ഗണപതിഭഗവാന്റെ ജന്മദിനമായി വിശ്വസിക്കപ്പെടുന്ന വിനായക ചതുർഥി ഹിന്ദുമതവിശ്വാസത്തിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ്. ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർഥിയാണ് വിനായക ചതുർഥിയായി ആചരിക്കുന്നത്. ഈ വർഷം സെപ്തംബർ 14 തിങ്കളാഴ്ചയാണ് വിനായക ചതുർത്ഥി വരുന്നത്. ഈ ദിവസം നിങ്ങൾ വീട്ടിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ചില വാസ്തുകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പൂജാപീഠം ഒരുക്കാൻ കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് (ഈശാനകോൺ) ദിശ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് വാസ്തുവിൽ പറയുന്നു. ഉറപ്പുള്ള ഒരു പീഠത്തിൽ വേണം ഗണപതിയെ പ്രതിഷ്ഠിക്കാൻ. ഈ വിഗ്രഹം ചുവരോട് ചേർത്ത് വയ്ക്കരുത്. ഇരുന്ന് തൊഴാൻ പാകത്തിലുള്ള ഉയരത്തിൽ വേണം പീഠം വയ്ക്കാൻ. തെക്ക് ദിശയിലേക്ക് അഭിമുഖമായി പൂജാസ്ഥാനം ഒരുക്കരുത്. നെയ്യോ എള്ളെണ്ണയോ ഒഴിച്ച് വെങ്കലത്തിലോ മണ്ണിലോ തീർത്ത വിളക്ക് വേണം ഈ ദിവസം കൊളുത്താനെന്ന് വാസ്തുവിൽ പറയുന്നു.
മണ്ണുകൊണ്ടുണ്ടാക്കിയ ഗണപതി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. വിനായക ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ ഉപയോഗിച്ച് മാലയും അർച്ചനയും നടത്തുന്നത് വിശേഷമായി കരുതപ്പെടുന്നു. മോദകം, കൊഴുക്കട്ട തുടങ്ങിയ നിവേദ്യങ്ങളും ഗണപതിക്ക് സമർപ്പിക്കാറുണ്ട്. ഗണപതി ഹോമം, ഗണേശ സഹസ്രനാമ പാരായണം, 'ഓം ഗം ഗണപതയേ നമഃ' എന്ന മൂലമന്ത്രജപം എന്നിവയും പലരും ആചരിക്കുന്നു.
Vinayaka Chaturthi, believed to mark the birth of Lord Ganesha, is celebrated with special rituals and worship. Those planning to install a Ganesha idol at home are advised to pay attention to certain Vastu guidelines, including the direction of the puja space, placement of the idol and lamp.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |