SignIn
Kerala Kaumudi Online
Wednesday, 15 July 2026 5.07 PM IST

കേരളത്തിലെ ആദ്യത്തെ വരാഹി പഞ്ചമിദേവി ക്ഷേത്രത്തിൽ ആഷാഢ നവരാത്രി മഹോത്സവം

-panchami-devi-temple
ശ്രീ പഞ്ചമിദേവി ക്ഷേത്രം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വരാഹി പഞ്ചമിദേവി ക്ഷേത്രമായ പേട്ട കല്ലുമൂട് ശ്രീ പഞ്ചമിദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ആഷാഢ നവരാത്രി മഹോത്സവം ജൂലായ് 15 മുതൽ 23 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. വരാഹി ദേവിക്ക് അതീവ പ്രാധാന്യമുള്ള ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഹോമങ്ങളും അപൂർവ്വ പൂജകളുമാണ് ക്ഷേത്രത്തിൽ ക്രമീകരിച്ചിരിക്കുന്നത്.


ക്ഷേത്രതന്ത്രി കണ്ടിയൂർ നീലമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ഗായത്രിഹോമം, ഗായത്രിപൂജ, മഹാലക്ഷ്മിഹോമം, നവഗ്രഹ പൂജ, ഭൂവാരാഹി പഞ്ചമി പൂജ, നവാക്ഷരി ഹോമം, ബാല വാഗ്ദേവിപൂജ, ശ്രീ ചക്രപൂജ, മഹാവാരാഹി ഹോമം എന്നിവ ക്ഷേത്രതന്ത്രി കണ്ടിയൂർ നീലമന ഇല്ലത്ത് പ്രശാന്ത് ജി.നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

ഭക്തർക്ക് സ്വയം പൂജ സമർപ്പിക്കാൻ അവസരമൊരുക്കുന്ന 'സിദ്ധിവാരാഹി പഞ്ചമിപൂജ' ഇക്കൊല്ലത്തെ പ്രതേകതയാണ്. കൂടാതെ പഞ്ചമി വിധാനം, വാർത്താളി വിധാനം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും. ആഷാഢ നവരാത്രി വരാഹി വിശേഷാൽ പൂജകൾക്ക് ശേഷം ദേവി നടയിൽ ഭക്തിസാന്ദ്രമായ 'വലിയ ഗുരുതി'യോടെ ചടങ്ങുകൾ സമാപിക്കും. ഉത്സവ നാളുകളിൽ ദിവസവും പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന 'ആഷാഢ നവരാത്രി നൃത്തസംഗീതോത്സവവും' ക്ഷേത്ര സന്നിധിയിൽ അരങ്ങേറുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

English Summary

Kerala's first Varahi Panchami Devi temple, Petta Kallumoodu Sree Panchami Devi Temple in Thiruvananthapuram, will host its Aashadha Navaratri Mahotsavam from July 15 to 23. The festival features elaborate homams, rare pujas, including 'Siddivarahi Panchamipooja' for devotees, and daily dance and music performances, officiated by Kadiyoor Neelamana Illath Prasanth G. Namboothiri.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETTA PANCHAMI DEVI TEMPLE, ASHADA NAVARATRI FESTIVAL, VARAHI PANCHAMI TEMPLE KERALA, PANCHAMI DEVI POOJA, പേട്ട പഞ്ചമിദേവി ക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL