SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.03 PM IST

ഇലഞ്ഞിമരച്ചുവട്ടിലെ ജിന്നും വിഗ്രഹമില്ലാത്ത ശ്രീകോവിലും! അത്ഭുതമായി കൊല്ലത്തെ ഈ അപൂർവ്വ ക്ഷേത്രം

ammachi-veedu-temple
അമ്മച്ചിവീട് മൂർത്തി ക്ഷേത്രം

ആചാരങ്ങൾകൊണ്ടും വിശ്വാസങ്ങൾകൊണ്ടും വ്യത്യസ്തമായ നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അത്തരത്തിലൊന്നാണ് ക‌ൊല്ലത്തെ അധികം അറിയപ്പെടാത്ത അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. അപൂര്‍വമായ പൂജകളും വിശ്വാസങ്ങളുമുള്ള ഈ ക്ഷേത്രത്തിന് ഏകദേശം അറുന്നൂറ് വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ അമ്മച്ചിവീ‌‌ട് കു‌‌ടുംബം നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. അമ്മച്ചിവീ‌ട് എന്നുതന്നെ പേരായ സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. അരൂപിയായ ആദിപരാശക്തിയാണ് പ്രധാന പ്രതിഷ്ഠ. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ദേവിക്ക് പ്രത്യേക വിഗ്രഹമില്ല എന്നതാണ്.

പകരം നാലടിയോളം ഉയരമുള്ള ശ്രീകോവിലിനുള്ളിൽ ഒരു സ്വ‌ർണപ്പീഠമാണുള്ളത്. ആ സ്വർണ്ണപ്പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ശംഖുകളിലാണ് ആദിപരാശക്തിയെ കുടിയിരുത്തിയിരിക്കുന്നത്. വിഗ്രഹമില്ലെങ്കിലും ദേവിയുടെ ആഭരണങ്ങളും അലങ്കാരങ്ങളും എല്ലാം തങ്കത്തിൽ തീർത്തവയാണ്.

മാത്രമല്ല ബഗ്‌ളാമുഖി അർച്ചന നടത്തുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടത്തെ പ്രധാന വഴിപാട് മേനി പായസവും ബഗ്‌ളാമുഖി പുഷ്പാഞ്ജലിയുമാണ്. പ്രധാന പ്രതിഷ്ഠ കൂടാതെ ഗണപതി, രക്തചാമുണ്ഡി, പരമ്പര്, രക്ഷസ്, മറുത, യക്ഷി, ഗന്ധർവൻ, മാടൻ, ബ്രഹ്മരക്ഷസ്സ്, വേതാളം, യോഗീശ്വരൻ എന്നിവരെയും ഇവിടെ ആരാധിച്ചുപോരുന്നു. ക്ഷേത്രത്തോട് ചേർന്ന് നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും കുടികൊള്ളുന്ന ഒരു സർപ്പക്കാവുണ്ട്. ക്ഷേത്രത്തിന് മുന്നിലുള്ള ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ ജിന്ന് എന്നൊരു പ്രതിഷ്ഠയുണ്ട്.

എല്ലാദിവസവും അഞ്ച് പൂജവീതം ന‌ടക്കുന്ന ക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ധനുമാസത്തിലെ ഗുരുതി ഉത്സവമാണ് ഇവി‌ടത്തെ പ്രധാന ആഘോഷം. പത്ത് ദിവസത്തെ ഉത്സവമാണ്. ആപത്തുകള്‍ മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. ക‌ടലില്‍ പോകുന്നവര്‍ ധാരാളം മത്സ്യം ലഭിക്കുവാനായി ദേവിയുടെ കൊ‌ടി വള്ളത്തില്‍ കെട്ടുന്ന പതിവുമുണ്ട്.

English Summary

The 600-year-old Ammachiveedu Moorthi Temple in Kollam features unique worship, where the main deity, Adi Parashakti, is represented by two conches on a golden pedestal instead of an idol. It is also among the few temples performing Baglamukhi Archana. Major offerings include Meeni Payasam, with devotees praying for safety and prosperity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMACHI VEEDU MOORTHI TEMPLE, KOLLAM, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL