രാശിമാറ്റങ്ങൾ നക്ഷത്രഫലത്തെ സ്വാധീനിക്കാറുണ്ട്. ജ്യോതിഷപ്രകാരം പ്രത്യേകതകൾ ഏറെയുള്ള നവഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രന്റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. ചില രാശിക്കാർക്ക് ഒട്ടും പ്രതീക്ഷിക്കാത്തത്രയും മികച്ച നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഏതൊക്കെ രാശിക്കാരാണിതെന്ന് നോക്കാം.
ചന്ദ്രന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം ഏറെ ഗുണംചെയ്യുന്ന രാശിക്കാരാണിവർ. ജോലിയിൽ ഉയർച്ചയും ശമ്പളവർദ്ധനവിനും സാദ്ധ്യതയുണ്ട്. ഏറെനാളായി പരിശ്രമിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് നല്ലകാലം. വിദേശത്ത് തൊഴിൽ ആഗ്രഹിച്ചവർക്കും സമയം അനുകൂലം. പിഎസ്‌സി പരീക്ഷയെഴുതി കാത്തിരിക്കുന്നവർ ശുഭവാർത്ത കേൾക്കും.
അപ്രതീക്ഷിതമായി സ്വർണമോ വിലപിടിപ്പുള്ള മറ്റ് സമ്മാനങ്ങളോ ഈ രാശിക്കാരെ തേടിയെത്തും. സമ്പത്ത് വർദ്ധിക്കും. കുടുംബത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സ്‌നേഹം വർദ്ധിക്കും.
ഏറെ ഗുണകരമായ കാര്യങ്ങൾ ഈ രാശിക്കാർക്ക് സംഭവിക്കും. പുത്തൻ വീട്, വാഹനം, ജോലി എന്നിവ സ്വന്തമാക്കാനാകും. വരുമാനം വർദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഒഴിയും. അപ്രതീക്ഷിതമായി പണം തേടിയെത്തും.
According to astrology, the Moon’s transit into Pisces is expected to bring positive developments for Libra, Scorpio, and Capricorn. The predictions include career growth, financial gains, new opportunities, family happiness, and chances of receiving valuable gifts or unexpected money. These are astrology-based beliefs and predictions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |