SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.46 PM IST

സ്വർണവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും; ഈ രാശിക്കാരുടെ വീട്ടിൽ ഉടൻ ഒരു ശുഭകാര്യം നടക്കും

viswasam
പ്രതീകാത്മക ചിത്രം

ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങൾക്കും രാശിമാറ്റം ഉണ്ടാകാറുണ്ട്. സംക്രമണം എന്നാണ് ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയുള്ള മാറ്റം ചില നക്ഷത്രക്കാർക്ക് ഗുണവും മറ്റുചില നക്ഷത്രക്കാ‌ർക്ക് ദോഷവും ഉണ്ടാക്കും. ഇത്തരത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാകുന്ന രാശിക്കാരെക്കുറിച്ച് മനസിലാക്കാം.

തുലാം (Libra)

ഈ രാശിക്കാർക്ക് ഗുണകരമായ കാലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാദ്ധ്യതയുണ്ട്. ഏറെ നാളായി പരിശ്രമിക്കുന്ന സ്വന്തം കാര്യത്തിൽ വൈകാതെ തന്നെ ഫലമുണ്ടാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും ശുഭവാര്‍ത്ത കേള്‍ക്കാനാകും.

വൃശ്ചികം (Scorpio)

സ്വര്‍ണം ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സമ്പത്തിൽ വലിയ വര്‍ദ്ധനവുണ്ടാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടന്നേക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടുകാര്‍ക്കിടയില്‍ ഐക്യവും സഹകരണവും വര്‍ദ്ധിക്കും.

മകരം (Capricorn)

പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായി വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. മാനസികമായുണ്ടായിരുന്ന പ്രയാസങ്ങൾ മാറും.

English Summary

According to astrology, planetary transits may bring positive changes for Libra, Scorpio, and Capricorn. Libra natives may see career growth and job opportunities, while Scorpio natives may experience financial gains and family celebrations. Capricorn natives may overcome financial difficulties and make major purchases. These predictions are based on astrological beliefs and are not scientifically established.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZODIAC SIGNS LUCKY PERIOD, LIBRA SCORPIO CAPRICORN HOROSCOPE, ASTROLOGY PLANETARY TRANSIT, RASHIPHALAM MALAYALAM, GRAHA SAMKRAMANAM PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO