മോതിരം ധരിക്കുന്നത് ഇന്നൊരു ഫാഷനാണ്. ചിലർക്കാകട്ടെ കൈകൾക്ക് ഭംഗികൂട്ടാനുള്ള ഒരു മാർഗവും. എന്നാൽ ഇതൊന്നുമല്ല മോതിരം ധരിക്കുന്നതിനുപിന്നിലുള്ള ലക്ഷ്യം. ആചാരപരമായി തുടങ്ങിയത് പിന്നീട് ഫാഷനിലേക്ക് വഴിമാറുകയായിരുന്നു.
പണ്ടുകാലത്ത് രാജാക്കന്മാരും നാടുവാഴികളും പൗരപ്രമുഖരുമൊക്കെ തങ്ങളുടെ അധികാര ചിഹ്നമായി മോതിരം ധരിക്കാറുണ്ടായിരുന്നു. ഇത്തരക്കാരുടെ കുടുംബത്തിൽ പാരമ്പര്യം കൈമാറുന്നതിന്റെ ഭാഗമായി മോതിരങ്ങളും നൽകാറുണ്ടായിരുന്നു. പിന്നീട് ഇത് പതുക്കെ ഇല്ലാതായി.
ഒരാൾ വിവാഹിതനാണോ, വിവാഹം ഉറപ്പിച്ചയാളാണോ എന്നൊക്കെ കാണിക്കാൻ മോതിരം ധരിക്കുന്ന പതിവുമുണ്ട്. ഇടതുകൈയിലെ മോതിരവിരലിലാണ് മോതിരം ധരിക്കുന്നത്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. മോതിരം മോതിരവിരലിൽ ധരിക്കുന്നതിന് പ്രത്യേക കാരണമുണ്ട്. ഈ വിരലിലെ രക്തധമനി നേരിട്ട് ഹൃദയവുമായും തലച്ചോറുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആയുർവേദത്തിലും അക്യുപ്രഷറിലും പറയുന്നത്. മോതിരം വിരലിൽ അമരുമ്പോൾ ഉണ്ടാകുന്ന ചെറിയ മർദം ഹൃദയാരോഗ്യത്തിനും മാനസിക സമ്മർദം കുറയ്ക്കാനും ഉത്തമമാണെന്നാണ് കരുതുന്നത്.
ഭാഗ്യം, ഐശ്വര്യം എന്നിവ കൈവരിക്കാൻ വിശ്വാസികൾ ജ്യോതിഷപ്രകാരം പ്രത്യേക രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങൾ ധരിക്കാറുണ്ട്. ഓരോ വിരലിനും ഓരോ ഗ്രഹങ്ങളുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. അതനുസരിച്ചുവേണം രത്നങ്ങൾ ധരിക്കാൻ. തോന്നുംപടി രത്നങ്ങൾ ധരിച്ചാൽ ദോഷങ്ങളുണ്ടാവുമെന്നാണ് ആചാര്യന്മാർ പറയുന്നത്.
ഇന്നത്തെക്കാലത്ത് മറ്റെല്ലാത്തിനും മീതെ മാേതിരം ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായാണ് കണക്കാക്കുന്നത്. ഇത്തരക്കാർ കൂടുതലും ധരിക്കുന്നത് സ്റ്റീൽ മോതിരങ്ങളായിരിക്കും. അവ പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
Wearing rings is now a fashion trend, with some people using them to enhance the appearance of their hands. However, the original purpose of wearing rings was different. What began as a traditional practice later evolved into a fashion statement.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |