SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.27 AM IST

വീട്ടിനുള്ളിൽ ചെരുപ്പ് ധരിച്ചാണോ നടക്കുന്നത്? എന്നാൽ നിങ്ങൾ ഇക്കാര്യം അറിയാതെ പോകരുത്

footwear

ഈ കാലഘട്ടത്തിൽ പലരും വീടിനുള്ളിൽ ചെരുപ്പ് ധരിക്കാറുണ്ട്. എന്നാൽ ചെരുപ്പിനെ ചുറ്റിപറ്റി നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പലർക്കും അറിയില്ല. നമ്മുടെ പാദങ്ങളെ ശനി പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. ചെരുപ്പ് രാഹു- കേതുവിന്റെ പ്രതീകമാണ്. അതിനാൽ വീട്ടിനുള്ളിൽ ചെരിപ്പ് ധരിക്കാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്.

ചെരുപ്പ് ധരിച്ച് വീടിനുള്ളിൽ വരുന്നവരുടെ കൂടെ നെഗറ്റീവ് എനർജി കടന്നുവരുമെന്നും വിശ്വാസമുണ്ട്. അകത്ത് ചെരുപ്പ് ധരിക്കുമ്പോൾ വീട്ടിലുള്ള പോസിറ്റീവ് എനർജി കൂടി നെഗറ്റീവായി മാറുന്നു. മാത്രമല്ല വീട്ടിനുള്ളിൽ ചെരിപ്പ് ധരിക്കുന്നത് ദാരിദ്ര്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരുണ്ട്.

അതുപോലെ വീട്ടിലുള്ള പഴയതും കീറിയതുമായ ചെരുപ്പുകൾ ശനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ചില വിശ്വാസമുണ്ട്. ഇത് ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുന്നുമെന്നാണ് ഇത്തരക്കാർ വിശ്വാസിക്കുന്നത്. വീട്ടിൽ ചെരുപ്പ് അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല. ചെരിപ്പ് കൂട്ടിയിട്ടാൽ വീട്ടിലേക്ക് ലക്ഷ്‌മി ദേവി പ്രവേശിക്കുന്നത് തടയപ്പെടുമെന്നാണ് വിശ്വാസം. ഇതോടെ ഐശ്വര്യം നിലയ്ക്കുകയും ദാരിദ്ര്യം വരികയും ചെയ്യുന്നു.

അതേസമയം, കിടപ്പുമുറിയിൽ യാതൊരു കാരണവശാലും ചെരുപ്പ് സൂക്ഷിക്കരുത്. ഇത് അപകടത്തെയും ദോഷത്തെയും വിളിച്ചുവരുത്തുന്നു. കിടപ്പുമുറിയിൽ ചെരുപ്പ് സൂക്ഷിച്ചാൽ ഭാര്യഭർതൃബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിശ്വാസം. കൂടാതെ ഇത് വീട്ടിൽ ഭിന്നത ഉണ്ടാകും. വീടിന്റെ പ്രധാന വാതിലിന് സമീപം ചെരുപ്പുകൾ കൂട്ടിയിടുന്നതും ദോഷമാണെന്നാണ് പറയുന്നത്. എപ്പോഴും വീടിന്റെ തെക്ക്, പടിഞ്ഞാറ് ദിശകളിൽ ചെരുപ്പ് സൂക്ഷിക്കുന്നതാണ് ഉത്തമം. വടക്ക് -കിഴക്ക് ദിശയിൽ ഒരിക്കലും ചെരുപ്പ് സൂക്ഷിക്കരുത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകരുന്നതിന് കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME, FOOTWEAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY