ഗാന്ധിനഗർ: സ്‌കൂളിലെ ചെറിയ തർക്കത്തിന് പ്രതികാരമായി പെൺകുട്ടിയെയും സഹോദരിയെയും വഴിയിലിട്ട് തല്ലിച്ചതച്ച് സഹപാഠിയുടെ കുടുംബം. ഗുജറാത്തിലെ അങ്കലേശ്വറിലാണ് സംഭവം. ട്യൂഷന് പോകുംവഴിയാണ് പെൺകുട്ടിയെയും സഹോദരിയെയും ഇവർ വഴിയിൽ തടഞ്ഞുനിർത്തി ക്രിക്കറ്റ് ബാറ്റും ചെരുപ്പും ഉപയോഗിച്ച് ആക്രമിച്ചത്. ജൂലായ് 15ന് അങ്കലേശ്വറിലെ ഗാർഡൻ സിറ്റി പ്രദേശത്തെ എഫ്‌ഡിഡിഐ കോളേജ് റോഡിലാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവന്നത്.
കെമിക്കൽ വ്യാപാരിയായ മുകേഷ് സിംഗ് സെൻഗാറിന്റെ പെൺമക്കളായ സംസ്‌കൃതിക്കും ആകൃതിക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ആക്‌ടീവ അക്രമികൾ കാറുകൊണ്ട് തടഞ്ഞുനിർത്തി. തുടർന്ന് കാറിൽ നിന്നിറങ്ങിയ കുടുംബം സ്‌കൂളിൽ വച്ചുണ്ടായ തർക്കത്തെക്കുറിച്ച് ചോദിക്കുകയും സഹോദരിമാരെ ആക്രമിക്കുകയുമായിരുന്നു. സംസ്‌കൃതിയുടെ സഹപാഠിയുടെ പിതാവാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. കാറിൽ നിന്നും ബാറ്റെടുത്ത് നൽകിയതും ഇയാളാണ്. മാത്രമല്ല, സഹപാഠിയുടെ അമ്മയും മുത്തശിയും പെൺകുട്ടികളെ ചെരുപ്പുകൊണ്ട് അടിച്ചു. ശബ്‌ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയതോടെ അക്രമികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിനിടെ തങ്ങളുടെ മാതാപിതാക്കളെ പ്രതികൾ അധിക്ഷേപിച്ചതായും പെൺകുട്ടികൾ പറഞ്ഞു. പരിക്കേറ്റ കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ അങ്കലേശ്വർ ജിഐഡിസി പൊലീസ് അന്വേഷണം തുടരുകയാണ്. വഴിയിൽ തടഞ്ഞുനിർത്തുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മുഖ്യപ്രതിയായ ഗുരുദേവ് എന്ന ദേവ് പ്രീതം ജെസലിനെയും ഭാര്യ ഭാവന ജെസലിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച കാറും ക്രിക്കറ്റ് ബാറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുദേവിന്റെ മകളെയും മാതാവിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Two schoolgirls were allegedly assaulted by a classmate's family in Ankleshwar, Gujarat, over a minor dispute at school. The attackers reportedly stopped the sisters on the road while they were on their way to tuition classes and beat them with a cricket bat and slippers. CCTV footage of the incident has surfaced, and police have arrested the main accused and his wife while continuing the
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |