വാസ്തുശാസ്ത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള ദിശയാണ് കന്നിമൂല. അതിനാൽത്തന്നെ ഈ ഭാഗത്ത് ചെയ്യുന്ന ചെറിയൊരു കാര്യംപോലും ജീവിതത്തെ ബാധിക്കും. എന്താണ് കന്നിമൂല, കന്നിമൂലയിൽ എന്തൊക്കെയാവാം അല്ലെങ്കിൽ കന്നിമൂലയിൽ എന്തൊക്കെ പാടില്ല എന്നതിൽ പലർക്കും വ്യക്തതക്കുറവുണ്ട്.
പ്ലോട്ടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്നു പറയുന്നത്. ഗൃഹത്തിനെ ഒരു സമചതുരമോ ദീർഘചതുരമോ ആയി എടുത്താൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന മുറി എന്നുള്ളതാണ് കന്നിമൂല എന്നാണ് മനസിലാക്കേണ്ടത്.
വാസ്‌തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ കന്നിമൂലയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്നു. അതിനാൽ തന്നെ കന്നിമൂലയിൽ എന്തൊക്കെയാകാം എന്നുള്ളതിൽ ഇത്തരക്കാർ വളരെ ശ്രദ്ധനൽകുന്നു. വീട്ടിൽ ചെടികളും മറ്റും നട്ടുവളർത്താൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. ഏതൊക്കെ ചെടികൾ കന്നിമൂലയിൽ നടാം എന്നുള്ളത് വാസ്‌തുശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.
പുളിമരം ഒരിക്കലും കന്നിമൂലയിൽ നടാൻ പാടില്ല. കന്നിമൂലയിൽ എന്നല്ല, വീടിന്റെ ഒരു വശത്തും പുളിമരം നടുന്നത് ഉത്തമമല്ല. വീട്ടിൽ നിന്ന് മാറി പറമ്പിൽ മാത്രമേ പുളിമരം നടാൻ പാടുള്ളൂ. പുളിമരത്തിന്റെ വേരുകൾ ചുറ്റിനും പരന്ന് വീടിന് കേടുപാടുകൾ വരുത്തുമെന്നതാണ് ഇതിന്റെ പ്രധാന കാരണം. ചെത്തി, തുളസി, മുക്കൂറ്റി, കറുക, മഞ്ഞൾ എന്നിവ കന്നിമൂലയിൽ നട്ടാൽ വളരെ ഉത്തമവുമാണ്. വെളുത്ത പൂക്കളുള്ള ചെടികളും കന്നിമൂലയിൽ ഉത്തമാണെന്നാണ് ചില വാസ്തുവിദഗ്ദ്ധർ പറയുന്നത്.
According to Vastu Shastra, the Kannimoola direction (southwest corner) is considered highly important. Therefore, even small changes or activities in this area are believed to have an impact on a person’s life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |