അപ്രതീക്ഷിതമായി ജീവിതത്തിൽ ചെലവുകൾ വർദ്ധിക്കുന്നത് മിക്കവരും നേരിടുന്ന പ്രതിസന്ധിയാണ്. എത്രത്തോളം ചെലവുകൾ ചുരുക്കി ജീവിച്ചാലും പലവിധത്തിലുള്ള ആവശ്യങ്ങൾ പ്രതീക്ഷിക്കാതെ കടന്നുവരുന്നു, കടം വാങ്ങേണ്ടതായ അവസ്ഥയുണ്ടാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലെ ഊർജത്തെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്.
വാസ്തുപ്രകാരം, വീടിന്റെ തെക്ക്-കിഴക്ക് മൂല പണം, അഗ്നി, ഊർജ്ജം, ദൈനംദിന പണലഭ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂല തടസപ്പെട്ടോ, അഴുക്ക് നിറഞ്ഞോ, കേടുപാടുകൾ സംഭവിച്ചോ, അല്ലെങ്കിൽ അനുചിതമായ രീതിയിലോ ഉപയോഗിക്കപ്പെട്ടാൽ അത് ജീവിതത്തിലെ സാമ്പത്തികാവസ്ഥയെ ബാധിക്കും.
ആദ്യം വീട്ടിലെ തെക്ക്-കിഴക്കേ മൂലയിൽ തകർന്നതും ഉപയോഗശൂന്യവുമായ വസ്തുക്കളുണ്ടെങ്കിൽ അവ എടുത്തുമാറ്റുക. പൊട്ടിയ കുപ്പികൾ, കീറിയ പേപ്പറുകൾ, പഴയ ബില്ലുകൾ, ഉണങ്ങിയ ചെടികൾ എന്നിവ ഇതിൽ ഉൾപ്പെടും. പൊടി തുടച്ചുമാറ്റി വൃത്തിയാക്കുക. വെളിച്ചക്കുറവുണ്ടെങ്കിൽ നല്ല വെട്ടമുണ്ടായിരിക്കാനുള്ള ക്രമീകരണമുണ്ടാക്കുക.
മാലിന്യം, ചെരിപ്പ്, അഴുക്കുപുരണ്ട വസ്ത്രങ്ങൾ, ലീക്കുള്ള വസ്തുക്കൾ തുടങ്ങിയവ മാറ്റുക. വെള്ളവുമായി ബന്ധപ്പെട്ട അധികം വസ്തുക്കളുണ്ടെങ്കിൽ ഒഴിവാക്കുക. പണമിടപാട് നഷ്ടങ്ങൾ, ബിസിനസ് തകർച്ച, കടം തുടങ്ങിയവയുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റും ഇവിടെ സൂക്ഷിക്കരുത്. നല്ല പച്ചയിലകളുള്ള ചെടി ഇവിടെ വയ്ക്കുന്നത് നല്ലതാണ്. ഇവിടെ ചുവപ്പ്, ഓറഞ്ച്, സ്വർണ നിറത്തിലെ വസ്തുക്കൾ വയ്ക്കുകയോ നിറം കൊടുക്കുകയോ ചെയ്യാം. വരുമാനക്കണക്ക് എഴുതാനുള്ള ഒരു ബുക്ക് ഇവിടെ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.
According to Vastu beliefs, the southeast corner of a home is associated with money, fire energy and daily cash flow. Keeping this area clean, clutter-free and well-lit is recommended to promote financial well-being. Removing broken items, waste and old bills, adding a healthy green plant, and using red, orange or gold colours are suggested remedies for financial difficulties.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |