SignIn
Kerala Kaumudi Online
Thursday, 24 September 2026 6.03 PM IST

ഇക്കൂട്ടർ വെള്ളി ആഭരണങ്ങൾ ധരിച്ചുനോക്കൂ; ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണാം

silver-jewelry
പ്രതീകാത്മക ചിത്രം

വെള്ളി, സ്വർണം പോലെയുള്ള ലോഹങ്ങൾക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ചന്ദ്രനുമായും ശുക്രനുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ലോഹമാണ് വെള്ളി. ജ്യോതിശാസ്ത്ര പ്രകാരം ചന്ദ്രൻ മനസിനെയും വികാരങ്ങളെയും നിയന്ത്രിക്കുന്നു. ശുക്രൻ ആഡംബരത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. ഈ രണ്ട് ഗ്രഹങ്ങളും ദുർബലമാകുമ്പോൾ വ്യക്തിയുടെ മനസും അസ്വസ്ഥമാകും. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാകും. അതിനാൽ വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് ജ്യോതിഷപ്രകാരം മികച്ച നേട്ടങ്ങൾ നൽകുന്നു.

  • വലത് കയ്യിലെ ചെറു വിരലിൽ വെള്ളി മോതിരം ധരിക്കുന്നത് ജോലി സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മികച്ച തീരുമാനമെടുക്കാനും സഹായിക്കുന്നു.
  • തള്ളവിരലിൽ വെള്ളി മോതിരം ധരിക്കുന്നത് ശുക്രനെ പ്രീതിപ്പെടുത്തുന്നു. ഇത് ജീവിതത്തിൽ ഭൗതിക സുഖങ്ങൾ വർദ്ധിപ്പിക്കും.
  • അമിതമായ കോപം നിയന്ത്രിക്കാനും വെള്ളി ആഭരണങ്ങൾ ധരിക്കാം.
  • വെള്ളി വള ധരിക്കുന്നത് ഏകാഗ്രത വർദ്ധിക്കാൻ സഹായിക്കും.
  • വെള്ളി കൊലുസ് ധരിക്കുന്നത് ജീവിതത്തിലെ നെഗറ്റീവ് എനർജി തരണം ചെയ്യാൻ സഹായിക്കും. ഇത് കുടുംബത്തിൽ സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നു.

English Summary

According to astrology, silver is associated with the Moon and Venus and is believed to influence emotions, prosperity and well-being. Wearing silver rings, bangles or anklets is traditionally believed to help control anger, improve concentration, reduce work-related difficulties, enhance material comforts, and promote peace and happiness in family life.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SILVER JEWELLERY BENEFITS, SILVER RING ASTROLOGY, SILVER ORNAMENTS ASTROLOGY, വെള്ളി ആഭരണങ്ങൾ, VELLI ABHARANANGAL ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY