SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.29 PM IST

ട്രംപിന്റെ ‘ചുംബനചിത്രം’ വൈറൽ; 35കാരിയായ അസിസ്റ്റന്റുമായി പ്രണയത്തിലെന്ന് അഭ്യൂഹം, സത്യമെന്താണ്?​

donald-trump
പ്രചരിക്കുന്ന ചിത്രം,​ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പും

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ഗോൾഫ് കോഴ്സിൽ ചുംബിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ ചിത്രം യഥാർഥമാണെന്ന് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

വെള്ള വസ്ത്രം ധരിച്ച ഒരു യുവതിയും വെള്ള ഷർട്ടും ഇളം നിറത്തിലുള്ള പാന്റും ധരിച്ച ഒരാളുമാണ് ദൃശ്യങ്ങളിലുള്ളത്. യുവതി ഗോൾഫ് ഗ്ലൗസ് ധരിച്ചിട്ടുണ്ട്. പിന്നിൽ ഗോൾഫ് കോർട്ടും വ്യക്തമാണ്. ദൃശ്യങ്ങളിലുള്ളത് ട്രംപും നതാലി ഹാർപ്പുമാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഹാർപ്പിന് പ്രസിഡന്റുമായുള്ള അടുത്ത ബന്ധമാണ് ചിത്രം ഇത്രയധികം ശ്രദ്ധ നേടാൻ കാരണമായത്. ട്രംപിന്റെ അടുത്ത വൃത്തത്തിലെ നിർണായക വ്യക്തിയാണ് ഹാർപ്പെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിനൊപ്പം ഹാർപ്പ് പതിവായി പ്രത്യക്ഷപ്പെടുന്നതും സമൂഹമാദ്ധ്യമങ്ങളിൽ ഇരുവരെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

വൈറലായ ചിത്രം കൃത്രിമമായി നിർമിച്ചതാണെന്ന് എഐ ഡിറ്റക്ഷൻ ടൂളുകൾ കണ്ടെത്തിയെന്നാണ് യുഎസ് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഉയർന്ന റെസല്യൂഷനിലുള്ള ചിത്രത്തിൽ യുവതിയുടെ ഒരു കൈയിൽ ആറ് വിരലുകൾ ഉള്ളതായും വ്യക്തമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി.

ട്രംപിനൊപ്പം നിരവധി ഗോൾഫ് യാത്രകളിൽ ഹാർപ്പ് പങ്കെടുത്തിട്ടുണ്ട്. ഈ വർഷം ആദ്യം വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബിൽ ട്രംപിനൊപ്പം നിൽക്കുന്ന ഹാർപ്പിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അടുത്തിടെ ട്രംപ് അയർലൻഡ് സന്ദർശിച്ചപ്പോഴും ഹാർപ്പ് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നു. ഐറിഷ് ഓപ്പണിൽ പങ്കെടുക്കുന്നതിനിടെയാണ് ട്രംപ് ഡൂൺബെഗ് ഗോൾഫ് റിസോർട്ട് സന്ദർശിച്ചത്.

എന്നാൽ ട്രംപും ഹാർപ്പും തമ്മിലുള്ള സൗഹൃദവും ഇരുവരും ഒരുമിച്ച് യാത്ര ചെയ്തതും ചൂണ്ടിക്കാണിച്ച് ഈ ചിത്രം യഥാർത്ഥമാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇരുവരും തമ്മിലുള്ള ചുംബനചിത്രം ഡിജിറ്റലായി മാറ്റം വരുത്തിയതോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതോ ആകാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

English Summary

A viral image depicting US President Donald Trump kissing executive assistant Natalie Harp on a golf course has sparked relationship rumors. However, its authenticity lacks reliable confirmation. Sources close to Trump claim AI detection tools identify the image as fake, citing details like a woman's six fingers in high-resolution versions, strongly suggesting digital alteration or AI generation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, NATALIE HARP, TRUMP KISSING PHOTO, VIRAL AI PHOTO, TRUMP NATALIE HARP CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360