SignIn
Kerala Kaumudi Online
Wednesday, 05 August 2026 5.58 PM IST

വീട്ടിലെ ദാരിദ്ര്യം മാറി സമ്പത്തുവരാൻ അലമാര സഹായിക്കും; വാസ്‌തുശാസ്ത്രം പറയുന്നത് അനുസരിക്കാം

cup-board
പ്രതീകാത്മക ചിത്രം

എത്ര വരവുണ്ടെങ്കിലും അതിനിരട്ടി ചെലവ് നേരിടേണ്ടി വരുന്നത് മിക്കവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. പരമാവധി ചെലവുകളും ധൂർത്തുമൊക്കെ കുറച്ചാലും പലവഴിക്ക് പൈസ നഷ്ടമാകാറുണ്ട്. എന്ത് ചെയ്‌തിട്ടും ദാരിദ്ര്യവും കഷ്‌ടപ്പാടുകളും ഒഴിയാത്ത അവസ്ഥയാണെന്ന് പലരും പരാതിപ്പെടാറുണ്ട്.

കടങ്ങൾ പെറ്റുപെരുകുന്നതും നിരവധി പേർ നേരിടുന്ന പ്രതിസന്ധിയാണ്. ഈ അവസ്ഥയ്ക്ക് ബാഹ്യമായ പല കാരണങ്ങളും ഉണ്ടാകുമെങ്കിലും വാസ്‌തു ദോഷങ്ങളും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. വീട്ടിലെ വാസ്‌തുദോഷങ്ങൾ അവിടെ ജീവിക്കുന്നവരെയും സാരമായി ബാധിക്കുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ വാസ്‌തുശാസ്ത്രത്തിൽ നിഷ്കർഷിക്കുന്ന ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷനൽകാൻ കന്നിമൂലയ്ക്കാവുമെന്ന് വാസ്‌തുശാസ്ത്രത്തിൽ പറയുന്നു.

വാസ്‌തു ശാസ്ത്രപ്രകാരം എട്ട് ദിക്കുകളിൽ ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല. ഈ ദിശയുമായി ബന്ധപ്പെട്ട് വാസ്‌തുവിൽ ചില കാര്യങ്ങൾ നിഷ്‌ക‌ർഷിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ചാൽ തന്നെ വീട്ടിലെ ദാരിദ്ര്യവും കഷ്ടതകളും അകന്ന് സമ്പദ്‌‌സമൃദ്ധിയും അഭിവൃദ്ധിയും കൈവരുമെന്നാണ് വാസ്‌തുവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

  • കന്നിമൂല വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. കന്നിമൂലയിൽ മലമൂത്ര വിസർജ്ജനം പാടില്ല. അതിനാൽതന്നെ ഇവിടെ കിണർ, കുഴികൾ, ശൗചാലയം, ശൗചാലയത്തിന്റെ ടാങ്ക് തുടങ്ങിയവ നിർമിക്കാൻ പാടില്ല.
  • കന്നിമൂലയിൽ വെള്ളം കെട്ടിക്കിടക്കാനും അനുവദിക്കരുത്.
  • കന്നിമൂലയിൽ തുളസിച്ചെടി നട്ടുവളർത്തുന്നത് അത്യുത്തമമാണെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. വീട്ടിലെ സകല ദോഷങ്ങളും മാറുന്നതിന് ഇത് സഹായിക്കും. കന്നിമൂലയിൽ കറുക, മുക്കുറ്റി എന്നിവ നടുന്നതും ഐശ്വര്യം നൽകും.
  • കന്നിമൂലയിൽ പണം സൂക്ഷിക്കുന്നത് വരവ് കൂടുന്നതിന് സഹായിക്കും. കന്നിമൂലയിൽ അലമാര വച്ചതിന് ശേഷം അവിടെ പണം സൂക്ഷിക്കുന്നത് ധനാഭിവൃദ്ധിയ്ക്ക് സഹായിക്കുമെന്നാണ് വിശ്വാസം.

English Summary

The article says that, according to Vastu Shastra, defects in a home's layout may contribute to financial difficulties. It claims the southwest corner ("Kannimoola") should be kept clean, free from toilets, pits, or stagnant water. Planting tulsi or certain herbs and storing money there are believed by Vastu practitioners to promote prosperity and reduce financial hardship.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUP BOARD, CUPBOARD AND VASTU, VASTUTIPS, HOME VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ