SignIn
Kerala Kaumudi Online
Sunday, 24 May 2026 1.21 AM IST

തൊ​ഴി​ലി​ൽ​ ​ഉ​ന്ന​തി​യും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും, പരീക്ഷകളിലും ​ അഭിമുഖങ്ങളിലും വി​ജ​യം

d

നക്ഷത്രഫലം 2026 മേയ് 24 മുതൽ മേയ് 30 വരെ

അ​ശ്വ​തി: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ശ​ത്രു​ക്ക​ളു​ടെ​ ​മേ​ൽ​ ​വി​ജ​യ​മു​ണ്ടാ​കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​രേ​ ​സ​മ​യ​ത്ത് ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​സ്ത്രീ​ക​ൾ​ക്ക് ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നു​ചേ​രും.​ ​അ​പ​വാ​ദ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ശു​ഭ​ദി​നം​ ​വെ​ള്ളി.


ഭ​ര​ണി: വ​രു​മാ​ന​ത്തി​ൽ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​കും.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ശ്രേ​യ​സ്സ് ​വ​ർ​ദ്ധി​ക്കും.​ ​ജോ​ലി​യി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​ഉ​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​ര​ഹി​ത​ർ​ക്ക് ​തൊ​ഴി​ൽ​ ​വേ​ത​നം​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​-​ശ​നി.


കാ​ർ​ത്തിക: ഗൃ​ഹം​ ​ന​വീ​ക​രി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​കു​ടും​ബ​ ​ജീ​വി​തം​ ​സ​ന്തു​ഷ്ട​മാ​യി​രി​ക്കും.​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടും.​ ​ജ​ന​മ​ദ്ധ്യ​ത്തി​ൽ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​ക​ർ​മ്മ​സ്ഥാ​ന​ത്ത് ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


രോ​ഹി​ണി: മ​ക്ക​ൾ​ക്ക് ​ഐ​ശ്വ​ര്യ​വും​ ​വി​ജ​യ​വും​ ​ഉ​ണ്ടാ​കും.​ ​സി​നി​മാ​സാ​ഹി​ത്യ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അം​ഗീ​കാ​ര​വും​ ​ധ​ന​വും​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്ഥ​ലം​മാ​റ്റം​ ​പ്ര​തീ​ക്ഷി​ക്കാം.​ പ​ണ​മി​ട​പാ​ടു​ക​ൾ​ ​ന​ട​ത്തു​മ്പോ​ൾ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


മ​ക​യി​രം: കൃ​ഷി​വ​ക​യി​ലും​ ​വാ​ട​ക​ ​വ​ക​യി​ലും​ ​മ​റ്റും​ ​കൂ​ടു​ത​ൽ​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​പു​തി​യ​ ​ചി​ല​ ​ക​രാ​റു​ക​ൾ​ ​ഏ​റ്റെ​ടു​ത്തെ​ന്നു​വ​രും.​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ളെ​പ്പ​റ്റി​ ​ചി​ന്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​സ​മ​യ​വും​ ​ധ​ന​വും​ ​ചെ​ല​വാ​കും.​ ശു​ഭ​ദി​നം​-​വ്യാ​ഴം.


തി​രു​വാ​തിര: ജോ​ലി​യി​ൽ​ ​സ്ഥി​രീ​ക​ര​ണം​ ​ല​ഭി​ക്കും.​ ​ദൂ​ര​യാ​ത്ര​ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു​വേ​ണ്ടി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​​ഏ​റ്റെ​ടു​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​തൃ​പ്തി​ക​ര​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​തി​ൽ​ ​മ​നോ​വി​ഷ​മം​ ​ഉ​ണ്ടാ​കും.​ ​ശു​ഭ​ദി​നം​-​ശ​നി.


പു​ണ​ർ​തം: തൊ​ഴി​ൽ​ ​ര​ഹി​ത​ർ​ക്ക് ​സ​ർ​വീ​സി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​അ​ദ്ധ്യാ​പ​ക​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹം​ ​ന​ട​ക്കും.​ ​വി​ല​പ്പെ​ട്ട​ ​ചി​ല​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​താ​ണ്.​ ​ശാ​രീ​രി​ക​മാ​യി​ ​ക്ഷീ​ണം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ശു​ഭ​ദി​നം​-​ഞാ​യ​ർ.


പൂ​യം: സ​ർ​ക്കാ​രാ​നു​കൂ​ല്യ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ല​ഭി​ക്കും.​ ​ഷെ​യ​റു​ക​ളി​ൽ​ ​നി​ന്ന് ​ന​ല്ല​ ​ആ​ദാ​യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ധ​ന​പ​ര​മാ​യ​ ​വി​ഷ​മ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​വാ​ക്കു​ത​ർ​ക്ക​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഒ​ഴി​ഞ്ഞു​ ​നി​ൽ​ക്കു​ക.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


ആ​യി​ല്യം: ബി​സി​ന​സ് ​രം​ഗ​ത്ത് ​അം​ഗീ​കാ​രം​ ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​വീ​ട് ​നി​ർ​മ്മി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​പു​തി​യ​ ​കോ​ൺ​ട്രാ​ക്ടു​ക​ളി​ലോ​ ​ഇ​ട​പാ​ടു​ക​ളി​ലോ​ ​ഒ​പ്പു​വെ​ക്കും.​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ശു​ഭ​ദി​നം​-​തി​ങ്ക​ൾ.


മ​കം: ജോ​ലി​യി​ൽ​ ​സ്ഥീ​രീ​ക​ര​ണം​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​ന​ട​ക്കും.​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​എ​ല്ലാ​വി​ധ​ ​ഐ​ശ്വ​ര്യ​ങ്ങ​ളു​മു​ണ്ടാ​കും.​ ​​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


പൂ​രം: മാ​തൃ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹം​ ​ന​ട​ക്കും.​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​അം​ഗീ​കാ​ര​വും​ ​പാ​രി​തോ​ഷി​ക​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​അ​ദ്ധ്വാ​ന​ഭാ​രം​ ​കൂ​ടും.​ ​ശു​ഭ​ദി​നം​-​ ​വ്യാ​ഴം.


ഉ​ത്രം: പ​രി​ശ്ര​മ​ങ്ങ​ളെ​ല്ലാം​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​വി​ജ​യി​ക്കും.​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​പാ​ർ​ട്ണ​ർ​ഷി​പ്പ് ​വ്യ​വ​സ്ഥ​യി​ൽ​ ​ക​ച്ച​വ​ടം​ ​ആ​രം​ഭി​ക്കും.​ ​പ​ട്ടാ​ളം,​ ​പൊ​ലീ​സ് ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.


അ​ത്തം: ആ​ത്മാ​ഭി​മാ​ന​വും​ ​അ​ന്ത​സ്സും​ ​ഉ​യ​രും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ല്ല​ ​ലാ​ഭ​മു​ണ്ടാ​കും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​പ്രേ​മ​ബ​ന്ധ​ങ്ങ​ൾ​ ​വി​വാ​ഹ​ത്തി​ൽ​ ​ക​ലാ​ശി​ക്കും.​ ​ഗ​വ​ൺ​മെ​ന്റ് ​ഇ​ട​പാ​ടു​ക​ൾ​ ​സൂ​ക്ഷ്മ​ത​പാ​ലി​ക്ക​ണം.​ ​ശു​ഭ​ദി​നം​ ​-​ശ​നി.


ചി​ത്തിര: തൊ​ഴി​ലി​ൽ​ ​ഉ​ന്ന​തി​യും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും.​ ​ടെ​സ്റ്റു​ക​ളി​ലും​ ​ഇ​ന്റ​വ്യൂ​ക​ളി​ലും​ ​വി​ജ​യി​ക്കും.​ ​പു​തി​യ​ ​ബി​സി​ന​സു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​താ​ണ്.​ ​​ ​കു​ടും​ബ​വ​ഴ​ക്കു​ക​ൾ​ ​മ​ദ്ധ്യസ്ഥ​ന്മാ​ർ​ ​മു​ഖേ​ന​ ​തീ​ർ​ക്കു​വാ​നാ​കും.​ ​ശു​ഭ​ദി​നം​ ​-​ ​ശ​നി


ചോ​തി: വ്യാ​പാ​ര​രം​ഗ​ത്ത് ​പ്ര​ക​ട​മാ​യ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​വാ​ട​ക​വ​ക​യി​ലും​ ​മ​റ്റും​ ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ലാ​രം​ഗ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ഈ​ ​സ​ന്ദ​ർ​ഭം​ ​അ​നു​കൂ​ല​മാ​ണ്.​ ​വി​ദ്യാ​രം​ഗ​ത്ത് ​ഉ​യ​ർ​ച്ച​യ​നു​ഭ​വ​പ്പെ​ടും.​ ​​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


വി​ശാ​ഖം: ഏ​ജ​ൻ​സി​ ​ഏ​ർ​പ്പാ​ടു​ക​ളി​ൽ​ ​നി​ന്ന് ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​വ​സ്തു​സം​ബ​ന്ധ​മാ​യ​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​നി​ന്നോ​ ​മ​റ്റു​വി​ധ​ത്തി​ലോ​ ​ധ​നം​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​​ഏ​ർ​പ്പെ​ടു​ന്ന​ ​എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും​ ​കാ​ല​താ​മ​സം​ ​നേ​രി​ടും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


അ​നി​ഴം: ബി​സി​ന​സ്സി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ലാ​ഭം​ ​ല​ഭി​ക്കും.​ ​ടെ​സ്റ്റു​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ഹ​ർ​ജി​ക​ളും​ ​നി​വേ​ദ​ന​ങ്ങ​ളും​ ​മാ​നി​ക്ക​പ്പെ​ടും.​ ​പി​താ​വി​ന്റെ​ ​വ​ക​യി​ൽ​ ​ധ​നം​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് ​സ്ഥ​ലം​ ​മാ​റ്റം​ ​സം​ഭ​വി​ക്കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


തൃ​ക്കേ​ട്ട: ആ​ഗ്ര​ഹി​ച്ച​ ​അം​ഗീ​കാ​ര​വും​ ​പ​ദ​വി​യും​ ​ല​ഭി​ക്കും.​ ​സി​നി​മാ,​ ​നാ​ട​കം​ ​എ​ന്നി​വ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ധ​ന​വും​ ​പ്ര​ശ​സ്തി​യും​ ​ല​ഭി​ക്കും.​ ​പി​തൃ​ധ​നം​ ​ല​ഭി​ക്കും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​ഒ​രു​പ​രി​ധി​വ​രെ​ ​തീ​ർ​ക്കാ​നി​ട​വ​രു​ന്ന​താ​ണ്.​ ​ശു​ഭ​ദി​നം​ ​-​ ​വെ​ള്ളി.


മൂ​ലം: വി​ദ്യ​യി​ൽ​ ​വി​ജ​യം​ ​വ​രി​ക്കും.​ ​ഉ​ന്ന​ത​രാ​യ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ത്തു​ള്ള​വ​ർ​ ​നാ​ട്ടി​ൽ​ ​വ​രും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​വി​വാ​ഹ​ത്തി​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​മ​നോ​വി​ഷ​മം​ ​കൂ​ടും.​ ​ശു​ഭ​ദി​നം​ ​-​ ​ഞാ​യ​ർ.


പൂ​രാ​ടം: കു​ടും​ബ​ത്തി​ൽ​ ​അ​ഭി​വൃ​ദ്ധി​കൂ​ടും.​ ​ഭൂ​മി,​വാ​ഹ​നം,​ ​വീ​ട് ​എ​ന്നി​വ​ ​വാ​ങ്ങാ​നി​ട​വ​രും.​ ​വി​ദേ​ശ​ത്ത് ​പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​ത് ​സാ​ധി​ക്കും.​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​യി​രി​ക്കും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കും. ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.


ഉ​ത്രാ​ടം: ചെ​റു​യാ​ത്ര​ക​ൾ​ ​ഫ​ല​പ്ര​ദ​മാ​കും.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​മ​റ്റും​ ​വി​ജ​യി​ക്കു​ന്ന​താ​ണ്.​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​യി​രി​ക്കും.​ ​ഊ​ർ​ജ​സ്വ​ല​മാ​യി​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​ന​ട​ത്തും.​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വെ​ക്കും.​ ​വീ​ട് ​മാ​റാ​ൻ​ ​ശ്ര​മി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ശ​നി.


തി​രു​വോ​ണം: കി​ട്ടാ​നു​ള്ള​ ​പ​ണം​ ​കൈ​വ​ശം​ ​വ​ന്നു​ചേ​രും.​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹം​ ​ന​ട​ക്കും.​ ​ഭൂ​മി​യോ​ ​മ​റ്റു​ ​വി​ല​പ്പെ​ട്ട​ ​വ​സ്തു​ക്ക​ളോ​ ​വാ​ങ്ങു​വാ​ന​വ​സ​ര​മു​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ​ത്രു​ത​യു​ണ്ടാ​കും.​ ​പി​താ​വി​ന്റെ​ ​രോ​ഗാ​വ​സ്ഥ​മൂ​ലം​ ​കാ​ര്യ​ത​ട​സ്സ​മു​ണ്ടാ​കും.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം.


അ​വി​ട്ടം: മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലും​ ​പ​ന്ത​യ​ങ്ങ​ളി​ലും​ ​വി​ജ​യി​ക്കും.​ ​അ​ധി​കാ​ര​വും​ ​സ്ഥാ​ന​ക​യ​റ്റ​വും​ ​ല​ഭി​ക്കു​ന്ന​താ​ണ്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം​ ​നേ​ടും.​ ​കാ​ർ​ഷി​ക​ ​വി​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.


ച​ത​യം: ടെ​സ്റ്റു​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​അ​നു​കൂ​ല​മു​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​വി​ചാ​രി​ക്കാ​ത്ത​ ​പ​ല​ചെ​ല​വു​ക​ളും​ ​വ​ന്നു​ ​പെ​ട്ടേ​ക്കാം.​ ​വി​ദേ​ശ​ത്തു​ള്ള​ ​ഭ​ർ​ത്താ​വ് ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​നാ​ട്ടി​ലെ​ത്തും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


പൂ​രു​രു​ട്ടാ​തി: കു​ടും​ബ​ത്തി​ൽ​ ​സ​ന്തോ​ഷ​വും​ ​ഐ​ശ്വ​ര്യ​വും​ ​കാ​ണു​ന്നു.​ ​പി​തൃ​ധ​നം​ ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​ലേ​ഖ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ക​ലാ​വി​ദ്യ​യി​ൽ​ ​നി​ന്നും​ ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​കൂ​ട്ടു​ക്ക​ച്ച​വ​ട​ത്തി​ൽ​ ​നി​ന്ന് പി​രി​യാ​നി​ട​യു​ണ്ട്.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.


ഉ​ത്തൃ​ട്ടാ​തി: പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​വീ​ടോ​ ​വാ​ഹ​ന​മോ​ ​വാ​ങ്ങി​ക്കും.​ ​വ്യാ​പാ​രം​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​നീ​ങ്ങി​കി​ട്ടും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ഉ​ത്ക​ണ്ഠാ​കു​ല​നാ​കും.​ ​​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


രേ​വ​തി: പ്ര​തീ​ക്ഷി​ക്കു​ന്ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​വ്യാ​പാ​രം​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.​ ​രോ​ഗി​ക​ൾ​ക്കും​ ​മ​റ്റും​ ​ആ​ശ്വാ​സം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ധ​ന​സം​ബ​ന്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വ​ള​രെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ശു​ഭ​ദി​നം​ ​-​തി​ങ്ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY