SignIn
Kerala Kaumudi Online
Monday, 12 October 2026 4.57 PM IST

നാല് രാശിക്കാർക്ക് ഗജകേസരിയോഗം; നവരാത്രിയിൽ പണം വന്നുനിറയും, വിവാഹകാര്യത്തിലും അനുകൂലസമയം

viswasam
പ്രതീകാത്മക ചിത്രം

ഒമ്പത് ഗ്രഹങ്ങളും അവയുടെ നിഴൽ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് 12 രാശിക്കാരെയും വ്യത്യസ്‌ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചിലർക്ക് ഏറെ ഗുണം ചെയ്യുമെങ്കിലും മറ്റുചില‌ർക്ക് ദോഷമാകും ഉണ്ടാവുക. ഒക്‌ടോബർ 11 മുതൽ 13 വരെയും ഒക്‌ടോബർ 18 മുതൽ 21 വരെയും രണ്ടുതവണ നവരാത്രി കാലത്ത് ഗജകേസരി യോഗം രൂപപ്പെടുമെന്നാണ് ജ്യോതിഷപ്രകാരമുള്ള പ്രവചനം. ഈ സമയം നാല് രാശിക്കാർക്ക് നേട്ടമുണ്ടാകും. ഇവർ ആരൊക്കെയെന്ന് നോക്കാം.

  • മേടം

തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. പ്രതീക്ഷിക്കാത്ത മാർഗത്തിലൂടെ പണം കൈവരിക്കും. ബന്ധുബലം കൂടും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടക്കും.

  • മിഥുനം

ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ പ്രത്യേക കരുതൽ വേണം.

  • ചിങ്ങം

ആത്മവിശ്വാസം കൂടും. ജോലിയിൽ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കും. തൊഴിൽ മേഖലയിൽ ശ്രദ്ധനേടാനാകും. വ്യാപാരികൾക്ക് ലാഭം കൊയ്യാനാകും. നേട്ടങ്ങൾ കൈവരിക്കും. ധനവരവ് വ‌ർദ്ധിക്കും.

  • തുലാം

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. ജോലിയിൽ സ്ഥാനക്കയറ്റം നേടും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. പുതിയ ജോലി തേടുന്നവർക്ക് അനുകൂല സമയം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.

English Summary

Astrological predictions suggest that Gajakesari Yoga will occur twice during Navratri, from October 11–13 and October 18–21. Aries, Gemini, Leo, and Libra are expected to benefit through improved finances, career growth, business profits, and new opportunities. These are astrology-based predictions and should not be considered scientifically established outcomes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAJAKESARI YOGA 2026, NAVRATRI ASTROLOGY PREDICTIONS, FOUR LUCKY ZODIAC SIGNS, OCTOBER HOROSCOPE 2026, GAJAKESARI YOGAM RASHI PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO