SignIn
Kerala Kaumudi Online
Saturday, 12 September 2026 2.08 AM IST

മൊ​ബൈ​ൽ​ ​ഇ​-​​​സേ​വ​ ​വാൻ ച​രി​ത്ര​പ​ര​മാ​യ​ ​ചു​വ​ടു​വ​യ്പ്പ്

mobile-

ഭാ​ര​തീ​യ​ ​നീ​തി​ന്യാ​യ​ ​ച​രി​ത്ര​ത്തി​ൽ​ ​സു​വ​ർ​ണ​ ​അ​ദ്ധ്യാ​യം​ ​കു​റി​ച്ചു​കൊ​ണ്ട് ​സു​പ്രീം​കോ​ട​തി​യു​ടെ​യും​ ​നാ​ഷ​ണ​ൽ​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​അ​തോ​റി​റ്റി​യു​ടെ​യും​ ​സം​യു​ക്ത​മാ​യ​ ​പു​തി​യൊ​രു​ ​കാ​ൽ​വ​യ്പ്പാ​ണ് ​മൊ​ബൈ​ൽ​ ​ഇ​-​​​ ​സേ​വ​ ​വാ​നു​ക​ൾ.​ ​രാ​ജ്യ​ത്തെ​ ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ജീ​വി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നീ​തി​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നീ​തി​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ഈ​ ​സം​വി​ധാ​നം​ ​ഇ​ന്ത്യ​യി​ലു​ട​നീ​ളം​ ​വ്യാ​പി​പ്പി​ക്കു​മ്പോ​ൾ,​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ജീ​വി​ത​ത്തി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​നീ​തി​ന്യാ​യ​ ​ഘ​ട​ന​യി​ലും​ ​അ​ത്ഭു​താ​വ​ഹ​മാ​യ​ ​മാ​റ്റ​ങ്ങ​ളാ​ണ് ​ഉ​ണ്ടാ​കാ​ൻ​ ​പോ​കു​ന്ന​ത്.​ ​കി​ലോ​മീ​റ്റ​റു​ക​ളോ​ളം​ ​യാ​ത്ര​ ​ചെ​യ്ത് ​കോ​ട​തി​ക​ൾ​ ​ക​യ​റി​യി​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​ർ​ക്ക് ​ഇ​തൊ​രു​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​യി​ ​മാ​റും.
പാ​ര​മ്പ​ര്യ​മാ​യി​ ​നി​ല​നി​ന്നി​രു​ന്ന​ ​സ​ങ്കീ​ർ​ണ​വും​ ​ചെ​ല​വേ​റി​യ​തു​മാ​യ​ ​കോ​ട​തി​ ​വ്യ​വ​സ്ഥ​ക​ളി​ൽ​ ​നി​ന്ന് ​തി​ക​ച്ചും​ ​വ്യ​ത്യ​സ്ത​മാ​യി,​ ​ഡി​ജി​റ്റ​ൽ​ ​യു​ഗ​ത്തി​ന്റെ​ ​അ​ന​ന്ത​സാ​ദ്ധ്യ​ത​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ​മൊ​ബൈ​ൽ​ ​ഇ​​​-​ ​സേ​വ​ ​വാ​നു​ക​ൾ​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ഘ​ട്ടം​ ​ഘ​ട്ട​മാ​യി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ 73​ ​വാ​നു​ക​ളി​ൽ​ ​ആ​ദ്യ​ ​ഘ​ട്ട​മാ​യി​ 26​ ​വാ​നു​ക​ൾ​ ​കഴിഞ്ഞ ദിവസം ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.
ഗ്രാ​മീ​ണ​ർ​ക്കും​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കും​ ​അ​ർ​ഹ​മാ​യ​ ​നി​യ​മ​സ​ഹാ​യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​ഈ​ ​സം​വി​ധാ​നം​ ​ഒ​രു​ ​നാ​ഴി​ക​ക്ക​ല്ലാ​യി​ ​മാ​റും.​ ​സ​ഞ്ച​രി​ക്കു​ന്ന​ ​കോ​ട​തി​യാ​യി​ട്ടാ​ണ് ​ഇ​വ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​മ​ൾ​ട്ടി​​​ ​നെ​റ്റ്‌​വ​ർ​ക്ക്,​​​ 4​ജി,​​​ 5​ ​ജി​ ​ക​ണ​ക്ടി​വി​റ്റി,​​​ ​എ​ച്ച്.​ഡി​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗ് ​സം​വി​ധാ​ന​ങ്ങ​ൾ,​ ​സി.​സി​ ​ടി​വി​ ​ക്യാ​മ​റ​ക​ൾ,​ ​പ​ബ്ലി​ക് ​അ​ഡ്ര​സ് ​സി​സ്റ്റ​ങ്ങ​ൾ,​ ​വി​ശ്വ​സ​നീ​യ​മാ​യ​ ​പ​വ​ർ​ ​ബാ​ക്ക്അ​പ്പ് ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഇ​തി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.​ ​
​ കേ​സു​ക​ളു​ടെ​ ​നി​ല​വി​ലെ​ ​അ​വ​സ്ഥ,​​​ ​അ​ടു​ത്ത​ ​ഹി​യ​റിം​ഗ് ​തീ​യ​തി​ക​ൾ,​ ​ഉ​ത്ത​ര​വു​ക​ൾ,​ ​വി​ധി​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​ത​ങ്ങ​ളു​ടെ​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​വ​ച്ചു​ത​ന്നെ​ ​മ​ന​സി​ലാ​ക്കാം.
​ ഇ​​​-​ഫ​യ​ലിം​ഗ്,​ ​ഡി​ജി​റ്റ​ൽ​ ​പേ​യ്‌​മെ​ന്റു​ക​ൾ,​ ​സൗ​ജ​ന്യ​ ​നി​യ​മ​സ​ഹാ​യം​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​സ​ഹാ​യ​ങ്ങ​ളും​ ​ഇ​തി​ലൂ​ടെ​ ​ല​ഭ്യ​മാ​കും.​ ​
​ സാ​ധാ​ര​ണ​ക്കാ​ർ​ ​നേ​രി​ടു​ന്ന​ ​ചെ​റി​യ​ ​കേ​സു​ക​ളും​ ​ത​ർ​ക്ക​ങ്ങ​ളും​ ​നീ​ണ്ടു​പോ​കാ​തെ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​മൊ​ബൈ​ൽ​ ​ലോ​ക് ​അ​ദാ​ല​ത്തു​ക​ൾ​ ​ഈ​ ​വാ​നു​ക​ൾ​ ​വ​ഴി​ ​ന​ട​ത്താ​നാ​കും.
കാ​ല​താ​മ​സം​ ​
കു​റ​യും
​​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​ആ​ളു​ക​ൾ​ക്ക് ​കോ​ട​തി​ക​ളി​ലേ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​നും​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​ഫീ​സ് ​ന​ൽ​കാ​നും​ ​വ​രു​ന്ന​ ​ഭീ​മ​മാ​യ​ ​ചെ​ല​വ് ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ക്കും.​ ​വി​ദൂ​ര​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​ക​ഴി​യു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​ക​ർ​ഷ​ക​ർ​ക്കും​ ​ത​ങ്ങ​ളു​ടെ​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ടു​ത്താ​തെ​ ​ത​ന്നെ​ ​ത​ങ്ങ​ളു​ടെ​ ​കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ആ​വ​ശ്യ​മാ​യ​ ​നി​യ​മോ​പ​ദേ​ശ​ങ്ങ​ൾ​ ​തേ​ടാ​നു​മാ​കും.​ ​ഇ​തി​ലൂ​ടെ​ ​അ​വ​രു​ടെ​ ​സ​മ​യ​വും​ ​പ​ണ​വും​ ​ലാ​ഭി​ക്കാം.
നീ​തി​ ​ല​ഭ്യ​മാ​കു​ന്ന​തി​ലെ​ ​കാ​ല​താ​മ​സം​ ​വ​ലി​യ​ ​തോ​തി​ൽ​ ​കു​റ​യ്ക്കാ​നാ​കും.​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ലു​ള്ള​ ​ചെ​റി​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​വ​ലി​യ​ ​കേ​സു​ക​ളാ​യി​ ​മാ​റു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​മൊ​ബൈ​ൽ​ ​ലോ​ക് ​അ​ദാ​ല​ത്തു​ക​ൾ​ ​വ​ഴി​ ​പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത് ​കോ​ട​തി​ക​ളി​ലെ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​കേ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​ഗ​ണ്യ​മാ​യി​ ​കു​റ​യ്ക്കും.
നി​യ​മ​പ​ര​മാ​യ​ ​അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​സ​ർ​ക്കാ​രി​ന്റെ​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ലും​ ​ഈ​ ​വാ​നു​ക​ൾ​ ​വ​ലി​യ​ ​പ​ങ്കു​വ​ഹി​ക്കും.​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​ക​ളി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ഓ​ഡി​യോ​​​വി​ഷ്വ​ൽ​ ​ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​നി​യ​മ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​വ​യോ​ധി​ക​രും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ​മൂ​ഹ​ത്തി​ലെ​ ​പാ​ർ​ശ്വ​വ​ത്കൃ​ത​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ത​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​യാ​തൊ​രു​ ​ഭ​യ​വും​ ​കൂ​ടാ​തെ​ ​തു​റ​ന്നു​പ​റ​യാ​നും​ ​നി​യ​മ​പ​ര​മാ​യ​ ​പ​രി​ഹാ​രം​ ​തേ​ടാ​നും​ ​സ​ഹാ​യി​ക്കും.
​​'​എ​ല്ലാ​വ​ർ​ക്കും​ ​നീ​തി​" എ​ന്ന​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​ശി​ല​യെ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ൽ​ ​ഈ​ ​മൊ​ബൈ​ൽ​ ​ഇ​​​-​സേ​വ​ ​വാ​നു​ക​ൾ​ ​വ​ഹി​ക്കു​ന്ന​ ​പ​ങ്ക് ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E SEVA VAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY