SignIn
Kerala Kaumudi Online
Sunday, 30 August 2026 4.17 AM IST

മനസിന്റെ മായാജാലങ്ങൾ

maya

'​'​പ്ര​പ​ഞ്ചം​ ​പു​റ​ത്തു​ള്ള​ ​അ​ന​ന്ത​ത​യാ​ണെ​ങ്കി​ൽ,​ ​മ​ന​സ് ​ഉ​ള്ളി​ലു​ള്ള​ ​അ​ന​ന്ത​ത​യാ​ണെ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​നി​ങ്ങ​ൾ​ ​സ​മ്മ​തി​ക്കു​മോ​?​ ​പ്ര​പ​ഞ്ച​ത്തേ​ക്കാ​ൾ​ ​വി​ശാ​ല​മാ​യ,​ ​മ​ന​സ് ​സ്വ​ന്ത​മാ​യു​ള്ള​ ​ജീ​വി​യാ​ണ് ​മ​നു​ഷ്യ​ൻ​ ​എ​ന്ന​തി​ൽ​ ​ത​ർ​ക്ക​മു​ണ്ടോ​?​ ​ന​മ്മ​ൾ​ ​രാ​ത്രി​യി​ലെ​ ​ആ​കാ​ശ​ത്തേ​യ്ക്ക് ​ശ്ര​ദ്ധ​യോ​ടെ​ ​നോ​ക്കു​മ്പോ​ൾ​ ​ആ​ദ്യം​ ​ചി​ന്ത​യി​ലെ​ത്തു​ന്ന​ത് ​പ്ര​പ​ഞ്ച​ത്തി​ന്റെ​ ​അ​ന​ന്ത​മാ​യ​ ​വി​ശാ​ല​ത​യെ​ക്കു​റി​ച്ച​ല്ലേ!​ ​എ​ണ്ണ​മ​റ്റ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ,​ ​കോ​ടി​ക്ക​ണ​ക്കി​ന് ​ഗാ​ല​ക്സി​ക​ൾ,​ ​അ​ള​ക്കാ​നാ​വാ​ത്ത​ ​ദൂ​ര​ങ്ങ​ൾ​-​ഇ​വ​യ്ക്കി​ട​യി​ൽ​ ​മ​നു​ഷ്യ​ൻ​ ​എ​ത്ര​ ​ചെ​റു​താ​ണ്.​ ​എ​ന്നാ​ൽ,​ ​അ​തേ​ ​മ​നു​ഷ്യ​ൻ​ ​ത​ന്റെ​ ​ചെ​റി​യ​ ​ശ​രീ​ര​ത്തി​നു​ള്ളി​ൽ​ ​ഈ​ ​മ​ഹാ​പ്ര​പ​ഞ്ച​ത്തെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കു​ന്നു.​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​ ​ജ​ന​ന​വും​ ​മ​ര​ണ​വും​ ​സ​ങ്ക​ൽ​പ്പി​ക്കു​ന്നു.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ​ ​അ​ക​ലെ​യു​ള്ള​ ​ലോ​ക​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കു​ന്നു.​ ​ഭൂ​ത​കാ​ല​ത്തെ​ ​ഓ​ർ​ക്കു​ക​യും​ ​ഭാ​വി​ ​സ്വ​പ്നം​ ​കാ​ണു​ക​യും​ ​ചെ​യ്യു​ന്നു.​ ​അ​വി​ടെ​യാ​ണ് ​മ​ന​സി​ന്റെ​ ​മ​ഹ​ത്വം.​ ​പ്ര​പ​ഞ്ച​ത്തെ​ ​കാ​ണു​ന്ന​ത് ​ന​മ്മു​ടെ​ ​ക​ണ്ണു​ക​ളാ​ണ് ​എ​ന്ന​ത് ​ശ​രി​യാ​കു​മോ​?​ ​അ​തോ,​ ​ക​ണ്ണു​ക​ൾ​ ​കാ​ഴ്ച​യെ​ ​സ്വീ​ക​രി​ക്കു​ന്നു,​ ​ന​മ്മു​ടെ​ ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​കൊ​ണ്ടു​ ​കാ​ണു​ന്നു​ ​എ​ന്ന​താ​ണോ​ ​ശ​രി​?​ ​എ​ന്നാ​ൽ,​ ​പ്ര​പ​ഞ്ച​ത്തെ​ ​അ​ർ​ത്ഥ​മുള്ളതാ​ക്കു​ന്ന​ത് ​ന​മ്മു​ടെ​ ​മ​ന​സാ​ണ്.​ ​ഭാ​വ​ന​യി​ലൂ​ടെ​ ​ച​ന്ദ്ര​നി​ലേ​യ്ക്ക് ​യാ​ത്ര​ ​ചെ​യ്യാം,​ ​ഭൂ​ത​കാ​ല​ത്തി​ലേ​യ്ക്ക് ​ഓ​ർ​മ​യി​ലൂ​ടെ​ ​മ​ട​ങ്ങി​പ്പോ​കാം.​ ​സ്വ​പ്ന​ത്തി​ൽ​ ​പു​തു​ലോ​കം​ ​സൃ​ഷ്ടി​ക്കാം.​ ​അ​തി​നാ​ൽ​ ​മ​ന​സ് ​വെ​റും​ ​ചി​ന്ത​ക​ളു​ടെ​ ​ഇ​ട​മ​ല്ല,​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ളു​ടെ​ ​വി​ശാ​ല​ ​ആ​കാ​ശ​മാ​ണ്.​ ​മ​ന​സി​ന്റെ​ ​വ​ലു​പ്പം​ ​അ​റി​വി​ൽ​ ​മാ​ത്ര​മ​ല്ല,​ ​സ്നേ​ഹ​ത്തി​ലും​ ​കാ​ണാം.​ ​സ്വ​ന്തം​ ​സ​ന്തോ​ഷ​ത്തി​നൊ​പ്പം​ ​മ​റ്റൊ​രാ​ളു​ടെ​ ​സ​ന്തോ​ഷ​ത്തി​ലും​ ​സ​ന്തോ​ഷി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ന​സ് ​വ​ലു​താ​ണ്.​ ​മ​റ്റൊ​രാ​ളു​ടെ​ ​വേ​ദ​ന​ ​സ്വ​ന്തം​ ​പോ​ലെ​ ​അ​നു​ഭ​വി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ന​സ് ​അ​തി​ലും​ ​വ​ലു​താ​ണ്.​ ​ക്ഷ​മി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ന​സ് ​വി​ശാ​ല​മാ​ണ്.​ ​മ​റ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ന​സ് ​സ​മാ​ധാ​ന​മു​ള്ള​താ​ണ്.​ ​മ​റ്റു​ള്ള​വ​രെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ന​സ് ​മ​ഹ​ത്താ​യ​താ​ണ്.​ ​എ​ന്നാ​ൽ​ ​വി​ശാ​ല​ ​മ​ന​സ് ​എ​ന്ന​ത് ​എ​ല്ലാം​ ​സ​ഹി​ക്ക​ണ​മെ​ന്ന​ല്ല.​ ​അ​നീ​തി​ക്കെ​തി​രെ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കാ​നും​ ​ആ​ത്മാ​ഭി​മാ​നം​ ​സം​ര​ക്ഷി​ക്കാ​നും​ ​ക​ഴി​യ​ണം.​ ​അ​തു​കൊ​ണ്ട് ​മ​ന​സി​ന് ​വ​ലു​പ്പ​ത്തോ​ടൊ​പ്പം​ ​ക​രു​ത്തും​ ​വേ​ണം.​ ​പ്ര​പ​ഞ്ചം​ ​പു​റ​ത്തു​ള്ള​ ​അ​ത്ഭു​ത​മാ​ണെ​ങ്കി​ൽ​ ​മ​ന​സ് ​ഉ​ള്ളി​ലു​ള്ള​ ​പ്ര​പ​ഞ്ച​മാ​ണ്.​ ​പു​റ​ത്തെ​ ​പ്ര​പ​ഞ്ച​ത്തെ​ ​കീ​ഴ​ട​ക്കാ​ൻ​ ​മ​നു​ഷ്യ​ൻ​ ​ബ​ഹി​രാ​കാ​ശ​ത്തേ​യ്ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്നു.​ ​എ​ന്നാ​ൽ​ ​സ്വ​ന്തം​ ​മ​ന​സി​ന്റെ​ ​ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്ന​ത് ​അ​തി​ലും​ ​വ​ലി​യ​ ​സാ​ഹ​സ​മാ​ണ്.​ ​പ്ര​പ​ഞ്ച​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ശാ​സ്ത്രം​ ​സ​ഹാ​യി​ക്കും.​ ​സ്വ​ന്തം​ ​മ​ന​സി​ന്റെ​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ആ​ത്മ​പ​രി​ശോ​ധ​ന​ ​സ​ഹാ​യി​ക്കും.​ ​ഒ​രു​ ​പ​ക്ഷേ,​ ​മ​നു​ഷ്യ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​യാ​ത്ര​ ​ബ​ഹി​രാ​കാ​ശ​ത്തി​ലേ​യ്ക്കു​ള്ള​ത​ല്ല​;​ സ്വന്തം ​മ​ന​സി​ലേ​യ്ക്കു​ള്ള​താ​ണ്.​ ​പ്ര​പ​ഞ്ചം​ ​ന​മ്മെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​;​ ​മ​ന​സ് ​പ്ര​പ​ഞ്ച​ത്തെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു!""പ്ര​ഭാ​ഷ​ക​ൻ​ ​സ​ദ​സ്യ​രെ​ ​നോ​ക്കു​മ്പോ​ൾ​ ​മി​ക്ക​മു​ഖ​ങ്ങ​ളി​ലും​ ​പ്ര​പ​ഞ്ച​സ​ഞ്ചാ​ര​ത്തി​നു​ ​പോ​യൊ​രു​ ​ഭാ​വ​മാ​യി​രു​ന്നു.
'​​​'​​​മ​​​ന​​​സി​​​ന്റെ​​​ ​​​വ​​​ലി​പ്പ​​​വും​​​ ​​​ക​​​ടു​​​പ്പ​​​വും​​​ ​​​ശ​​​രീ​​​ര​​​ത്തി​​​ന്റെ​​​ ​​​വ​​​ലി​പ്പം​​​ ​​​കൊ​​​ണ്ടോ,​​​ ​​​സ​​​മ്പ​​​ത്തി​​​ന്റെ​​​ ​​​അ​​​ള​​​വ്കൊ​​​ണ്ടോ,​​​ ​​​പ​​​ദ​​​വി​​​ ​​​കൊ​​​ണ്ടോ​​​ ​​​അ​​​ല്ല​​​ല്ലോ​​​ ​​​അ​​​ള​​​ക്കു​​​ന്ന​​​ത്.​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​ ​​​നേ​​​രി​​​ടാ​​​നു​​​ള്ള​​​ ​​​മ​​​ന​​​സി​​​ന്റെ​​​ ​​​ശ​​​ക്തി​​​ ​​​വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന്റെ​​​ ​​​ശ​​​ക്തി​​​യാ​​​ണ്.​​​ ​​​ന​​​മു​​​ക്ക് ​​​ഇ​​​ഷ്ട​​​മി​​​ല്ലാ​​​ത്ത​​​വ​​​രോ​​​ടും​​​ ​​​മാ​​​ന്യ​​​മാ​​​യി​​​ ​​​പെ​​​രു​​​മാ​​​റാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​മ്പോ​​​ഴാ​​​ണ് ​​​മ​​​ന​​​സി​​​ന്റെ​​​ ​​​വ​​​ലി​​​പ്പം​​​ ​​​തെ​​​ളി​​​യു​​​ന്ന​​​ത്.​​​ ​​​ഒ​​​രി​​​ക്ക​​​ൽ​​​ ​​​നെ​​​പ്പോ​​​ളി​​​യ​​​ൻ​​​ ​​​ബോ​​​ണ​​​പ്പാ​​​ർ​​​ട്ട് ​​​കൈ​​​യി​​​ൽ​​​ ​​​ഒ​​​രു​​​ഗ്ലാ​​​സ് ​​​പാ​​​ലു​​​മാ​​​യി​​​ ​​​യാ​​​ത്ര​​​ ​​​ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​സ​​​മീ​​​പ​​​ത്ത് ​​​നി​​​ന്ന് ​​​പെ​​​ട്ടെ​​​ന്ന് ​​​വെ​​​ടി​​​യൊ​​​ച്ച​​​ ​​​കേ​​​ട്ടു.​​​ ​​​കൂ​ടെ​യു​ള്ള​വ​ർ​ ​പേ​ടി​ച്ച് ​വി​റ​ച്ചു.​ ​എ​ന്നാ​ൽ​ ​നെ​പ്പോ​ളി​യ​ന് ​ഒ​രു​ ​മാ​റ്റ​വും​ ​ഉ​ണ്ടാ​യി​ല്ല.​ ​ഒ​രു​തു​ള്ളി​ ​പാ​ലു​ ​പോ​ലും​ ​തു​ളു​മ്പി​യി​ല്ല.​ അ​​​ദ്ദേ​​​ഹം​​​ ​​​ശാ​​​ന്ത​​​മാ​​​യി​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​: ​'​വെ​ടി​യൊ​ച്ച​ ​കേ​ട്ട​വ​‌​ർ​ ​ഭ​യ​ന്നു,​​​ ​എ​ന്റെ​ ​ശ്ര​ദ്ധ​ ​പാ​ലി​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ചു​".​ ​മ​ന​സി​ന്റെ​ ​ക​രു​ത്ത് ​മന​സി​ലാ​യോ​"" ​​ ​​​പ്ര​​​ഭാ​​​ഷ​​​ക​​​ൻ​​​ ​​​നി​​​റു​​​ത്തി​​​യി​​​ട്ടും,​​​ ​​​സ​​​ദ​​​സ്യ​​​രു​​​ടെ​​​യു​​​ള്ളി​​​ലെ​​​ ​​​മാ​​​യ​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ ​​​തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION