SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.41 PM IST

പെൺകുട്ടികൾ ഒറ്റക്കാലിൽ കറുത്ത ചരട് കെട്ടുന്നതിനുപിന്നിലെ രഹസ്യം എന്താണെന്ന് അറിയുമോ? നമ്മളാരും വിചാരിക്കുന്നതല്ല കാരണം

leg
പ്രതീകാത്മക ചിത്രം

പെൺകുട്ടികൾ ഒറ്റക്കാലിൽ കറുത്തചരട് കെട്ടുന്നത് കണ്ടിട്ടില്ലേ. എന്തിനാണ് ഇങ്ങനെചെയ്യുന്നതെന്ന് അറിയാമോ? പലരും ഇത് ഫാഷന്റെ ഭാഗമായി കാലിന്റെ സൗന്ദര്യം കൂട്ടാൻ ചെയ്യുന്നതായിരിക്കും. എന്നാൽ ഇതിന് വിശ്വാസപരമായ കാരണമുണ്ട്. ഇത് ഒട്ടുമിക്കവർക്കും അറിയില്ലെന്നുമാത്രം.

കറുപ്പുനിറത്തിലുള്ള ചരടാണ് ഭൂരിപക്ഷവും കാലിൽ കെട്ടുന്നത്. കറുപ്പുനിറം നവഗ്രഹങ്ങളിലെ ശനി, രാഹു എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. അതിനാൽ കറുത്ത ചരട് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷങ്ങൾ പൂർണമായും നീങ്ങും.

ദൃഷ്ടിദോഷം മാറാനും കറുത്തചട് ജപിച്ചുകെട്ടുന്നത് പ്രയോജനം ചെയ്യും. ചരട് കാലിൽ കെട്ടുന്നതോടെ ചുറ്റുപാടുകളിൽ നിന്നുള്ള പ്രതികൂല ഊർജം ശരീരത്തിൽ കടക്കുന്നത് തടയും. ജപിച്ചുകെട്ടാതെ വെറുതേ ചരട് കെട്ടിയാലും ഇത്തരത്തിൽ സംരക്ഷണം ലഭിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്.

ചരടുകെട്ടുന്നതിലും ചിലകാര്യങ്ങൾ നോക്കാനുണ്ട്. ശനി, ചൊവ്വ ദിവസങ്ങളിൽ സൂര്യോദയത്തിന് മുന്നേ ചരട് ധരിക്കുന്നതാണ് ഉചിതം. ഇടതുകാലിനെക്കാൾ ചരട് ധരിക്കാൻ യോജിച്ചത് വലതുകാലാണ്. നവഗ്രഹങ്ങളെ പ്രതിനിധീകരിച്ച് ഒൻപതുകെട്ടുകളും ചരടിൽ ഇടാം. വെള്ളി ലോക്കറ്റുപോലുള്ളവ ചരടിൽ ധരിക്കുന്നത് കൂടുതൽ ഫലംചെയ്യും. സ്വർണം ഇതിന് ഉപയോഗിക്കരുത്.

പാശ്ചാത്യരാജ്യങ്ങളിൽ സ്ത്രീകൾ ഒറ്റക്കാലിൽ ചരട് ധരിക്കുന്നത് ലൈംഗിക ബന്ധത്തിന് താൽപ്പര്യമുണ്ടെന്ന് കാണിക്കാനാണെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ഇതിൽ ഒരുതരത്തിലുള്ള യുക്തിയും ഇല്ലെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. വെറും ഫാഷന്റെ ഭാഗമായി കാലിന് ആകർഷണീയത കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അവർ പറയുന്നു.

English Summary

Girls commonly wear black threads on one leg, a practice rooted in traditional beliefs beyond mere fashion. It is believed to counteract negative planetary influences like Shani and Rahu, ward off the evil eye, and protect against adverse energies. Adherents often wear it on the right leg, ideally on Saturdays or Tuesdays, sometimes incorporating silver elements.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLACK THREAD ON LEG, GIRLS BLACK THREAD, BLACK THREAD TRADITION, KARUTHA CHARADU, BLACK THREAD BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL