SignIn
Kerala Kaumudi Online
Saturday, 11 July 2026 5.21 PM IST

ഇന്റർലോക്കിടുന്നതിനുമുമ്പും വാസ്തുനോക്കണം, നിറങ്ങൾക്ക് ഏറെ കാര്യം പറയാനുണ്ട്

interlock
ന്റർലോക്കിട്ട മുറ്റം

ഇന്ന് ഇന്റർലോക്കിടാത്ത വീട്ടുമുറ്റങ്ങൾ കാണാൻ വളരെ പ്രയാസമാണ്. ഏതുകാലാവസ്ഥയായാലും മുറ്റം വൃത്തിയായിരിക്കും, വൃത്തിയാക്കാൻ എളുപ്പം, വീടിന് ആർഷണവും ഭംഗിയും കൂടും അങ്ങനെ മുറ്റം ന്റർലോക്കിടാൻ കാരണങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ ഗുണങ്ങൾ നിരവധിയാണെങ്കിലും വാസ്തുനോക്കാതെ ന്റർലോക്കിട്ടാൽ പണി ഉറപ്പാണെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. അവർ പറയുന്ന കാരണങ്ങൾ എന്തൊക്കെയാണെന്നാണ് നോക്കാം.

ഏറ്റവും പ്രധാനം മുറ്റത്തിന്റെ ചരിവാണ്. വാസ്തുപ്രകാരം മുറ്റത്തിന് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലേക്ക് ചരിവ് ഉണ്ടായിരിക്കണം.ഈ ചരിവ് വടക്ക്- കിഴക്ക് മൂലകളിലേക്കോ ആയിവേണം ക്രമീകരിക്കേണ്ടത്. ഇങ്ങനെ ചരിവുള്ളത് മഴവെള്ളം എളുപ്പത്തിൽ ഒഴുകിപ്പോകുന്നതിന് ഇടയാക്കും. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ തറനിരപ്പ് എപ്പോഴും വടക്ക്, കിഴക്ക് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്നിരിക്കണം.

കടുംനിറങ്ങളായ കറുപ്പ്, കടും ചാരനിറം എന്നിവ ഒഴിവാക്കണമെന്നാണ് വാസ്തുവിദദ്ധർ പറയുന്നത്. വെള്ള, ക്രീം, മഞ്ഞ,ഇളംപച്ച നിറങ്ങളാണ് ഏറെ യോജിച്ചത്. കണ്ണുകൾക്ക് കുളിർമ്മനൽകുന്നവയാണ് ഈ നിറങ്ങളെന്നതും ഓർക്കണം. വാസ്തുവിനാണ് മുഖ്യസ്ഥാനമെങ്കിലും എളുപ്പത്തിൽ അഴുക്കുപിടിക്കാത്ത നിറം സെലക്ടുചെയ്യാൻ മറക്കരുത്.

ഇപ്പറഞ്ഞതെല്ലാം വാസ്തുവിന്റെ കാര്യമാണെങ്കിൽ മറ്റുചില കാര്യങ്ങൾകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള ടൈൽസ് തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. ന്റർലോക്കിടുന്നത് നല്ല പണച്ചെലവുള്ളതിനാൽ തോന്നുമ്പോൾ ടൈലുകൾ മാറ്റിയിടാൻ കഴിയില്ല. ദീർഘകാല ഉപയോഗത്തിനുവേണ്ടിയാണ് ന്റർലോക്കിടുന്നതെന്ന് മറക്കാതിരിക്കുക. പായലും പൂപ്പലും ഇടയ്ക്കിടെ ഒഴിവാക്കണം. ഇതിനായി ഇടയ്ക്കിടെ വാട്ടർജെറ്റുപോലുള്ളവ ഉപയോഗിച്ച് പമ്പുചെയ്താൽ മതിയാവും.

English Summary

Interlocked courtyards are common for aesthetics and upkeep. Vastu experts recommend specific guidelines: slope the courtyard north or east, keeping the southwest elevated. Preferred tile colors are white, cream, yellow, or light green, avoiding dark shades. Additionally, choosing quality tiles and regular cleaning are crucial for the longevity and maintenance of these surfaces.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERLOCK VASTU, VASTU SHASTRA, INTERLOCK PAVING, HOME VASTU TIPS, INTERLOCK VASTU MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL