പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിന് പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വര അഥവാ തിരുവാനൈക്കാവൽ ക്ഷേത്രം. ഇവിടെ ജലഭാവത്തിൽ പരമശിവൻ ജംബുകേശ്വരനായി ആരാധിക്കപ്പെടുന്നു. 18 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ അഞ്ച് ഗോപുരങ്ങളുണ്ട്. കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏതാണ്ട് 2000 വർഷം മുൻപ് പണിതതാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിൽ ശിവനെ ജംബുകേശ്വരറായും അദ്ദേഹത്തിന്റെ പത്നിയായ പാർവതിയെ അഖിലാണ്ഡേശ്വരിയായി ആരാധിക്കുന്നു.
ഒരിക്കൽ പാർവതീദേവി ശിവന്റെ തപസിനെ പരിഹസിച്ചു. ഈ പ്രവൃത്തിയെ അപലപിക്കാൻ ആഗ്രഹിച്ച ശിവൻ കൈലാസത്തിൽ നിന്ന് ഭൂമിയിലേക്ക് പോയി തപസുചെയ്യാൻ പാർവതിയോട് നിർദേശിച്ചു. ശിവന്റെ ആഗ്രഹപ്രകാരം അഖിലാണ്ഡേശ്വരി രൂപത്തിലുള്ള പാർവതി ജംബുവനത്തിൽ തപസ് ചെയ്തു. കാവേരി നദിയിൽ വെൺ ഞാവൽ മരത്തിന്റെ ചുവട്ടിലായി ഒരു ശിവലിംഗം ഉണ്ടാക്കി ആരാധന ആരംഭിച്ചു. ജലലിംഗം എന്നാണ് ഈ ലിംഗം അറിയപ്പെടുന്നത്. ഒടുവിൽ ശിവൻ അഖിലാണ്ഡേശ്വരിക്ക് ദർശനം നൽകുകയും ശിവജ്ഞാനം പഠിപ്പിക്കുകയും ചെയ്തു. പടിഞ്ഞാറ് ദർശനമായി നിന്ന ശിവനിൽ നിന്ന് കിഴക്കോട്ട് ദർശനമായി നിന്നാണ് പാർവതീദേവി ഉപദേശം സ്വീകരിച്ചത്. പാർവതിയാണ് ഇവിടെ വിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് സങ്കൽപം.
ഈ ക്ഷേത്രത്തിൽ അഖിലാണ്ഡേശ്വരി ഒരു വിദ്യാർത്ഥിയെപ്പോലെയും ജംബുകേശ്വരൻ ഒരു ഗുരുവിനെപ്പോലെയും ആയിരിക്കുന്നതിനാൽ മറ്റ് ശിവക്ഷേത്രങ്ങളിലെ പോലെ ശിവനും പാർവതിയ്ക്കും വേണ്ടി തിരു കല്യാണം നടത്താറില്ല. സുബ്രഹ്മണ്യനെയും ഗണപതിയെയും ദർശിച്ച ശേഷമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നത്.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം മഹാശിവരാത്രിയാണ് നടക്കുന്നത്. പൈങ്കുനി ബ്രഹ്മോത്സവം (മാർച്ച് - ഏപ്രിൽ) ശിവനെ ജയിക്കാൻ വേണ്ടി തപസനുഷ്ഠിച്ച പാർവതിയുടെ ഐതിഹ്യമായി 10 ദിവസം ഉത്സവം ആഘോഷിക്കുന്നു.
The Jambukeswarar Temple, located in Thiruvanaikaval near Tiruchirappalli in Tamil Nadu, is a famous Shiva temple associated with the water element. It is one of the Pancha Bhoota Sthalams, representing the five elements of nature.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |