പലരുടെയും വീട്ടിൽ കാണുന്ന ചെടിയാണ് കറിവേപ്പില. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ കറിവേപ്പില വിറ്റാമിൻ എ, ബി, സി, ബി2 എന്നിവയാൽ സമ്പുഷ്ടമാണ്. മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില വളരെ നല്ലതാണ്. പലരും വീടിന്റെ ബാൽക്കണിയിലും ടെറസിലും വരെ കറിവേപ്പില നടാറുണ്ട്. എന്നാൽ കറിവേപ്പിലയും വാസ്തുവും തമ്മിൽ ബന്ധമുണ്ടെന്ന് അധികമാർക്കും അറിയില്ല. വാസ്തു ശാസ്ത്രപ്രകാരം വീടുകളിൽ കറിവേപ്പ് വളർത്തുന്നത് ഊർജ്ജവും ഐശ്വര്യവും നിറയ്ക്കുമെന്നാണ് വിശ്വാസം.
കറിവേപ്പില ശരിയായ ദിശയിൽ നടുന്നത് കുടുംബത്തിന് സമൃദ്ധിയും സമ്പത്തും പ്രദാനം ചെയ്യുന്നു. വീടിന്റെ പടിഞ്ഞാറ്, തെക്ക് - കിഴക്ക് ഭാഗത്ത് (അഗ്നിമൂല) കറിവേപ്പില നടുന്നതാണ് ഏറ്റവും അനുയോജ്യം. ചന്ദ്രന്റെ സ്വാധീനമുള്ള പടിഞ്ഞാറ് ഭാഗത്ത് കറിവേപ്പില നടുന്നത് വീട്ടിൽ സമാധാനവും നല്ല ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. തെക്ക് - കിഴക്ക് ഭാഗത്ത് കറിവേപ്പില നടുന്നത് ഐശ്വര്യവും സമ്പത്തും വർദ്ധിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
വടക്ക് - കിഴക്ക് (ഈശാനമൂല) ഭാഗത്ത് കറിവേപ്പില നടരുത്. ഇത് തടസങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകാം. വീടിന്റെ പ്രധാന വാതിലിന് നേരെ മുന്നിൽ കറിവേപ്പ് നടുന്നത് കട ബാദ്ധ്യതകൾക്ക് കാരണമാകാമെന്നും വാസ്തുവിൽ പറയുന്നു. കറിവേപ്പില ഉണങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും നയിക്കും. കൂടാതെ കറിവേപ്പില വൈകുന്നേരങ്ങളിൽ ചെടിയിൽ നിന്ന് പറിക്കുന്നതും ദോഷമാണെന്ന് വാസ്തുവിൽ പറയുന്നു.
Curry leaf plants are commonly grown in homes and are known for their nutritional value. According to Vastu beliefs, growing a curry leaf plant in certain directions is considered beneficial for prosperity, wealth, peace and good health. The west and southeast directions are regarded as suitable places for the plant.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |