ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. ഭൂരിഭാഗം വീടുകളിലും നിത്യേന നിലവിളക്ക് കൊളുത്താറുണ്ട്. തിന്മയുടെ അന്തകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തണമെന്ന പ്രാർത്ഥനയെന്നോണമാണ് നിലവിളക്ക് കൊളുത്തുന്നതെന്നാണ് ആചാര്യന്മാർ പറയുന്നത്.
മാത്രമല്ല കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ അകറ്റി സമ്പത്തും സമാധാനവും ഉണ്ടാകുന്നതിനും നിലവിളക്ക് കൊളുത്തുന്നത് നല്ലതാണ്. എന്നാൽ ഒരു പ്രത്യേകതരം വിളക്ക് അറിയാതെപോലും വീട്ടിൽ കത്തിക്കാൻ പാടില്ലെന്നാണ് വിശ്വാസം. ഇത് കുടുംബത്തിൽ ദോഷങ്ങൾ വന്നുഭവിക്കാൻ കാരണമാകുമെന്ന് ആചാര്യന്മാർ പറയുന്നു. അത്തരത്തിൽ വീട്ടിൽ കത്തിക്കാൻ പാടില്ലാത്ത വിളക്ക് ഏതാണെന്ന് നോക്കാം.
ഓരോ പരിഹാരങ്ങൾക്കായി പ്രത്യേക തരം വിളക്കുകൾ കൊളുത്താറുണ്ട്. പ്രധാനമായും ഇത്തരം വിളക്കുകൾ ക്ഷേത്രത്തിൽ മാത്രമാണ് കൊളുത്താറുള്ളത്. ഈ രീതിയിൽ പരിഹാരത്തിനുവേണ്ടി കത്തിക്കുന്ന വിളക്കുകൾ ഏതുതന്നെയാണെങ്കിലും അത് ക്ഷേത്രത്തിൽ ചെയ്യുന്നതാണ് ഉത്തമം.
സാധാരണയായി രാഹുദോഷ പരിഹാരത്തിനായി രാഹുകാലത്ത് ക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക് കൊളുത്താറുണ്ട്. എന്നാൽ വീട്ടിൽ നാരങ്ങാവിളക്ക് ഒരിക്കലും കൊളുത്താൻ പാടില്ലെന്നാണ് ആചാര്യന്മാർ പറയുന്നത്. പ്രത്യേകിച്ച് രാഹുകാലത്ത്. കൊളുത്തിയാൽ വീട്ടിൽ ഭാര്യഭർത്തൃ ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നാണ് വിശ്വാസം.
നാരങ്ങാവിളക്ക് പൊതുവെ നെഗറ്റീവ് ഉർജത്തെയും ദോഷങ്ങളെയും ആവാഹിച്ചെടുക്കാൻ ക്ഷേത്രങ്ങളിൽ കത്തിക്കുന്നതാണ്. അത് വീട്ടിൽ കൊളുത്തുമ്പോൾ ഗുണത്തേക്കാളേറെ ദോഷം വരുത്തിയേക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. അതിനാൽ വീട്ടിൽ എപ്പോഴും നിലവിളക്ക് (നെയ്യ് അല്ലെങ്കിൽ നല്ലെണ്ണ) കൊളുത്തുന്നതാണ് ഏറ്റവും ഉത്തമം. നാരങ്ങാവിളക്ക് വഴിപാട് കഴിക്കാൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള ദുർഗാദേവി ക്ഷേത്രത്തിലോ ഭദ്രകാളി ക്ഷേത്രങ്ങളിലോ പോയി രാഹുകാലത്ത് സമർപ്പിക്കുന്നതാണ് ശരിയായ രീതി.
Spiritual experts advise against lighting 'Naranga vilakku' (lemon lamps) at home, especially during Rahu Kalam, as it can cause domestic issues. While Nilavilakku symbolizes prosperity, lemon lamps are traditionally lit only in temples to absorb negative energy. Devotees wishing to offer lemon lamps should do so at designated Durga Devi or Bhadrakali temples.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |