SignIn
Kerala Kaumudi Online
Monday, 03 August 2026 3.50 AM IST

പെൺകൊടിയേറ്റം,​ പാ​റി​പ്പ​റ​ക്കു​ന്ന​ ​ ജെ​ൻ​-​പെ​ൺ​പട

gen-c

അ​ർ​ദ്ധ​രാ​ത്രി​ ​പി​ന്നി​ട്ടി​രു​ന്നു.​ ​കോ​ഴി​ക്കോ​ട് ​ന​ഗ​രം​ ​ലോ​ക​ക​പ്പ് ​ ഫൈന​ലി​ന്റെ​ ​ആ​ര​വ​ത്തി​ലാ​യി​രു​ന്നു.​ ​ജ​ഴ്സി​യ​ണി​ഞ്ഞ് ​ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി​ ​ഗാ​ല​റി​യി​ലു​ള്ള​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​വ​ലി​യ​ ​പെ​ൺ​പ​ട​യു​ണ്ട്.​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ടീ​മി​ന്റെ​ ​വി​ജ​യ​ത്തി​നാ​യി​ ​തൊ​ണ്ട​ ​പൊ​ട്ടി​ ​ആ​ർ​പ്പു​ ​വി​ളി​ക്കു​ന്നു.​ ​സ്പെ​യി​ൻ​ ​ഗോ​ൾ​ ​മ​ഴ​യി​ൽ​ ​ന​ന​യു​മ്പോ​ൾ​ ​ആ​വേ​ശ​ത്തോ​ടെ​ ​ചാ​ടി​യെ​ഴു​ന്നേ​റ്റ് ​അ​വ​ർ​ ​പ​രി​സ​രം​ ​മ​റ​ന്ന് ​ഡാ​ൻ​സി​ൽ​ ​മു​ഴു​കി.​ ​മ​റ്റു​ ​ചി​ല​രാ​വ​ട്ടെ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​തോ​ൽ​വി​യി​ൽ​ ​അ​പ​രി​ചി​ത​രോ​ട് ​ത​ട്ടി​ക്ക​യ​റി.​ ​മ​റ്റൊ​രാ​ൾ​ ​ജ​യ​ത്തി​ന്റെ​ ​റീ​ൽ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ന്ന​ ​തി​ര​ക്കി​ലും.​ ​എ​ന്നാ​ൽ​ ​കു​റ​ച്ചു​ ​പേ​ർ​ ​മ​ത്സ​രം​ ​ക​ഴി​ഞ്ഞ​ ​ഉ​ട​നെ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​ക​ഫേ​യി​ൽ​ ​ക​യ​റി​ ​ന​ല്ലൊ​രു​ ​ചൂ​ട് ​ചാ​യ​യ്ക്ക് ​ഓ​ർ​ഡ​റും​ ​ന​ൽ​കി.
ഇ​ട​യ്ക്കെ​പ്പോ​ഴോ​ ​അം​ന​യു​ടെ​ ​ഫോ​ണി​ൽ​ ​ഒ​രു​ ​കോ​ൾ,​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ്.​ ​“​എ​വി​ടെ​യെ​ത്തി​?”
“​ദാ​…​ ​മ​ത്സ​രം​ ​കാ​ണു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല"".​ ​“​ശ​രി​, ​ ​ശ്ര​ദ്ധി​ച്ച് ​വ​ര​ണേ...""​അ​ത്ര​യേ​യു​ള്ളൂ.
ഒ​രു​കാ​ല​ത്ത് ​ഇ​ത്ര​ ​ല​ളി​ത​മാ​യി​രു​ന്നി​ല്ല​ ​മ​ല​യാ​ളി​പ്പെ​ൺ​കു​ട്ടി​യു​ടെ​ ​രാ​ത്രി.​ ​നേ​രം​ ​ഇ​രു​ട്ടി​ ​വീ​ട്ടി​ൽ​ ​ക​യ​റി​യാ​ൽ​ ​നൂ​റു​ ​ചോ​ദ്യ​ങ്ങ​ളു​ടെ​ ​ശ​ര​മു​ന​ക​ൾ​ ​നീ​ളും.​ ​എ​വി​ടെ​യാ​യി​രു​ന്നു​?​ ​ആ​രു​ടെ​ ​കൂ​ടെ​യാ​യി​രു​ന്നു​?​ ​എ​ന്തി​നാ​ണ് ​ഇ​ത്ര​ ​വൈ​കി​യ​ത്?​ ​ആ​ൺ​കു​ട്ടി​യെ​ങ്ങാ​നും​ ​കൂ​ടെ​യു​ണ്ടാ​യെ​ന്ന​റി​ഞ്ഞാ​ൽ​ ​ദാ​ ...​തീ​ർ​ന്നു,​ ​പി​ന്നെ​ ​പൊ​ട്ട​ലും​ ​ചീ​റ്റ​ലും,​ ​കു​ടും​ബ​ത്തി​ന്റെ​ ​മാ​നം​ ​ക​ള​ഞ്ഞ​വ​ളു​മാ​യി.
എ​ന്നാ​ലി​ന്ന് ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​മാ​റി.​ ​ജെ​ൻ​ ​ആ​ൽ​ഫ,​ ​ജെ​ൻ​സി​ക​ളു​ടെ​ ​സ്വാ​ത​ന്ത്ര്യം​ ​വ​ലി​യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടേ​ത​ല്ല.​ ​ചെ​റി​യ​ ​ചെ​റി​യ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടേ​താ​ണ്.​ ​ഒ​റ്റ​യ്ക്ക് ​സി​നി​മ​യ്ക്ക് ​പോ​വു​ക,​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​അ​ർ​ദ്ധ​രാ​ത്രി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​നി​റ​ങ്ങു​ക,​ ​ഒ​റ്റ​യ്ക്ക് ​ട്ര​ക്കി​ങ്ങി​ന് ​പോ​വു​ക,​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​രാ​ത്രി​ ​വൈ​കി​ ​വീ​ട്ടി​ലേ​യ്ക്ക് ​മ​ട​ങ്ങു​ക​-​ ​ഇ​ന്ന് ​ഇ​തൊ​ക്കെ​യാ​ണ് ​അ​വ​രു​ടെ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​പു​തി​യ​ ​മു​ഖ​ങ്ങ​ൾ.​ ​ഡി​ജി​റ്റ​ലി​നൊ​പ്പം​ ​വ​ള​ർ​ന്ന​ ​ജെ​ൻ​ ​ആ​ൽ​ഫ,​ ​ജെ​ൻ​സി​ ​കു​ട്ടി​ക​ൾ​ ​എ​ന്തും​ ​തു​റ​ന്ന് ​പ​റ​യും.
സ്മാ​ർ​ട്ട്ഫോ​ണും​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യു​മെ​ല്ലാം​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​വ​ർ​ ​ലോ​കം​ ​കാ​ണു​ന്ന​ത് ​വേ​റെ​ ​ത​ര​ത്തി​ലും.​ ​ആ​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം​ ​സാ​ദ്ധ്യ​മാ​ക്കാ​ൻ​ ​മു​ന്നി​ട്ടി​റ​ങ്ങു​ന്നു.


​പാ​റി​പ്പ​റ​ക്കു​ന്ന​ ​
ജെ​ൻ​-​പെ​ൺ​പട

ഇ​ഷ്ട​ങ്ങ​ളെ​ന്താ​യാ​ലും​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​തു​റ​ന്നു​ ​പ​റ​യു​ന്ന​ ​പെ​ൺ​പ​ട.​ ​ഒ​രി​ക്ക​ൽ​ ​സു​ര​ക്ഷി​ത​മാ​യ​ ​അ​തി​രു​ക​ൾ​ക്കു​ള്ളി​ൽ​ ​ജീ​വി​ക്കാ​ൻ​ ​പ​ഠി​പ്പി​ച്ച​വ​ർ​ ​ഇ​ന്ന് ​അ​തി​രു​ക​ൾ​ ​ഭേ​ദി​ച്ച് ​ലോ​കം​ ​കാ​ണു​ന്നു,​ ​യാ​ത്ര​ക​ൾ​ ​ചെ​യ്യു​ന്നു,​ ​പു​തി​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​തേ​ടു​ന്നു,​ ​സ്വ​ന്തം​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ഉ​റ​ക്കെ​ ​പ​റ​യു​ന്നു.​ ​‘​ആ​ൾ​ക്കാ​ർ​ ​എ​ന്ത് ​പ​റ​യും​’​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ൽ​ ​നി​ന്ന് ​‘​എ​നി​ക്ക് ​എ​ന്താ​ണ് ​സ​ന്തോ​ഷം​ ​ന​ൽ​കു​ന്ന​ത്’​ ​എ​ന്ന​ ​ചി​ന്ത​യി​ലേ​യ്ക്ക് ​ഇ​ന്ന​ത്തെ​ ​ജെ​ൻ​-​ആ​ൽ​ഫ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ന​ട​ന്നെ​ത്തി.​ ​ജോ​ലി​ ​അ​വ​ർ​ക്ക് ​ശ​മ്പ​ളം​ ​മാ​ത്ര​മ​ല്ല,​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​അ​ട​യാ​ളം​ ​കൂ​ടി​യാ​ണ്.​ ​യാ​ത്ര​ ​വി​നോ​ദ​മ​ല്ല,​ ​ലോ​ക​ത്തെ​യും​ ​ സ്വാതന്ത്ര്യത്തെ​യും​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​വ​ഴി​യാ​ണ്.​ ​ഫാ​ഷ​ൻ​ ​മ​റ്റു​ള്ള​വ​രെ​ ​ആ​ക​ർ​ഷി​ക്കാ​നു​ള്ള​ത​ല്ല,​ ​വ്യ​ക്തി​ത്വം​ ​പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള​താ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​ഓ​വ​ർ​സൈ​സ് ​ഹൂ​ഡി​ക​ളും​ ​അ​ല​ങ്കോ​ല​മാ​യി​ ​കെ​ട്ടി​യ​ ​ബ​ൺ​ ​ഹെ​യ​റും​ ​മേ​ക്ക​പ്പി​ല്ലാ​ത്ത​ ​മു​ഖ​വും​ ​പോ​ലും​ ​ഇ​ന്ന് ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​ ​ഭാ​ഷ​​യാ​കു​ന്ന​ത്.


​യാ​ത്ര​ക​ളാ​ണ് ​പു​തി​യ​ ​
ആ​ഘോ​ഷം

പെ​ൺ​കു​ട്ടി​ക​ൾ​ ​മാ​ത്ര​മു​ള്ള​ ​യാ​ത്ര​ ​ഇ​പ്പോ​ൾ​ ​പു​തി​യ​ ​കാ​ര്യ​മ​ല്ല.​ ​ഇ​ന്ന് ​കോ​ളേ​ജ് ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം​ ​മൂ​ന്നാ​റി​ലേ​യ്ക്കും​ ​വ​യ​നാ​ട്ടി​ലേ​ക്കും​ ​ഗോ​ക​ർ​ണ​യി​ലേ​ക്കും​ ​ഹം​പി​യി​ലേ​ക്കും​ ​പോ​കു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ന​മു​ക്ക് ​മു​ന്നി​ലു​ണ്ട്.​ ​ഒ​രു​ ​ബാ​ക്ക്പാ​ക്ക് ​മാ​ത്രം​ ​ചു​മ​ന്ന് ​സോ​ളോ​ ​ട്രി​പ്പി​ന് ​ഇ​റ​ങ്ങു​ന്ന​വ​രും​ ​ഒ​റ്റ​യ്ക്ക് ​കാ​റി​ലും​ ​ബു​ള്ള​റ്റി​ലും​ ​ക​റ​ങ്ങു​ന്ന​തും​ ​ലോ​കം​ ​കാ​ണാ​ന​ല്ല,​ ​സ്വ​യം​ ​തി​രി​ച്ച​റി​യാ​നാ​ണ്.​ ​ജീ​വി​ത​ശൈ​ലി​യി​ലും​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഇ​ക്കൂ​ട്ട​ർ​ക്കു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ആ​ർ​ഭാ​ട​ങ്ങ​ളേ​ക്കാ​ൾ​ ​അ​നു​ഭ​വ​ങ്ങ​ൾ​ക്കാ​ണ് ​വി​ല​ ​ക​ൽ​പ്പി​ക്കു​ന്ന​ത്.​ ​വി​ല​കൂ​ടി​യ​ ​ആ​ഭ​ര​ണ​ങ്ങ​ളോ​ ​ബ്രാ​ൻ​ഡ​ഡ് ​ബാ​ഗു​ക​ളോ​ ​അ​വ​ർ​ക്കാ​വ​ശ്യ​മി​ല്ല.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​ ​ഫി​ൽ​ട്ട​റു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​അ​വ​ർ​ക്ക് ​താ​ല്പ​ര്യം​ ​ച​ർ​മ്മ​ത്തി​ലെ​ ​കു​രു​ക്ക​ളും​ ​പാ​ടു​ക​ളും​ ​ജീ​വി​ത​ത്തി​ലെ​ ​പ​രാ​ജ​യ​ങ്ങ​ളും​ ​തു​റ​ന്നു​ ​കാ​ണി​ക്കു​ന്ന​താ​ണ്.​ ​മ​ന​സി​ലെ​ ​വി​ഷ​മ​ങ്ങ​ൾ​ ​തു​റ​ന്നു​ ​പ​റ​യാ​നും​ ​ഇ​വ​ർ​ക്ക് ​മ​ടി​യി​ല്ല.
മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തു​റ​ന്നു​ ​പ​റ​യു​ന്ന​തി​ലും​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​സ​ഹാ​യം​ ​തേ​ടു​ന്ന​തി​ലും​ ​മു​ൻ​പ​ന്തി​യി​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​ജെ​ൻ​ ​സി​യാ​ണ്.​ ​ഇ​ത് ​അ​വ​രെ​ ​കൂ​ടു​ത​ൽ​ ​'​എ​മ്പ​ത​റ്റി​ക്'​ ​അ​ഥ​വാ​ ​സ​ഹാ​നു​ഭൂ​തി​യു​ള്ള​വ​രാ​ക്കു​ന്നു.​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​പ​ല​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​സ്വ​ന്തം​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​തു​റ​ന്നു​ ​പ​റ​യു​ന്ന​വ​രാ​യി.​ ​ജെ​ൻ​ ​സി​ ​പു​ല​ർ​ത്തു​ന്ന​ ​നി​ല​പാ​ടു​ക​ൾ​ ​ലോ​ക​ത്തെ​ ​ത​ന്നെ​ ​അദ്ഭു​ത​പ്പെ​ടു​ത്തു​ന്നു.​ ​ത​ങ്ങ​ളു​ടെ​ ​മൂ​ല്യ​ങ്ങ​ളു​മാ​യി​ ​ഒ​ത്തു​പോ​കാ​ത്ത​ ​ക​മ്പ​നി​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യാ​നോ​ ​അ​വ​രു​ടെ​ ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങാ​നോ​ ​ജെ​ൻ​ ​സി​ ​ത​യ്യാ​റ​ല്ലെ​ന്ന് ​പ​ഠ​ന​ങ്ങ​ളും​ ​പ​റ​യു​ന്നു. രാജ്യ തലസ്ഥാനത്തെ വിറപ്പിച്ച ജൻസി സമരത്തിൽ കൃത്യതയോടെ നിലപാടുകൾ പറയുന്ന പെൺകുട്ടികളെയും നമ്മൾ കണ്ടു.


മാ​റു​ന്ന​ ​ര​ക്ഷി​താ​ക്ക​ളും​ ​
സ​മൂ​ഹ​വും

ഒ​രു​കാ​ല​ത്ത് ​മ​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ചു​റ്റും​ ​മ​തി​ലു​ക​ൾ​ ​പ​ണി​തി​രു​ന്ന​വ​ർ​ ​ഇ​ന്ന് ​ജ​ന​ലു​ക​ൾ​ ​തു​റ​ന്നി​ടു​ന്ന​തും​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​അ​വ​സാ​നി​ച്ചി​ട്ടി​ല്ല.​ ​പ​ക്ഷേ​ ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​ത​ങ്ങ​ളു​ടെ​ ​കാ​ല​ത്ത് ​സാ​മ്പ​ത്തി​ക​ ​പ​രി​മി​തി​ക​ളും​ ​സാ​മൂ​ഹി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​കാ​ര​ണം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​തെ​ ​പോ​യ​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​മ​ക്ക​ളി​ലൂ​ടെ​ ​സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ് ​ഇ​വ​ർ.
“​ഞ​ങ്ങ​ൾ​ക്ക് ​സാ​ധി​ക്കാ​ത്ത​ത് ​നീ​ ​ചെ​യ്യ​ണം​”​ ​എ​ന്ന​ ​പ്രോ​ത്സാ​ഹ​ന​മാ​ണ് ​ഇ​ന്ന് ​പ​ല​ ​വീ​ടു​ക​ളി​ലും​ ​കേ​ൾ​ക്കു​ന്ന​ത്.​ ​ട്ര​ക്കി​ംഗ്,​ ​സോ​ളോ​ ​ട്രാ​വ​ൽ,​ ​വി​ദേ​ശ​പ​ഠ​നം,​ ​സ്പോ​ർ​ട്സ്,​ ​സം​ഗീ​തം,​ ​സം​രം​ഭ​ക​ത്വം.​ ​ഏ​ത് ​മേ​ഖ​ല​യി​ലേ​ക്കും​ ​പെൺമ​ക്ക​ളെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​പ​റ​ഞ്ഞ​യ​ക്കു​ന്ന​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടു​ന്നു.​ ​“​നി​ന​ക്ക് ​പ​റ്റി​ല്ല​”​ ​എ​ന്ന​ത് ​“​നി​ന​ക്ക് ​ഇ​ഷ്ട​മാ​ണെ​ങ്കി​ൽ​ ​ചെ​യ്യൂ​”​ ​എ​ന്നാ​കു​മ്പോ​ൾ,​ ​“​പോ​ക​രു​ത്”​ ​എ​ന്ന​ത് ​“​ശ്ര​ദ്ധി​ച്ച് ​പോ​”​ ​എ​ന്നാ​കു​മ്പോ​ൾ​ ​ഒ​രു​ ​ത​ല​മു​റ​ ​മാ​ത്ര​മ​ല്ല,​ ​വി​ശ്വാ​സ​ത്തി​ൽ​ ​കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ ​ഒ​രു​ ​സ​മൂ​ഹം​ ​കൂ​ടി​ ​വ​ള​രു​ക​യാ​ണ്.
അ​വ​നെ​ന്തി​ന് ​ജോ​ലി,​ ​
ഞാ​ൻ​ ​പോ​റ്റാം
ജെ​ൻ​സി​യു​ടെ​യും​ ​ജെ​ൻ​ആ​ൽ​ഫ​യു​ടെ​യും​ ​വി​വാ​ഹ​ക്കാ​ര്യ​ങ്ങ​ളും​ ​സ്‌​പെ​ഷ്യ​ലാ​ണ്.​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​വി​വാ​ഹം​ ​എ​ന്ന​ ​ചി​ന്ത​യ്ക്ക് ​പ​ക​രം,​ ​സ്വ​ന്തം​ ​ക​രി​യ​റും​ ​വ്യ​ക്തി​ത്വ​വും​ ​സാ​മ്പ​ത്തി​ക​ ​സ്വാ​ത​ന്ത്ര്യ​വും​ ​കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ​ആ​ദ്യം​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​'​ആ​ദ്യം​ ​ജോ​ലി,​ ​പി​ന്നെ​ ​വി​വാ​ഹം​'​ ​എ​ന്ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം​ ​വി​വാ​ഹ​മേ​ ​വേ​ണ്ടെ​ന്ന് ​വ​യ്ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടി.
വി​വാ​ഹ​പ്രാ​യ​വും​ ​ജീ​വി​ത​പ​ങ്കാ​ളി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​രീ​തി​യി​ലും​ ​മാ​റ്റ​മു​ണ്ട്.​ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലും​ ​ഈ​ ​മാ​റ്റം​ ​വ്യ​ക്ത​മാ​ണ്.​ ​'​സ​ർ​ക്കാ​ർ​ ​ജോ​ലി​യു​ള്ള​ ​ചെ​ക്ക​ൻ​ ​വേ​ണം",​ ​'​ന​ല്ല​ ​ശ​മ്പ​ള​മു​ള്ള​ ​വ​ര​ൻ​ ​വേ​ണം​" ​എ​ന്നാ​യി​രു​ന്നു​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​ച​ർ​ച്ച​യെ​ങ്കി​ൽ​ ​ഇ​ന്ന് ​പ​ല​ ​പെ​ൺ​കു​ട്ടി​ക​ളും​ ​തു​റ​ന്നു​പ​റ​യു​ന്ന​ത് ​മ​റ്റൊ​ന്നാ​ണ്.​ ​'​'​സ്വ​ന്ത​മാ​യി​ ​ന​ല്ല​ ​ജോ​ലി​യു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ജീ​വി​ത​പ​ങ്കാ​ളി​യെ​ ​തി​ര​ഞ്ഞെ​ടു​ക്ക​മ്പോ​ൾ​ ​ശ​മ്പ​ളം​ ​മാ​ത്ര​മ​ല്ല​ ​ഞാ​ൻ​ ​നോ​ക്കു​ക.​ ​എ​ന്നെ​ ​ബ​ഹു​മാ​നി​ക്കു​ന്ന​ ​ആ​ളാ​ണോ,​ ​എ​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​ഒ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​ആ​ളാ​ണോ,​ ​ഒ​രു​മി​ച്ച് ​ജീ​വി​തം​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​ണോ​ ​എ​ന്ന​താ​ണ് ​പ്ര​ധാ​നം"".
സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലും​ ​സു​ഹൃ​ത്ത് ​കൂ​ട്ടാ​യ്മ​ക​ളി​ലു​മെ​ല്ലാം​ ​ഇ​ത്ത​രം​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ഇ​ന്ന് ​സ​ർ​വ്വ​ ​സാ​ധാ​ര​ണ​മാ​ണ്.​ ​ഒ​പ്പം​ ​മ​റ്റൊ​രു​ ​ച​ർ​ച്ച​യും.​ ​'​'​ ​അ​വ​ന് ​ജോ​ലി​യി​ല്ലെ​ങ്കി​ലെ​ന്താ​ ​ഞാ​ൻ​ ​നോ​ക്കു​മ​ല്ലോ,​ ​എ​ന്റെ​ ​ശ​മ്പ​ളം​ ​കൊ​ണ്ടും​ ​ഒ​രു​ ​കു​ടും​ബം​ ​മു​ന്നോ​ട്ടു​പോ​കും​"" ​അ​ടു​ത്തി​ടെ​യൊ​രു​ ​റി​യാ​ലി​റ്റി​ ​ഷോ​ ​താ​ര​മാ​യ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​സ​ക​ല​ ​മാ​മൂ​ലു​കളേയും​ ​ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു.
ഇ​തൊ​ന്നും​ ​പു​രു​ഷ​ന്മാ​രെ​ ​ചെ​റു​താ​യി​ ​കാ​ണു​ന്ന​ ​സ​മീ​പ​ന​മ​ല്ല.​ ​സാ​മ്പ​ത്തി​ക​ ​ഉ​ത്ത​ര​വാ​ദി​ത്വം ​ ​ഇ​നി​ ​പു​രു​ഷ​ന്റെ​ ​മാ​ത്രം​ ​ബാ​ദ്ധ്യ​ത​യ​ല്ലെ​ന്നും​ ​കു​ടും​ബ​ജീ​വി​തം​ ​ര​ണ്ടു​പേ​രു​ടെ​യും​ ​പ​ങ്കാ​ളി​ത്ത​മാ​ണെ​ന്നും​ ​വി​ശ്വ​സി​ക്കു​ന്ന​ ​പു​തി​യ​ ​ത​ല​മു​റ​യു​ടെ​ ​കാ​ഴ്ച​പ്പാ​ടാ​ണ്.


സ്വാ​ത​ന്ത്ര്യ​ ​വ​ഴി​യി​ലെ​ ​
കാ​ര​മു​ള്ളു​കൾ

ഈ​ ​മാ​റ്റ​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​മു​ഖ​വും​ ​കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല.​ ​കൂ​ടു​ത​ൽ​ ​സ്വാ​ത​ന്ത്ര്യ​വും​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ളും​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ജെ​ൻ​സി​ ​പെ​ൺ​പി​ള്ളേ​ർ​ ​തെ​റ്റാ​യ​ ​വ​ഴി​ക​ളി​ലേ​യ്ക്ക് ​എ​ത്തി​പ്പെ​ടു​ന്നു​മു​ണ്ട്.​ ​ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​ ​ഉ​പ​യോ​ഗ​വും​ ​വി​ത​ര​ണ​ ​ശൃം​ഖ​ല​ക​ളും,​ ​ഓ​ൺ​ലൈ​ൻ​ ​ചൂ​ഷ​ണ​ങ്ങ​ളും,​ ​തെ​റ്റാ​യ​ ​സൗ​ഹൃ​ദ​ങ്ങ​ളും,​ ​എ​ളു​പ്പ​ത്തി​ൽ​ ​പ​ണം​ ​സ​മ്പാ​ദി​ക്കാ​നു​ള്ള​ ​മോ​ഹ​വും,​ ​ചി​ല​രെ​ ​അ​പ​ക​ട​ക​ര​മാ​യ​ ​ക​യ​ങ്ങ​ളി​ലേ​ക്ക് ​ത​ള്ളി​വി​ടു​ക​യാ​ണ്.​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്ന​ത് ​എ​ന്തും​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​കാ​ശ​മാ​ണെ​ന്ന​ ​തെ​റ്റി​ദ്ധാ​ര​ണ​യും​ ​ഓ​ൺ​ലൈ​ൻ​ ​അ​റി​വു​ക​ളും​ ​തെ​റ്റാ​യ​ ​ജീ​വി​ത​ത്തി​ലേ​യ്ക്ക് ​ന​യി​ക്കു​ന്നു​ണ്ട്.​ ​സം​സ്ഥാ​ന​ത്ത് ​ല​ഹ​രി​ക്കേ​സു​ക​ളി​ൽ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​പ്ര​തി​ക​ളാ​കു​ന്ന​തി​ന്റെ​ ​എ​ണ്ണം​ ​ഉ​യ​രു​ക​യാ​ണ്.​ ​അ​മ്മ​യെ​ ​അ​ക്ര​മി​ച്ച​ ​മ​ക​ളും​ ​വ​ഴി​യി​ൽ​ ​ത​ല്ലു​ണ്ടാ​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ളു​മൊ​ക്കെ​ ​പു​തി​യ​ ​സം​ഭ​വ​മ​ല്ലാ​താ​യി.
കൂ​ടു​ത​ൽ​ ​സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​അ​തി​നൊ​പ്പ​മു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്ത​വും​ ​ജീ​വി​ത​ബോ​ധ​വും​ ​എ​ത്ര​ ​പ്ര​ധാ​ന​മെ​ന്ന് ​കൂ​ടി​ ​ഈ​ ​സം​ഭ​വ​ങ്ങ​ൾ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.​ ​മ​ക്ക​ൾ​ക്ക് ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ക​ ​എ​ന്ന​ത് ​അ​വ​രെ​ ​കൈ​വി​ട്ടു​ക​ള​യു​ക​ ​എ​ന്ന​ത​ല്ല.​ ​അ​വ​രു​ടെ​ ​സു​ഹൃ​ത്താ​കു​ക​യും​ ​അ​വ​ർ​ ​പ​റ​യു​ന്ന​ത് ​കേ​ൾ​ക്കു​ക​യും,​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​ന്തി​രി​പ്പി​ക്കു​ക​യും​ ​ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ​ ​കൈ​പി​ടി​ച്ച് ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ക​ ​എ​ന്ന​ത് ​ര​ക്ഷി​താ​ക്ക​ളു​ടേ​യും​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്ന​ത് ​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​ജീ​വി​ത​മ​ല്ല​;​ ​ശ​രി​യും​ ​തെ​റ്റും​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​പ​ക്വ​ത​യാ​ണ്.​ ​രാ​ത്രി​ ​വൈ​കി​ ​പു​റ​ത്തി​റ​ങ്ങാ​നും,​ ​കൂ​ട്ടു​കാ​രു​മൊ​ത്ത് ​യാ​ത്ര​ ​പോ​കാ​നും,​ ​സോ​ളോ​ ​ട്രി​പ്പു​ക​ൾ​ ​ന​ട​ത്താ​നും​ ​സ്വ​ന്തം​ ​ഇ​ഷ്ട​പ്ര​കാ​രം​ ​ജീ​വി​തം​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള​ ​അ​വ​കാ​ശ​ത്തി​നൊ​പ്പം​ ​തെ​റ്റി​നെ​ ​തി​രി​ച്ച​റി​യാ​ൻ​ ​കൂ​ടി​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​സ്വാ​ത​ന്ത്ര്യ​മെ​ന്ന​ ​വാ​ക്കി​ന് ​കൂ​ടു​ത​ൽ​ ​ഭം​ഗി​യു​ണ്ടാ​വു​ക! ഇത് പെണ്ണിന് മാത്രമല്ല. ആണിനും ബാധകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOKKI, GENZ, GIRLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY