റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഒക്ടോബർ 5 (1202 കന്നി 19 ). തിങ്കളാഴ്ച ( 42 നാഴിക 14 വിനാഴിക വരെ പൂയം നക്ഷത്രം ശേഷം ആയില്യം ) [ ദശമി തിഥി 49 നാഴിക 41 വിനാഴിക വരെ ശേഷം ഏകാദശി തിഥി ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. വിവാഹ ആലോചനകളില്‍ തീരുമാനങ്ങൾ ഉണ്ടായേക്കും, ഉപരിപഠനത്തില്‍ മികവ് പ്രകടിപ്പിക്കും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.
ഭരണി: വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി ശ്രമിച്ചാൽ വിജയിക്കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് നല്ല സമയം, വശ്യമായി സംസാരിക്കും. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ചിലകാലഭിലാഷങ്ങള്‍ പൂവണിയും.
കാര്‍ത്തിക: തൊഴില്‍ രംഗത്ത് പുരോഗതി കൈവരും. പുതിയ പ്രവൃത്തി മേഖലയില്‍ ശോഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലഘട്ടമാണ്, കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.
രോഹിണി: ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ക്കുവേണ്ടി ശ്രമം തുടങ്ങാം. കുടുംബത്തിലെ അസ്വസ്ഥതകള്‍ അകലും, കുടുംബാംഗങ്ങളില്‍ പെട്ടവരുടെ സഹകരണവും സഹോദര സ്ഥാനീയരുടെ സഹായവും ഇഷ്ടജന സഹായവും ലഭിക്കും.
മകയിരം: ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടുക. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത കാണുന്നുണ്ട്. അന്യഗൃഹ വാസം, നേത്ര - ഉദര രോഗം, വിനോദങ്ങളില്‍ അമിത താത്പര്യം.
തിരുവാതിര: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. ധനപ്രാപ്തി, സുഖസൗകര്യങ്ങള്‍, പുതിയ സംരഭങ്ങള്‍, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനു ജാതകനും സന്താനത്തിനും സാദ്ധ്യത.
പുണര്‍തം: കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഉദര രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക.
രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. ശത്രുക്കളുടെ ശല്യം കുറയും.
പൂയം: ശത്രുവിന്‍ മേല്‍ വിജയം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും. ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകും, ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം.
ആയില്യം: കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. വിവാഹാലോചനകള്‍ക്ക് ഫലമുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അനുകൂലമായി വരും. ഉദ്യോഗ കയറ്റം, ലോക പ്രശസ്തി, ബന്ധുജന സമാഗമം, സത്സംഗങ്ങളിൽ പങ്കെടുക്കും.
മകം: ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള തീരുമാനമുണ്ടാകും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.
പൂരം: തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. വിദേശ യാത്ര, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കണം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേടിയെടുക്കും.
ഉത്രം: വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. സന്തോഷം നിറഞ്ഞസമയം, സ്ത്രീകൾക്ക് ഗുണാനുഭവങ്ങള്‍, കര്‍മ്മരംഗത്തു ഉന്നതസ്ഥാനം ലഭിക്കും, കേസില്‍ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.
അത്തം: സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, എതിര്‍പ്പുകളെ അതിജീവിക്കും. പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും. ശിക്ഷാ നടപടികളില്‍നിന്നും മോചനം. പ്രണയബന്ധങ്ങളില്‍ വിജയം.
ചിത്തിര: ഉല്ലാസ യാത്രകൾ ഗുണപ്രദമാകും. പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, യാത്രമൂലംഗുണം. ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാന്‍ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും.
ചോതി: കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി, മത്സരബുദ്ധി ഇവ ഉപേക്ഷിക്കണം, പ്രണയത്തില്‍ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും.
വിശാഖം: ഭാര്യാഭരര്‍തൃസമ്പത്തില്‍ വിള്ളലുണ്ടാകാന്‍ സാദ്ധ്യത. സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. ഓഹരി വിപണിയില്‍ പണം നഷ്ടം വരും, അഗ്‌നി സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.
അനിഴം: പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. പൊതു ജനങ്ങളുമായി വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടും. മംഗളകര്‍മ്മ തടസവും സ്വര്‍ണ്ണം - ധനം ഇവ നഷ്ടവും, പ്രവര്‍ത്തന രംഗത്ത് പരാജയം നേരിടും.
കേട്ട: പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. വിദേശതൊഴിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാദ്ധ്യത തെളിയും.വിദേശ നിര്‍മിത വസ്തുക്കള്‍ ലഭിക്കും, അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, രാഷ്ട്രീയ സമ്മർദ്ദത്തിന് വിധേയമായി പ്രവര്‍ത്തിക്കും.
മൂലം: കച്ചവടക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനരംഗത്ത് വിഷമങ്ങള്‍ അനുഭവപ്പെടും. ആരോഗ്യ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കര്‍മ്മതടസം, ദുരിതങ്ങള്‍.
പൂരാടം: പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, തുടര്‍ച്ചയായ ശ്രമംകൊണ്ട് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം കാണുന്നുണ്ട്. കലാസാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. മാനസിക ഉണര്‍വ് വര്‍ദ്ധിക്കും.
ഉത്രാടം: വിദ്യാര്‍ത്ഥികൾ ജാഗ്രതയോടെ ശ്രമിച്ചാൽ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. മാനസിക അസ്വസ്ഥതകള്‍ ശമിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടസ്ഥലത്ത് ജോലി ലഭിക്കും. വിദ്യാനിലവാരം ഉയര്‍ത്താന്‍ കഴിയും.
തിരുവോണം: വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു കര്‍മ്മവും വളരെ ശ്രദ്ധിച്ചു ചെയ്താല്‍ വിജയമാകും. ആരോഗ്യ നില തൃപ്തികരം, അവിചാരിത ധനലാഭം ഉണ്ടാകും. യുക്തിപൂര്‍വ്വം ചിന്തിച്ച് പ്രവര്‍ത്തിക്കുക. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇടപെടും.
അവിട്ടം: വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങൾ. ദീര്‍ഘ നാളായി കൊണ്ടുനടന്ന മോഹങ്ങള്‍ പൂവണിയും, ശുപാര്‍ശ- ജാമ്യം നില്‍ക്കല്‍, ഇവ ഗുണം ചെയ്യും.
ചതയം: സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കൈവരും. മറ്റുള്ളവരുടെ ആദരവ് നേടും, ആരോഗ്യ വര്‍ദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക. നല്ല ബന്ധുക്കള്‍, സൂഹൃത്തുക്കള്‍ എന്നിവ ലഭിക്കും.
പൂരുരുട്ടാതി: യാത്രാക്ലേശങ്ങള്‍ വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ വന്നു ചേരാം. അകാരണമായ ഭയം, അപമാനം, ജീവിതത്തിൽ അസ്ഥിരത, അപവാദങ്ങള്‍, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത.
ഉത്തൃട്ടാതി: സ്നേഹിതന്‍മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും. ദുഃഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍.
രേവതി: ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കര്‍മ്മരംഗത്ത് പ്രതികൂലമായ മാറ്റങ്ങള്‍ക്കും ഇടയുണ്ട്. ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം.
This article highlights the zodiac signs that may experience improved financial luck and the fulfillment of long-held wishes. It explores the possibility of money, prosperity and positive changes arriving in the lives of these zodiac signs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |