
യുവാക്കൾക്കും ജെൻസിക്കും അഭിനന്ദനം. നിങ്ങളുടെ പോരാട്ടമാണ് രാജിയിലേക്ക് നയിച്ചത്. ജനങ്ങളുടെ ശബ്ദത്തിനു മുന്നിൽ മോദി സർക്കാരിന്റെ അഹങ്കാരം തീർന്നു. ജനാധിപത്യത്തിന്റെ വിജയമാണിത്
അരവിന്ദ് കെജ്രിവാൾ
ആം ആദ്മി പാർട്ടി
ദേശീയ കൺവീനർ
മക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും വിജയം. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കാൻ പാർലമെന്റ് മുതൽ തെരുവുകൾ വരെ ശബ്ദമുയർത്തിയ ഐക്യ പ്രതിപക്ഷത്തിന്റെയും വിജയം. യുവതലമുറയ്ക്ക് നേരെ തോക്കും ലാത്തിയും പ്രയോഗിച്ചവർക്കെതിരെ ഇനി നടപടി വേണം. യുവതയോട് മോദി മാപ്പ് പറയണം
മല്ലികാർജ്ജുൻ ഖാർഗെ
എ.ഐ.സി.സി അദ്ധ്യക്ഷൻ
ഇന്ത്യൻ വിദ്യാർത്ഥികളുടെയും യുവതയുടെയും ഉജ്ജ്വല പോരാട്ടത്തിന്റെ വിജയമാണ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി. ഏത് സമരത്തെയും നേരിടാൻ ശക്തിയുണ്ടെന്ന് ധാർഷ്ട്യം കാണിച്ച പ്രധാനമന്ത്രിക്ക് മുട്ടുമടക്കേണ്ടിവന്നു. രാജി നേരത്തെയായിരുന്നെങ്കിൽ വിദ്യാർത്ഥികളുടെ ചോര ചീന്തേണ്ടി വരില്ലായിരുന്നു. വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായം നൽകണം. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം.
കെ.സി.വേണുഗോപാൽ എം.പി
എ.ഐ.സി.സി ജനറൽ സെക്രട്ടറി
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ വിലമതിക്കാനാകാത്ത ഏടാണ്. ഞങ്ങൾ ആരെയും വിലമതിക്കില്ല, ആരുടെ സമരമായാലും പ്രക്ഷോഭമായാലും ഗൗനിക്കില്ല. ആർ.എസ്.എസും സംഘപരിവാർ വിഭാഗങ്ങളും അതിന്റെ രാഷ്ട്രീയ ഉപകരണങ്ങളായ ബി.ജെ.പിയും ചേർന്ന് ജനാധിപത്യപരമായ എല്ലാപ്രതിഷേധങ്ങളെയും തകർക്കാനും അവരെ 'ദേശവിരുദ്ധം' എന്ന മുദ്രകുത്തി ജയിലിലടക്കാനുമാണ് ശ്രമിച്ചത്. സി.ജെ.പിയുടെ വലിയ മുന്നേറ്റമാണ് ഇന്ത്യ കണ്ടത്. ആദ്യം ഇതിനോട് മുഖം തിരിഞ്ഞുനിന്ന കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്ക് സമരം കണ്ടില്ലെന്ന് നടിക്കാനായില്ല.
എം.വി. ഗോവിന്ദൻ
സംസ്ഥാന സെക്രട്ടറി
സി.പി.എം.
അഭിനന്ദനങ്ങൾ പ്രിയപ്പെട്ട പാറ്റകളെ, സോനം വാങ്ചുക്ക് സാർ. യുവജനങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും അഭിനന്ദനം. ഒരു ഭരണകൂടത്തെ മുട്ടുകുത്തിക്കാനാകുമെന്ന് നിങ്ങൾ തെളിയിച്ചു.
-നടൻ പ്രകാശ് രാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |