SignIn
Kerala Kaumudi Online
Saturday, 18 July 2026 5.09 PM IST

പാമ്പിനെ കണ്ടുഭയന്ന് പൊട്ടിക്കരഞ്ഞ് വീട്ടമ്മ; വീട്ടിൽക്കയറിയത് ശരീരം മുഴുവൻ മുഴയുള്ള മൂർഖൻ

തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തിനടുത്തുള്ള ഒരു വീടിന്റെ മുന്നിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വാവ സുരേഷിന് കോൾ എത്തി. സ്ഥലത്തെത്തിയ വാവയെ കണ്ട് വീട്ടമ്മ സങ്കടവും പേടിയും കൊണ്ട് കരഞ്ഞു. അവരെ ആശ്വസിപ്പിച്ച വാവ പാമ്പിനെ പിടികൂടാൻ തെരച്ചിൽ തുടങ്ങി.

ആറടി നീളമുള്ള മൂർഖൻ പാമ്പായിരുന്നു അത്. ഗ്ലാൻഡ് നിറയെ വെനമുണ്ടായിരുന്നു. മാത്രമല്ല ശരീരത്തിൽ പലയിടത്തായി മുഴയുമുണ്ടായിരുന്നു. കടികിട്ടിയാൽ അപകടം ഉറപ്പ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി വീട്ടമ്മയുടെ പേടിയും മാറ്റിയതിനുശേഷമാണ് വാവ അവിടെനിന്ന് മടങ്ങിയത്.

cobra
വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ പാമ്പ്

തുടർന്ന് മൺവിളയിലെ ഒരു വീട്ടിൽ നിന്ന് ബക്കറ്റിനകത്തിരുന്ന മൂർഖനെയും പരുത്തിപ്പാറയിലെ ഒരു വീട്ടിൽ അടുക്കളവാതിലിനോട് ചേർന്നിരുന്ന മൂർഖൻ പാമ്പിനെയും പിടികൂടി. മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

English Summary

Vava Suresh rescued a six-foot cobra found outside a house near Akkulam in Thiruvananthapuram after a distressed resident sought help. The venomous snake, which had swollen areas on its body, was safely captured following a lengthy search, easing the family's fears.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKEMASTER, SNAKE RESCUE, SNAKE CAUGHT FROM HOME, SNAKE FOUND AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA