ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ അപൂർവമായ നേട്ടത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. രാജ്യത്ത് 25 വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ് ആയ തേജസിന് പുതിയൊരു നാഴികകല്ല് ഉണ്ടാകുകയാണ് അടുത്ത വർഷത്തോടെ. അതെ 2027 പകുതി മുതൽ അവസാന മാസങ്ങൾക്കിടെ 100ആമത് തേജസ് എംകെ1 എയർക്രാഫ്റ്റ് പുറത്തിറക്കും. കാൽനൂറ്റാണ്ടിനിടെ അടിസ്ഥാന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഒരു സജീവവും മികവാർന്നതുമായ യുദ്ധവിമാനത്തിലേക്ക് തേജസ് എംകെ1 മാറിക്കഴിഞ്ഞു.
2001 ജനുവരി നാലിനാണ് ആദ്യ തേജസ് എംകെ1 പുറത്തിറങ്ങിയത്. ലോകത്ത് സൂപ്പർസോണിക് ഫൈറ്റർ ജെറ്റുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി അന്ന് ഇന്ത്യ മാറിയിരുന്നു. അന്നുമുതൽ ഇന്നുവരെ മികച്ച പരീക്ഷണങ്ങളിലൂടെ തേജസ് ലോകത്തെതന്നെ മികവാർന്ന ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ് ആയിമാറി.
പ്രോട്ടോടൈപ്പുകളായ പിവി-1. പിവി-6 എന്നിവയാണ് ആദ്യം തയ്യാറാക്കിയത്. ആദ്യകാലത്ത് മൊത്തത്തിൽ 17 പ്രോട്ടോടൈപ് വിമാനങ്ങളും ലിമിറ്റഡ് സീരീസ് പ്രൊഡക്ഷൻ സീരീസ് വിമാനങ്ങളും തയ്യാറാക്കി. ആദ്യഘട്ട പരീക്ഷണം പൂർത്തിയായതോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) യുദ്ധവിമാനങ്ങൾ തയ്യാറാക്കിത്തുടങ്ങി.
ആകാശത്തുവച്ചുതന്നെ ഇന്ധനം നിറയ്‌ക്കാനുള്ള സംവിധാനവും പറക്കലിലെ മികവാർന്ന പ്രകടനം, വൈവിദ്ധ്യമായ ആയുധങ്ങൾ വഹിക്കുന്നതിനുള്ള ശേഷിയും തേജസ് എംകെ1നുണ്ട്. ഏറ്റവും പുതിയ പതിപ്പിൽ ആക്‌ടീവ് ഇലക്‌ട്രോണിക്കലി സ്‌കാൻഡ് അരെ റഡാർ (എഇഎസ്എ), മോഡേൺ ഡിജിറ്റൽ ഫ്‌ളൈറ്റ് കമ്പ്യൂട്ടറുകൾ, മികവാർന്ന ഇലക്‌ട്രോണിക് സംവിധാനങ്ങൾ, എളുപ്പത്തിൽ അറ്റകുറ്റപണി നടത്താവുന്ന സൗകര്യങ്ങൾ ഇവയെല്ലാം തേജസ് എംകെ1യുടെ പ്രത്യേകതയാണ്. അമേരിക്കയിൽ നിന്നും എഞ്ചിനുകളെത്താൻ താമസമുണ്ടായതൊഴിച്ചാൽ നിർമ്മാണം അതിവേഗമാണ് ഇന്ത്യ നിർവഹിച്ചത്. തയ്യാറാക്കേണ്ട 18ൽ 10 തേജസ് വിമാനങ്ങളും നിർമ്മിച്ചുകഴിഞ്ഞു. എച്ച്എഎൽ ഫാക്‌ടറികളിൽ 20 സിംഗിൾ സീറ്റ് തേജസ് എംകെ1 വിമാനങ്ങൾ യോജിപ്പിച്ചുകഴിഞ്ഞു എന്നും വിവരമുണ്ട്.
അമേരിക്കയിലെ ജനറൽ ഇലക്‌ട്രിക് പ്രതിമാസം രണ്ട് എഞ്ചിനുകൾ വീതം വിതരണം ചെയ്യാനാണ് ഉറപ്പുനൽകിയത്. അക്കണക്കിന് ഈ വർഷം അവസാനത്തോടെ 24 വിമാനങ്ങൾ തയ്യാറാകും. 2027-28 കാലങ്ങളിൽ നിർമ്മാണം വർദ്ധിപ്പിച്ച് 30 എണ്ണമാക്കാനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്. ബംഗളൂരുവിൽ രണ്ടും നാസിക്കിൽ ഒരു പ്രൊഡക്ഷൻ യൂണിറ്റിലുമാണ് നിർമ്മാണം.
"India is set to achieve a rare milestone in the defense sector. By mid to late 2027, the country is expected to roll out the 100th Tejas Mk1 light combat aircraft, marking a major achievement in a program that began 25 years ago."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |