പണ്ടുകാലത്ത് വിവാഹിതർ മാത്രം അണിഞ്ഞിരുന്ന ഒന്നായിരുന്നു മിഞ്ചി. ഇന്ന് സ്ത്രീകൾ മിഞ്ചി അണിയുന്നത് ഫാഷന്റെ ഭാഗമായിട്ടാണ്. എന്നാൽ ഇത് കേവലം ഒരു ഫാഷൻ മാത്രമല്ല. അതിന് പിന്നിൽ ആഴത്തിലുള്ള ചില ആചാരപരമായ വിശ്വാസങ്ങളുമുണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്.
മിഞ്ചി ധരിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് കുടുംബത്തിന് ദോഷകരമായി ഭവിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. വെള്ളി, സ്വർണം, ബ്ലാക്ക് മെറ്റൽ തുടങ്ങിയവയിൽ നിർമിച്ച മിഞ്ചികൾ വിപണിയിൽ ലഭ്യമാണ്. ഓരോരുത്തരുടെയും ഇഷ്ടത്തിനും താൽപ്പര്യത്തിനും അനുസരിച്ചാണ് ഇത് ധരിക്കാറുള്ളത്. എന്നാൽ ഇത് പാടില്ല.
സ്വർണം കൊണ്ടുള്ള മിഞ്ചി ധരിക്കരുത്. പകരം എപ്പോഴും വെള്ളി കൊണ്ട് നിർമിച്ച മിഞ്ചി മാത്രമെ ധരിക്കാൻ പാടുള്ളൂ. സ്വർണം ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നതിനാൽ അത് അരയ്ക്ക് താഴെ ധരിക്കുന്നത് ദേവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ഇത് കുടുംബത്തിൽ ദാരിദ്ര്യവും നെഗറ്റീവ് ഊർജവും വിളിച്ചുവരുത്തുന്നു.
മിഞ്ചി ധരിക്കുന്നതിന് പിന്നിലെ ശാത്രീയപരമായ കാര്യങ്ങൾ ഉണ്ടെന്നാണ് ചിലരുടെ വാദം. മിഞ്ചി ഞരമ്പുകളിൽ ചെലുത്തുന്ന മർദം സ്ത്രീ ശരീരത്തിലെ രക്തയോട്ടം കൃത്യമാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. മിഞ്ചി ധരിക്കുന്നത് സ്ത്രീയുടെ മാസമുറ കൃത്യമാക്കുകയും ലൈംഗിക ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രത്യുൽപ്പാദന പ്രക്രിയ ആരോഗ്യകരമായി നിലനിർത്തുന്നതിൽ മിഞ്ചികളുടെ പങ്ക് വലുതാണെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.
In the past, minji (toe rings) were traditionally worn mainly by married women. Today, many women wear them as a fashion accessory. However, minji is not merely a fashion item it is also associated with deep cultural beliefs and has traditionally been linked to various scientific explanations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |