ ഒട്ടുമിക്ക സ്കൂളുകളിലും പഠിപ്പിച്ച് പൂർത്തീകരിച്ചിട്ടില്ല. പരീക്ഷകൾക്ക് മുന്നോടിയായുള്ള റിവിഷൻ ക്ലാസുകളും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഓണപ്പരീക്ഷകൾ സെപ്തംബർ ആദ്യവാരത്തിലേക്ക് മാറ്റിവച്ചാൽ കുട്ടികൾക്ക് കൂടുതൽ പഠനസമയം ലഭ്യമാകും.
-റോയ് വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |