വീടുകളിൽ നിലവിളക്ക് കൊളുത്തുമ്പോൾ അതിനടുത്തായി കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. ആകാശം, വായു, അഗ്നി, ഭൂമി, ജലം എന്നീ പഞ്ചഭൂതങ്ങളെ സമന്വയിപ്പിച്ച് സകല ദേവീദേവന്മാരുടെയും സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. എന്നാൽ വിളക്ക് അണച്ചശേഷം കിണ്ടിയിലെ ജലം പലരും ഒഴിച്ചുകളയാറാണ് പതിവ്. എന്നാൽ ഈ പുണ്യജലം തെറ്റായ രീതിയിൽ കൈകാര്യം ചെയ്താൽ വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് ആചാര്യന്മാർ പറയുന്നത്. കിണ്ടിയിലെ വെള്ളം എങ്ങനെയാണ് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതെന്നും ഉപയോഗിക്കാൻ പാടില്ലാത്തതെന്നും നോക്കാം.
വിളക്ക് അണച്ച ശേഷം കിണ്ടിയിലെ വെള്ളം ഒരു തീർത്ഥമായി കുടിക്കാവുന്നതാണ്.ഇത് വീട്ടിൽ ഐശ്വര്യമുണ്ടാകാൻ ഏറ്റവും ഉത്തമമാണെന്നാണ് ആചാര്യന്മാർ പറയുന്നത്. മാത്രമല്ല തുളസിയില മാത്രമേ കിണ്ടിയിലെ ജലത്തിൽ ഇടാൻ പാടുള്ളൂ.
കിണ്ടി വയ്ക്കുമ്പോൾ അതിന്റെ വാൽവ് എപ്പോഴും കിഴക്കോട്ട് തന്നെയായിരിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. മാത്രമല്ല വിളക്ക് തൊഴാൻ നിൽക്കുമ്പോൾ നമ്മുടെ വലതുഭാഗത്ത് കിണ്ടിയും ഇടതുഭാഗത്ത് വിളക്കും വരുന്ന രീതിയിലായിരിക്കണം ക്രമീകരണം. കിണ്ടിയിൽ ഒരിക്കലും വീട്ടിൽ നേരത്തെ എടുത്തുവച്ചിരുന്ന വെള്ളം ഉപയോഗിക്കരുത്. പകരം ശുദ്ധവും കിണറ്റിൽ നിന്ന് നേരിട്ട് കോരിയ വെള്ളമോ ആകണം ഉപയോഗിക്കേണ്ടത്.
A Malayalam article explains the correct handling of sacred water placed in a 'kindi' near a traditional lamp. This water, symbolizing divine presence, should be consumed as 'theertham' or poured at a Tulsi plant the next morning after extinguishing the lamp. Improper disposal in sinks or waste areas is warned against, as it can reportedly cause negative consequences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |