SignIn
Kerala Kaumudi Online
Thursday, 22 October 2026 1.22 PM IST

നാറാണത്ത് ഭ്രാന്തനെ ചങ്ങലയ്ക്കിട്ട കാഞ്ഞിരമരവും ചങ്ങലയുമുള്ള ക്ഷേത്രം: പ്രാർത്ഥിച്ചാൽ  രോഗശാന്തി   ഉറപ്പെന്ന് വിശ്വാസം

branthachalm-temple
നാറാണത്ത് ഭ്രാന്തനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന കാഞ്ഞിര മരവും ചങ്ങലയും,​ പ്രധാന ക്ഷേത്രം

വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ക്ഷേത്രങ്ങൾകൊണ്ട് നിറഞ്ഞ സംസ്ഥാനമാണ് കേരളം. ഇത്തരത്തിൽ വ്യത്യസ്തവും ചരിത്രപരവും ഐതിഹ്യങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്ന അപൂർവമായൊരു ക്ഷേത്രമുണ്ട്. പറഞ്ഞുവരുന്നത് പാലക്കാട് ജില്ലയിലെ കൈപ്പുറത്ത് സ്ഥിതിചെയ്യുന്ന ഭ്രാന്താചലം അഥവാ ഭ്രാന്തൻപാറ ഗുഹാക്ഷേത്രത്തെ കുറിച്ചാണ്. നാറാണത്ത് ഭ്രാന്തന്റെ ഓർമ്മകൾ ഇന്നും ജീവിക്കുന്ന ഈ ക്ഷേത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്.

നാറാണത്ത് ഭ്രാന്തന് ഭ്രാന്ത് മൂത്തപ്പോൾ അദ്ദേഹത്തെ ചങ്ങലിയ്ക്കിട്ട ക്ഷേത്രമെന്നാണ് ഇതറിയപ്പെടുന്നത്. ഭ്രാന്തന്റെ ചങ്ങല എന്ന വാക്കിൽ നിന്നാണ് ഈ ക്ഷേത്രത്തിന് ഭ്രാന്താചലം എന്ന പേര് ലഭിച്ചത്. വലിയൊരു പാറയിൽ കൊത്തിയ അറുപത്തിമൂന്ന് പടികൾ കയറി വേണം ഈ ക്ഷേത്രത്തിലെത്താൻ. നാറാണത്ത് ഭ്രാന്തനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന വലിയൊരു കാഞ്ഞിര മരവും അതിലൊരു ചങ്ങലയും ക്ഷേത്രത്തിൽ കാണാം. മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവർ ഇവിടെയെത്തി ഈ ചങ്ങലയിൽ തൊട്ടുതൊഴുതാൽ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

കടുത്ത വേനലിലും വറ്റാത്ത നീരുറവകളുള്ള നിരവധി കുഴികളും പാറമുകളിൽ കാണാം. ക്ഷേത്രത്തിനോട് ചേർന്ന് പാറയുടെ വശത്തായി കാണപ്പെടുന്ന ഗുഹ പോലെയുള്ള മൂന്ന് അറകൾ നാറാണത്ത് ഭ്രാന്തൻ തപസ് ചെയ്യാനായി സ്വന്തം കൈകളാൽ ഉണ്ടാക്കിയതാണെന്നാണ് പറയപ്പെടുന്നത്. എല്ലാദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ വിളക്ക് കൊളുത്തുമെങ്കിലും എല്ലാവർഷവും മലയാള മാസം തുലാം ഒന്നാം തീയതി (നാറാണത്ത് ഭ്രാന്തൻ മല കയറുന്ന ദിവസം) മാത്രമാണ് ക്ഷേത്ര നട ഭക്തർക്കായി തുറക്കുകയുള്ളൂ.

ഈ ദിവസം മാത്രമാണ് ഭക്തർക്ക് ഉള്ളിലേയ്ക്ക് പ്രവേശിച്ച് തൊഴാൻ സാധിക്കുകയുള്ളൂ. പാലക്കാട് പട്ടാമ്പി കഴിഞ്ഞ് കൊപ്പം തിരുവേഗപ്പുറം വഴി കൈപ്പുറത്ത് എത്തിച്ചേരാം. കൈപ്പുറത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റ‌ർ സഞ്ചരിച്ചാൽ ഭ്രാന്താചലം ക്ഷേത്രത്തിലെത്താവുന്നതാണ്.

English Summary

Kerala is home to temples with unique beliefs, rituals, and legends. One such rare and historic shrine is the Bhranthachalam, also known as Bhranthanpara Cave Temple, located in Kaippuram, Palakkad district. Associated with the legendary Naranaathu Bhranthan, the temple is known for its fascinating history and unique features.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRANTHACHALAM TEMPLE, NARANATHU BRANTHAN TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL