SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.08 AM IST

കർക്കടക മാസത്തിൽ കരി‌ഞ്ഞുണങ്ങിയാൽ ദോഷം; ശ്രദ്ധിക്കാം വീട്ടിലെ ഈ ചെടിയെ

karkidakam
കൽപ്പറ്റ മരവയലിലെ വീട്ടിൽ രാമായണ പാരായണം ചെയ്യുന്ന മുത്തശ്ശിയോടൊപ്പം ഭക്തിയോടെ ഇരിക്കുന്ന കുട്ടി. ഫോട്ടോ - അനന്തു ആരിഫ

രാമായണ മാസമായ കർക്കടകത്തിൽ വാസ്തുപ്രകാരം വീട്ടിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വാസ്തുശാസ്ത്രജ്ഞർ പറയുന്നു. ഇതിൽ വീട്ടിൽ സാധാരണയായി കാണപ്പെടുന്ന ചെടിയായ തുളസിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തുളസിയെ ദൈവത്തെപ്പോലെയാണ് പലരും ആരാധിക്കുന്നത്. തുളസിത്തറയുണ്ടാക്കി അവിടെ വിളക്ക് കൊളുത്തി വയ്‌ക്കാറുമുണ്ട്. വീട്ടിലേക്ക് ഐശ്വര്യം വന്നുചേരാൻ തുളസിച്ചെടി സഹായിക്കുമെന്നാണ് വിശ്വാസം.

കരിഞ്ഞതോ മുരടിച്ചതോ ആയ തുളസി കർക്കടകമാസത്തിൽ വീടിനുമുന്നിലുണ്ടാകാൻ പാടില്ല. ഇങ്ങനെയുള്ളവ ഉടനെ നീക്കം ചെയ്യണം. ഉണങ്ങിയ ഭാഗങ്ങൾ മുറിച്ചുകളയാം. വീട്ടിൽ തുളസിയില്ലാത്തവർ ഒരു തൈ നട്ടുവളർത്തുന്നത് കർക്കടക മാസത്തിൽ നല്ലതാണ്.

രാവിലെ കുളിച്ച് വൃത്തിയായ ശേഷം വേണം തുളസിച്ചെടിയിൽ വെള്ളമൊഴിക്കാൻ. വൈകിട്ട് തുളസിയില നുള്ളാൻ പാടില്ല. ഈ സമയത്ത് വെള്ളമൊഴിക്കാനും പാടില്ല. കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്ക് - കിഴക്ക് ദിശയിൽ തുളസി നടുന്നതാണ് ഉത്തമം. വീടിന്റെ ഈ ഭാഗങ്ങളിൽ തുളസി നടുകയാണെങ്കിൽ സർവൈശ്വര്യമുണ്ടാകും. മുള്ളുള്ള സസ്യങ്ങളും ആലിന്റെ തൈയും തുളസിക്കരികിലായി നടാൻ പാടില്ല.

English Summary

According to Vastu beliefs, Karkidakam is considered an ideal time to care for the holy basil (Tulsi) plant. Dried or damaged plants should be removed, new Tulsi plants can be planted, and watering is advised only in the morning. Tulsi is traditionally believed to bring prosperity when placed in the right direction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKIDAKAM TULSI, TULSI VASTU TIPS, KARKIDAKA MASAM, TULSI PLANT CARE, THULASI VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL