മുംബയ്: ഇന്ന് പല ലാബുകളും വീട്ടിൽ വന്ന് രക്തപരിശോധന നടത്താറുണ്ട്. ഇന്ത്യയിൽ ഈ സേവനം സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ സേവനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് മുംബയിൽ താമസിക്കുന്ന ഒരു വിദേശ വനിത. ഒരു ലാബ് ടെക്‌നീഷ്യൻ തന്റെ വീട്ടിലെത്തി രക്തപരിശോധന നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് യുവതി അതിശയം രേഖപ്പെടുത്തിയത്. വീട്ടിലെ സേവനത്തിന് വിദേശ വനിതയിൽ നിന്ന് ജീവനക്കാരൻ പണം ഈടാക്കിയില്ലെന്നും വീഡിയോയിൽ പറയുന്നു.
അമേരിക്കക്കാരിയായ ലിസ് ആണ് @spicygori എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. 'ഇന്ത്യയിൽ മാത്രമാണ് ഇത് സാധിക്കുന്നത്. എനിക്ക് മുംബയിൽ ഒരു രക്തപരിശോധന നടത്തണമായിരുന്നു. അപ്പോയിന്റ്‌മെന്റ് എടുക്കാനായി ഒരു ക്ളിനിക്കിൽ വിളിച്ചു. അവിടെച്ചെന്ന് വരിയിൽ നിന്ന് പരിശോധന നടത്തേണ്ടി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എന്നാൽ അവിടെ ചെല്ലേണ്ടതില്ലെന്നും പരിശോധന നടത്താൻ ഒരാളെ വീട്ടിലേയ്ക്ക് അയക്കുമെന്നും പറഞ്ഞു. താമസിയാതെ ഒരാളെ വീട്ടിലെത്തി അഞ്ച് മിനിട്ടിനുള്ളിൽ പരിശോധന നടത്തി മടങ്ങി. അമേരിക്കയിൽ ചെലവാകുന്നതിന്റെ പത്തിൽ ഒരു ശതമാനം മാത്രമാണ് ഇവിടെ ചെലവായത്. ഞാൻ കരുതി വീട്ടിൽ വന്ന് പരിശോധന നടത്തുന്നതിന് കൂടുതൽ ചെലവാകുമെന്ന്. എന്നാൽ പരിശോധന തികച്ചും സൗജന്യമായിരുന്നു'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
An American woman living in Mumbai expressed surprise at India's home blood test service after a lab technician visited her residence to collect a blood sample. She shared the experience on her Instagram page, @spicygori, highlighting the convenience and noting that no extra fee was charged for the home visit.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |