ദുഷ്ടതകൾ നിവാരണം ചെയ്യുന്ന പുണ്യമാസമായാണ് മലയാളികൾ കർക്കടകത്തെ കണക്കാക്കുന്നത്. മറ്റൊരു മാസങ്ങളിലും കാണാത്ത അനവധി വിശേഷങ്ങൾ നിറഞ്ഞ മാസമാണ് ഇത്. കർക്കടകം മഹാലക്ഷ്മിയെ ആനയിച്ചുകൊണ്ടുവരുന്ന മാസാമായാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാസത്തിൽ ഈശ്വരഭജനം ചെയ്താൽ ദേവപദം ലഭിക്കുമെന്നാണ് വിശ്വാസം.
രാമനാമജപത്തിലൂടെ ദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന വിശ്വാസമാണ് കർക്കടകത്തെ രാമായണ മാസമാക്കിത്തീർത്തത്. ഈ മാസത്തിലെ നാലമ്പല ദർശനം ഏറെ പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ്. രാമന്റെയും സഹോദരന്മാരായ ലക്ഷ്മണന്റെയും ശത്രുഘ്‌നന്റെയും ക്ഷേത്രങ്ങളിൽ ഒരേ ദിവസം ഭക്തർ ദർശനം നടത്തുകയും വഴിപാട് നടത്തുകയും ചെയ്യുന്നത് നന്മ പ്രദാനം ചെയ്യുമെന്ന് കണക്കാക്കുന്നു. ഇതിനെയാണ് നാലമ്പല ദർശനം എന്നറിയപ്പെടുന്നത്. കർക്കടക മാസത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്. ഘടികാര ദിശയിലാണ് ഭക്തർ അമ്പലങ്ങൾ സന്ദർശിക്കേണ്ടത് എന്നാണ് വിശ്വാസം. ഇതിനെ പ്രദക്ഷിണം എന്നുപറയുന്നു.
നാലമ്പല ദർശനത്തിലെ ആദ്യ ക്ഷേത്രമായി കണക്കാക്കപ്പെടുന്നത് തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ്. ഇവിടെ ശ്രീരാമനെയാണ് പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്നത്.
ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം ഭരതന് സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ അപൂർവ ക്ഷേത്രമാണ്. നാലമ്പല ദർശനത്തിലെ രണ്ടാമത്തെ പ്രധാന കേന്ദ്രമാണിത്.
എറണാകുളം ജില്ലയിലെ മൂഴിക്കുളത്തുള്ള ഈ ക്ഷേത്രം ലക്ഷ്മണനാണ് സമർപ്പിച്ചിരിക്കുന്നത്. നാലമ്പല യാത്രയിലെ മൂന്നാമത്തെ ദർശനകേന്ദ്രമാണിത്.
തൃശൂർ ജില്ലയിലെ പായമ്മലിലുള്ള ക്ഷേത്രം ശ്രീരാമന്റെ ഇളയ സഹോദരനായ ശത്രുഘ്നന് സമർപ്പിച്ചിരിക്കുന്ന അപൂർവ ക്ഷേത്രമാണ്. നാലമ്പല ദർശനത്തിലെ അവസാന ക്ഷേത്രമാണിത്.
The Malayalam month of Karkidakam is considered highly auspicious and is associated with spiritual practices, Ramayana recitation, and prayers for prosperity. One of its most important traditions is the Nalambala Darshanam, in which devotees visit four temples dedicated to Lord Rama and his brothers—Lakshmana, Bharata, and Shatrughna—on the same day. The pilgrimage is believed to bring blessings, remove hardships, and promote peace and prosperity. The four temples included in the pilgrimage are Thriprayar Sree Rama Temple, Koodalmanikyam Temple (Bharata) in Irinjalakuda, Moozhikulam Lakshmana Perumal Temple, and Payammal Shatrughna Temple. Devotees traditionally visit these temples in a clockwise (pradakshina) order during Karkidakam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |