SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.13 PM IST

മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

gold
പ്രതീകാത്മക ചിത്രം

മലയാളികൾക്ക് ഒഴിച്ചുനിർത്താൻ പറ്റാത്ത ഒന്നാണ് സ്വർണം. എന്നാൽ സ്വർണവും വാസ്തുവും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. മരണപ്പെട്ടവരുടെ സ്വർണം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും വാസ്തുശാസ്ത്രം പറയുന്നുണ്ട്. മരിച്ചയാളുടെ ആഭരണങ്ങൾ ധരിച്ചാൽ അത് അയാളുടെ ശരീരത്തിന്റെ ഊർജ്ജത്തെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വാസ്തുവിൽ പറയുന്നത്.

ഇത് അവരുടെ സാമ്പത്തിക അവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല മരിച്ചയാളുടെ ആഭരണങ്ങൾ ധരിക്കുന്നത് നിങ്ങളുടെ ജോലിയെയും പ്രതികൂലമായി ബാധിച്ചേക്കാം. ബിസിനസിൽ നിങ്ങൾക്ക് നഷ്ടടം, പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടികൾ എന്നിവ ഉണ്ടാകുമെന്നും വാസ്തുവിൽ പറയുന്നു.

സ്വർണം ധരിക്കേണ്ട വിധം

മരിച്ചയാളുടെ ആഭരണങ്ങൾ ഉപയോഗിക്കണമെങ്കിൽ അതിനുള്ള ചില വഴികളും വാസ്തുവിൽ പറയുന്നുണ്ട്. അത്തരത്തിൽ ധരിക്കുന്നതിന് മുൻപ് അവ ശുദ്ധീകരിക്കണമെന്ന് വാസ്തുവിൽ പറയുന്നു. സ്വർണാഭരണങ്ങൾ ശുദ്ധീകരിക്കാൻ അത് 24 മണിക്കൂർ ഗംഗാജലത്തിൽ മുക്കിവയ്ക്കാം. ഈ പ്രതിവിധി ആഭരണങ്ങളുമായുള്ള മരണപ്പെട്ടയാളുടെ അടുപ്പം അവസാനിപ്പിക്കുന്നു. അതുപോലെ മരിച്ച വ്യക്തിയുടെ ആഭരണങ്ങൾക്ക് ഒരു പുതിയ രൂപം നൽകി. അതായത് അത് ഉരുക്കി പുതിയ ഡിസെെനിൽ ആക്കിയും ധരിക്കാം.

എന്നാൽ മരണത്തിന് മുൻപ് ആരെങ്കിലും നിങ്ങൾക്ക് അവരുടെ ആഭരണങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിൽ അത് ധരിക്കാം. സ്വർണം മാത്രമല്ല, മരിച്ചയാളുടെ വെള്ളി ആഭരണങ്ങളും മറ്റ് ആഭരണങ്ങളും ധരിക്കുന്നതും ദോഷമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്.

English Summary

According to Vastu Shastra, wearing jewelry of deceased persons can negatively impact one's energy, finances, job, and business. To safely use such ornaments, Vastu recommends purification by soaking them in Ganga water for 24 hours or melting and redesigning them. Jewelry gifted before death can be worn. Astrologers also advise against wearing deceased persons' silver or other ornaments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OLD GOLD JEWELLERY BELIEFS, DEAD PERSON GOLD JEWELLERY, GOLD JEWELLERY VASTU, VASTU TIPS GOLD, GOLD JEWELLERY ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL