
ഒരുകാലത്ത് പിറന്ന മണ്ണിനേയും ഉറ്റവരേയും വിട്ട് പ്രവാസ ജീവിതം തിരഞ്ഞെടുത്തിരുന്ന 10 പേർ...വർഷങ്ങൾക്കിപ്പുറം അവർ ചിന്തിച്ചത് നാട്ടിലെത്തിയാലും തങ്ങളുടെ ജീവിതം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മനസ്സമാധാനത്തോടെ സ്വന്തം മണ്ണിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെക്കുറിച്ചാണ്. പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് ഇവർ തിരികെയെത്തുമ്പോൾ മുന്നിലുള്ളത് ശൂന്യതയാവരുതെന്ന കരുതലിൽ നിന്ന് കെ.പി.യു (കൊപ്പം പ്രവാസി യുണൈറ്റഡ്) മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന വലിയ സ്വപ്നം ഉയർന്നുപൊങ്ങി. കേവലം ഒരു മെഡിക്കൽ സ്ഥാപനം എന്നതിനപ്പുറം പ്രവാസികൾക്ക് വിശ്വസ്തതയോടെ പണം നിക്ഷേപിക്കാനും അതുവഴി നാളത്തെ ജീവിതം ഭദ്രമാക്കാനുമുള്ള സുരക്ഷിത മാർഗ്ഗം കൂടിയാണ് കെ.പി.യു തുറന്നിട്ടത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പത്ത് 50 കിടക്കകളുള്ള ഒരു സാധാരണ ആശുപത്രി എന്ന പദ്ധതിയുമായാണ് ആരംഭ ഘട്ടത്തിൽ ഒരുകൂട്ടം മെഡിക്കൽ വിദഗ്ധരും പ്രവാസികളും ഒത്തുചേർന്നത്. എന്നാൽ, തുടർന്ന് നടത്തിയ സാദ്ധ്യതാ പഠനത്തിൽ കൊപ്പം നിവാസികൾ ആരോഗ്യ സംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ മികച്ച ചികിത്സയ്ക്കായി ദൂരനഗരങ്ങളിലെ കോർപ്പറേറ്റ് ആശുപത്രികളിലേക്ക് നെട്ടോട്ടമോടേണ്ടി വരുന്ന ദുരവസ്ഥ ചർച്ചയായി. കൊപ്പം ആവശ്യപ്പെടുന്നത് ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ ആരോഗ്യ സ്വപ്നങ്ങൾക്ക് ആദ്യ ചിറക് വിടർന്നു. രണ്ട് വർഷത്തിലധികം നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷം ഒരു നാടിന്റെ ഒത്തൊരുമയുടെ പ്രതീകമായ കെ.പി.യു ഹോസ്പിറ്റൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറക്കും. ആദ്യഘട്ടം 1.30 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആരംഭിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രം പാലക്കാടിന്റെ വികസന ഭൂപടത്തിൽ പുതിയൊരു സുവർണ്ണ അദ്ധ്യായം കുറിച്ചിടും. സാമൂഹ്യ ക്ഷേമത്തിനൊപ്പം പ്രവാസി-പ്രവാസേതര സംരംഭങ്ങൾക്കായി മുന്നിലുള്ള കൊപ്പം പ്രവാസി യുണൈറ്റഡ് എൽ.എൽ.പിയുടെ കീഴിലാണ് കെ.പി.യു ഒരുങ്ങുന്നത്.
കടൽ കടന്നൊരു കൂട്ടായ്മ
കൊപ്പം പ്രദേശത്തെ പ്രവാസികളെ മാത്രം ഓഹരി ഉടമകളാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പ്രവാസ ജീവിതം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം തുടർന്നുള്ള ജീവിതം ജീവിക്കാൻ കൊതിച്ച ഒരുകൂട്ടം മനുഷ്യരും നിക്ഷേപകരാവാൻ സന്നദ്ധത അറിയിച്ചെത്തി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കൊപ്പം കടൽ കടന്ന് ലക്ഷദ്വീപിൽ നിന്നുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. അവരുടെ കണ്ണുകളിലെല്ലാം പുതിയ പ്രതീക്ഷകളുടെ വെളിച്ചം മാത്രമായിരുന്നു. ആരെയും നിരാശയോടെ തിരിച്ചയക്കാൻ കെ.പി.യു മാനേജ്മെന്റിന് സാധിച്ചില്ല. ബിസിനസ് സംരംഭത്തിനപ്പുറം കെ.പി.യു വലിയ ജനകീയ കൂട്ടായ്മയായി മാറിയത് പെട്ടന്നായിരുന്നു. ആദ്യ ഘട്ടത്തിൽ കുറഞ്ഞത് 50,000 രൂപ നിക്ഷേപിക്കുന്നവർക്കും തുടർന്ന് കുറഞ്ഞത് 2.50 ലക്ഷം രൂപ (50,000 രൂപയുടെ 5 യൂണിറ്റുകൾ) നിക്ഷേപിക്കുന്നവർക്കുമാണ് ഓഹരി പങ്കാളിത്തത്തിന് അവസരം ഒരുക്കിയിട്ടുള്ളത്. ഓഹരി ഉടമകൾക്ക് നിക്ഷേപത്തിനനുസരിച്ച് 10 മുതൽ 18 ശതമാനം വരെയാണ് ലാഭവിഹിതം പ്രതീക്ഷിക്കുന്നത്.
നിക്ഷേപകർക്ക് കാവലായി കെ.പി.യു
ഓരോ നിക്ഷേപകനുമാണ് സ്ഥാപനത്തിന്റെ യഥാർത്ഥ കരുത്ത് എന്ന കൃത്യമായ ധാരണയോടെയാണ് കെ.പി.യു ഹോസ്പിറ്റൽ മാനേജ്മെന്റ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപകരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. നിക്ഷേപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കെ.പി.യു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വിവിധ മെഡിക്കൽ ചികിത്സകൾ, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക് പരിശോധനകൾ, മറ്റ് ആരോഗ്യ പരിരക്ഷാ സേവനങ്ങൾക്ക് 18 ശതമാനം വരെ ഇളവുകൾ ലഭ്യമാകും. നിക്ഷേപകരുടെ തനതായ മെഡിക്കൽ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വെൽനസ് പ്രോഗ്രാമുകൾ, വിദഗ്ധ ചികിത്സകൾ, പതിവ് പരിശോധനകൾ എന്നിവയടങ്ങുന്ന കസ്റ്റമൈസ്ഡ് ഹെൽത്ത് കെയർ പാക്കേജുകളും ഒരുക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ കൺസൾട്ടേഷൻ, ശസ്ത്രക്രിയകൾ, മറ്റ് അടിയന്തര ചികിത്സകൾ എന്നിവയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോൾ നിക്ഷേപകർക്കും കുടുംബത്തിനും വേഗത്തിൽ പ്രവേശനം ഉറപ്പാക്കുന്ന മുൻഗണനാ ക്രമീകരണങ്ങളും കെ.പി.യുവിൽ സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മദലി പുത്തൻപീടികക്കൽ കെ.പി.യു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാനും മണികണ്ഠൻ കോലോത്തൊടി മാനേജിംഗ് ഡയറക്ടറും ഇബ്രാഹിം പറക്കുണ്ടിൽ ജനറൽ മാനേജരും ഇബ്രാഹിംകുട്ടി സങ്കേതത്തിൽ മാർക്കറ്റിംഗ് മാനേജരുമാണ്. അഷ്റഫ് അലി ചോലയിൽ, സലീം മോൻ ആക്കപ്പറമ്പിൽ, അബ്ദുൽ അസീസ് ഓണക്കുഴിയിൽ, ചന്ദ്രൻ പന്തലങ്ങാട്, നാസർ ആക്കപ്പറമ്പിൽ, മുഹമ്മദ് കുട്ടി എകരക്കാട്ടിൽ എന്നിവർ ബോർഡ് അംഗങ്ങളുമാണ്.
അത്യാധുനികം സമഗ്രം
പ്രീമിയം സ്യൂട്ട് റൂം സൗകര്യങ്ങളോടെ മൂന്നാംഘട്ടം പൂർത്തിയാവുമ്പോഴേക്കും 400 കിടക്കളുമായി പൂർണ്ണ സജ്ജാമാകാനൊരുങ്ങുന്ന കെ.പി.യു ഹോസ്പിറ്റലിൽ ആദ്യ ഘട്ടത്തിൽ ഗൈനക്കോളജി വിഭാഗത്തിനാണ് മുൻഗണന നൽകുന്നത്. രോഗികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച മെറ്റേണിറ്റി യൂണിറ്റും പ്രൈവറ്റ് ലേബർ ഡെലിവറി റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. പീഡിയാട്രിക്, നിയോനറ്റോളജി, ഓർത്തോപീഡിക്സ്, യൂറോളജി, നെഫ്രോളജി, ഡെർമറ്റോളജി, കോസ്മെറ്റിക്ക്സ് ട്രീറ്റ്മെന്റ്, അഡ്വാൻസ്ഡ് ഇ.എൻ.ടി കെയർ, ജനറൽ ആൻഡ് മിനിമലി ഇൻവേസീവ് സർജറികൾ തുടങ്ങിയ വിപുലമായ ഡിപ്പാർട്ട്മെന്റുകളും പ്രവർത്തിക്കും. ഇതിനുപുറമേ കാർഡിയാക്, ന്യൂറോളജി, ന്യൂറോ സർജറി, ഓങ്കോളജി വിഭാഗങ്ങളും പിന്നീട് ആരംഭിക്കും. 24 മണിക്കൂറും ലഭ്യമാകുന്ന ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, അത്യാധുനിക എമർജൻസി റൂം, ആംബുലൻസ് സർവ്വീസ് എന്നിവയ്ക്കൊപ്പം മോഡുലർ ഓപ്പറേറ്റിംങ് തിയേറ്ററുകൾ, ഐ.സി.യു, എൻ.ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് യൂണിറ്റ്, വയോജന പരിചരണ കേന്ദ്രം, റിഹാബിലിറ്റേഷൻ സെന്റർ എന്നിവയും ആശുപത്രിയുടെ സവിശേഷതകളാണ്. കൃത്യമായ രോഗനിർണ്ണയത്തിനായി എം.ആർ.ഐ, സി.ടി സ്കാനിംഗ് സൗകര്യങ്ങളോട് കൂടിയ അഡ്വാൻസ്ഡ് റേഡിയോളജി സ്യൂട്ട്, അത്യാധുനിക ശസ്ത്രക്രിയാ ഉപകരണങ്ങൾ, ലബോറട്ടറി, ബ്ലഡ് സെന്റർ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 150 കിടക്കകളാണ് ഒരുക്കുക.
കെ.പി.യു ഹോസ്പിറ്റലിന്റെ തുടക്കം മണ്ഡലത്തിലെ ഓരോ കുടുംബത്തിനും നൽകുന്ന ആശ്വാസവും ധൈര്യവും ചെറുതല്ല. അടിയന്തര ഘട്ടമുണ്ടായാൽ മികച്ച ചികിത്സയ്ക്കായി മറ്റ് നഗരങ്ങളിലെ വൻകിട ആശുപത്രികളിലേക്ക് രോഗിയുമായി ഓടിയിരുന്ന നാട്ടുകാരുടെ പ്രയാസങ്ങൾക്കാണ് അറുതിയാകുന്നത്. ട്രോമാ കെയർ, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പരമാവധി സുരക്ഷിതത്വവും സ്വകാര്യതയും നൽകുന്ന മെറ്റേണിറ്റി യൂണിറ്റും, കാർഡിയാക്ക്, ന്യൂറോളജി , ഓങ്കോളജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങളും പ്രൊജക്ട് പൂർത്തിയാകുന്നതോടുകൂടി ഒരു കുടക്കീഴിൽ വരുന്നത് മണ്ഡലത്തിലെ ജനങ്ങളുടെ വലിയൊരു ബുദ്ധിമുട്ടിനാണ് പരിഹാരമേകുന്നത്. മികച്ച ആരോഗ്യ സംരക്ഷണം ഓരോ പൗരന്റെയും അവകാശമാണെന്ന ബോദ്ധ്യത്തോടെ മുന്നോട്ടുവന്ന കെ.പി.യു ഹോസ്പിറ്റലിന്റെ വലിയ ചുവടുവെപ്പിന് പിന്തുണയും ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു.
മുഹമ്മദ് മുഹ്സിൻ
പട്ടാമ്പി എം.എൽ.എ
കെ.പി.യു ഹോസ്പിറ്റലിന്റെ തുടക്കം കൊപ്പത്തിന്റെ ആരോഗ്യ രംഗത്ത് വലിയൊരു നാഴികക്കല്ലാണ്. അത്യാധുനികമായ പ്രീമിയം സ്യൂട്ട് റൂമുകളുമായി ഒരുങ്ങുന്ന ഈ ആശുപത്രി മികച്ച ചികിത്സാ സൗകര്യങ്ങളാണ് സ്വന്തം മണ്ണിൽ ഒരുക്കി നൽകുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഇനി ജനങ്ങൾക്ക് ദൂരെയുള്ള നഗരങ്ങളിലേക്ക് ഓടേണ്ടി വരില്ല. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച പരിചരണം ഉറപ്പാക്കാൻ സ്ഥാപനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടി.വി.വത്സല
കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ.പി.യു ഹോസ്പിറ്റലിന്റെ വരവിനെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് സ്വാഗതം ചെയ്യുന്നത്. കൊപ്പത്തേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ഇനി മുതൽ സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാകുമെന്നത് അഭിമാനകരമാണ്. പ്രത്യേകിച്ച്, ഗർഭിണികൾക്കും പ്രസവ സംരക്ഷണത്തിനുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മെറ്റേണിറ്റി യൂണിറ്റും ലേബർ റൂമുകളും ആദ്യഘട്ടത്തിൽത്തന്നെ സജ്ജീകരിക്കുന്നത് മാതൃശിശു സംരക്ഷണ രംഗത്ത് വലിയൊരു മുതൽക്കൂട്ടായിരിക്കും.
നീലടി സുധാകരൻ
വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |