കേരളത്തിൽ വാസ്‌തു ശാസ്‌ത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പുതിയ വീടുകൾ വയ്‌ക്കുമ്പോൾ മാത്രമല്ല പുതുക്കിപ്പണിയുമ്പോഴും പലരും വാസ്‌തു നോക്കാറുണ്ട്. എന്തിനേറെ, വീടിനുള്ളിലെ ഓരോ വസ്‌തുക്കളും വയ്‌ക്കുന്നതിൽ പോലും വാസ്‌തു നോക്കുന്നവരുണ്ട്. വാസ്‌തു അനുസരിച്ച് ഓരോ മാറ്റങ്ങൾ വരുത്തുമ്പോൾ വീട്ടിൽ ലഭിക്കുന്ന പോസിറ്റീവ് ഊർജവും സമാധാനവും തന്നെയാണ് ഏറെപ്പേരെയും വാസ്‌തുവിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, നല്ലത് മാത്രമല്ല ചെറിയ തെറ്റുകൾ പോലും ചിലപ്പോൾ വലിയ വാസ്‌തു ദോഷത്തിന് കാരണമായേക്കാം. ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പലരും വസ്‌ത്രങ്ങൾ, ബാഗുകൾ തുടങ്ങിയ വസ്‌തുക്കൾ വാതിലിന് പിന്നിലെ കൊളുത്തുകളിൽ തൂക്കിയിടാറുണ്ട്. ഇത് വളരെ സാധാരണമാണെങ്കിലും വാസ്‌തു ശാസ്‌ത്രപ്രകാരം ഇതൊരു വലിയ തെറ്റാണ്. വാതിലിന് പിന്നിൽ വസ്‌തുക്കൾ തൂക്കിയിടുന്നത് വാസ്‌തു പ്രകാരം അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇത് വീട്ടിൽ നെഗറ്റീവ് ഊർജം വർദ്ധിക്കുന്നതിനും സാമ്പത്തിക, മാനസിക, ആരോഗ്യ സ്ഥിതിയെ ബാധിക്കുകയും ചെയ്യും. അതിനാൽ, വാതിലിന് പിന്നിൽ ഇത്തരം വസ്‌തുക്കൾ തൂക്കിയിടാൻ പാടില്ല.
വസ്‌ത്രങ്ങളും ബാഗും മാത്രമല്ല മരുന്നുകൾ, പഴയ കലണ്ടറുകൾ, ഷൂസ്, നനഞ്ഞ തൂവാല തുടങ്ങി ഒന്നും തന്നെ വാതിലുകളിൽ തൂക്കിയിടരുത്. വസ്‌ത്രം തൂക്കിയിട്ടാൽ മാനസിക സമ്മർദം, അലസത, ക്ഷോഭം എന്നിവയ്‌ക്ക് കാരണമാകും. മരുന്നുകൾ തൂക്കിയിട്ടാൽ രോഗങ്ങൾ നിലനിർത്തുന്നതിന് കാരണമാകും. പഴയ കലണ്ടറുകൾ വാസ്‌തു പ്രകാരം അശുഭമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, ഇവ ജീവിത പുരോഗതിയെ തടസപ്പെടുത്തും. വാതിലിന് പിന്നിൽ ഷൂസ് വയ്‌ക്കുന്നത് അസ്വസ്ഥതയ്‌ക്കും മാനസിക സമ്മർദം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. നനഞ്ഞ തൂവാലകൾ ഇടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും.
According to Vastu Shastra beliefs, hanging clothes, bags, medicines, old calendars, shoes and wet towels behind doors is considered inauspicious. These practices are believed to invite negative energy and affect mental well-being, health and prosperity. The article highlights common household practices that Vastu followers may prefer to avoid.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |