SignIn
Kerala Kaumudi Online
Sunday, 04 October 2026 3.45 AM IST

ഈ നാളുകാർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും; ​ ഭൂമി, വാഹനം എന്നിവ വാങ്ങും

astro

അശ്വതി
ആരംഭിച്ച കാര്യങ്ങൾ തടസങ്ങില്ലാതെ പുരോഗമിക്കും. അവകാശപ്പെട്ട സ്വത്ത് അധീനതയിലാകും. കലാസാഹിത്യാദികളിൽ ഉന്നതി. വാഗ്വാദങ്ങളിൽ ഏർപ്പെടാതിരിക്കുക. വ്യവഹരങ്ങളിൽ വിജയം. വിദേശയാത്ര തരപ്പെടും. ശുഭദിനം-ബുധൻ

ഭരണി
ആത്മീയ കാര്യങ്ങളിൽ ഏർപ്പെടും. കഴിവുകൾക്ക് അംഗീകാരവും പ്രശസ്തിയും. സന്താനസുഖം അനുഭവപ്പെടും. വസ്തു സംബന്ധമായ കേസുകളിൽ അനുകൂലം. കൃഷിയിൽ നിന്ന് ആദായം. ശുഭദിനം- ഞായർ

കാർത്തിക
വാക്‌സാമർത്ഥ്യം വർദ്ധിക്കും. ജനശ്രദ്ധപിടിച്ചു പറ്റും. കലാപ്രവർത്തനങ്ങളിലും ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം. വസ്തുവകകളോ ഗൃഹമോ സമ്പാദിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനം. സ്ഥലം മാറ്റം. ശുഭദിനം-ബുധൻ

രോഹിണി
മത്സരപരീക്ഷകളിൽ വിജയം. പാർട്ണർഷിപ്പ് ആയി കച്ചവടം നടത്തുന്നവർക്ക് ലാഭം. സന്താനസുഖം അനുഭവപ്പെടും. ഗൃഹത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വരും. പൊതുപ്രവർത്തകർക്ക് അംഗീകാരം. ശത്രുക്കളുടെമേൽ വിജയം. ശുഭദിനം-ചൊവ്വ

മകയീരം
വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാമ്പത്തിക ലാഭം. കഴിവുകൾക്ക് അംഗീകാരം. ജനസ്വാധീനം വർദ്ധിക്കും. ആത്മീയ കാര്യങ്ങളിലും ധാർമ്മിക കാര്യങ്ങളിലും ഇടപ്പെടും. പരീക്ഷകളിൽ വിജയം. കൃഷിയിൽ ആദായം. ശുഭദിനം- വ്യാഴം

തിരുവാതിര

കുടംബസ്വത്ത് ഭാഗിക്കും. കർമരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ശുഭദിനം- ശനി

പുണർതം
ഉദ്യോഗസ്ഥർക്ക് അംഗീകാരം. സന്താനങ്ങളുടെ വിവാഹം തീരുമാനിക്കും. സംരംഭങ്ങൾക്ക് അനുകൂലം. സാഹിത്യ വിദ്യാർത്ഥികൾക്കും കലാകാരൻമാർക്കും അനുകൂലം. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ശുഭദിനം-ബുധൻ

പൂയം
കർമ രംഗത്തു മത്സരം. ശത്രുവിനെ ശക്തമായി ഉപരോധിക്കും. വിദ്യാവിജയവും സാമ്പത്തിക ഉന്നതിയും ഉണ്ടാകും. പുതിയ ആദായ മാർഗങ്ങൾ കണ്ടെത്തും. ഏജൻസി ഏർപ്പാടുകളിൽ ലാഭം. ശുഭദിനം-ബുധൻ


ആയില്യം
കർമരംഗം വിപുലപ്പെടും. ബന്ധുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. പൂർവ്വികസ്വത്ത് അധീനതയിലാകും. പ്രാർത്ഥനാദി കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. അനാവശ്യസംസാരം ഒഴിവാക്കണം. കൃഷിയിൽ ആദായം. ശുഭദിനം-ഞായർ

മകം
ഗൃഹാന്തരീക്ഷം തൃപ്തികരം. മേലധികാരികളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. കിട്ടേണ്ട പണം കൈയിൽ വന്നുചേരും. പൊതുകാര്യങ്ങളിൽ ഇടപെടാതിരിക്കുക. പരസ്യങ്ങൾ മുഖേന ആദായം. വീട് പണി പുരോഗമിക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം -വെള്ളി


പൂരം
ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ശരിയാകുമെങ്കിലും പല പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. ഔദ്യോഗിക രംഗത്ത്‌ നേട്ടങ്ങൾ. കേസുകളിൽ അനുകൂല വിധി. അന്യദേശത്തുള്ളവർ വീട്ടിൽ തിരിച്ചെത്തും. സ്വന്തമായി കച്ചവടം തുടങ്ങി വിജയിക്കും. ശുഭദിനം-ചൊവ്വ

ഉത്രം
രാഷ്ട്രീയപ്രവർത്തകർ സംഘടനാപരമായ കഴിവുകൾ പ്രകടിപ്പിക്കും. വളരെക്കാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും. ബോണ്ടുകൾ വാങ്ങുകയോ പണം നിക്ഷേപിക്കുകയോ ചെയ്യും. ഭൂമിയിൽ പ്രതീക്ഷിക്കാതെ ആദായം. വിദ്യാഭ്യാസത്തിൽ പുരോഗതി. ശുഭദിനം - ശനി

അത്തം
ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലം. വീട്ടിൽ മംഗളകർമ്മങ്ങൾക്ക്‌ നേതൃത്വം നൽകും. കലാപ്രവർത്തനത്തിലൂടെ പ്രശസ്തി. സഹോദരങ്ങൾ മുഖേന കച്ചവടം തുടങ്ങും. ഉപദേശത്തിനും നിർദേശത്തിനുമായി ഗുരുജനങ്ങൾ സമീപിക്കും. ശുഭദിനം -വ്യാഴം

ചിത്തിര
എല്ലാകാര്യത്തിലും വിശാലവീക്ഷണം. വിദ്യാഭ്യാസത്തിൽ പുരോഗതി. സഹകരണസ്ഥാപനങ്ങളിൽ ഉദ്യോഗക്കയറ്റം. സന്താനങ്ങൾക്ക്‌ ശ്രേയസ് വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭദിനം - ശനി

ചോതി
സൗന്ദര്യവസ്തുക്കൾക്കും ആഡംബരത്തിനും പണം ചെലവഴിക്കും. സന്താനങ്ങളുടെ ഉന്നമനത്തിന് പ്രവർത്തിക്കും. അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. ഭൂമിവാങ്ങാൻ യോഗം. ആത്മീയ കാര്യങ്ങളിൽ താത്പര്യം. ശുഭദിനം -തിങ്കൾ

വിശാഖം
ഉദ്യോഗസ്ഥർക്ക് അനുകൂലം. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കും. ബന്ധുക്കളുമായി രമ്യതയിലാവും. വ്യവഹാരാദികളിൽ വിജയം. ഉന്നതവ്യക്തിത്വങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. ശുഭദിനം - ബുധൻ

അനിഴം
എതിർപ്പുകൾ അവഗണിക്കും. ഭൂമി ഇടപാടുകളിലൂടെ ലാഭം. സന്താനങ്ങളിൽ നിന്ന് സഹായം. പുണ്യക്ഷേത്രം സന്ദർശിക്കും. പുതിയ വാഹനം വാങ്ങാൻ ഇട. ചെറുയാത്രകൾ സുഖകരമാകും. ഗവൺമെന്റിൽ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ശുഭദിനം -ചൊവ്വ

തൃക്കേട്ട
എല്ലാകാര്യത്തിലും ദൈവാനുകൂല്യം ദൃശ്യമാകും. ഏറ്റെടുത്തജോലി കൃത്യമായി ചെയ്തു തീർക്കും. ഗവൺമെന്റിൽ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭംനേടും. പുതിയ വാഹനം വാങ്ങാൻ ഇട. ശുഭദിനം -വ്യാഴം

മൂലം
കേസുകളിൽ അനുകൂലവിധി. ഉയർന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി. കടം വീടുന്നതിന് പ്രയത്നിക്കും. കൃഷിയിൽ ആദായം. ശുഭദിനം -ബുധൻ

പൂരാടം
സ്വന്തം അദ്ധ്വാനത്താൽ ജോലി ലഭിക്കും. പുതിയ ഭൂമി, വാഹനം എന്നിവ കൈവശമാകും. പത്ര പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും അനുകൂലം. വിദേശത്ത്‌പോകാൻ അവസരം. ഏജൻസി ഏർപ്പാടുകൾ മുഖേന പണം ലഭിക്കാനിട. ശുഭദിനം - വെള്ളി

ഉത്രാടം
സാമൂഹ്യരംഗങ്ങളിൽ നേട്ടം. തൊഴിൽ സംബന്ധമായി യാത്രകൾ ചെയ്യും. ദൂരെയുള്ളവർ നാട്ടിലേയ്ക്ക് തിരിച്ചു വരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനത്തിലെത്തും. ഷെയറുകളിൽ നിന്ന് വരുമാനം. ശുഭദിനം -ശനി

തിരുവോണം
നിസാര കാര്യങ്ങളിൽപോലും ശ്രദ്ധ പുലർത്തും. വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കാനിട. വീട് മാറി താമസിക്കും. മനസിന് ഉൻമേഷവും ഉണർവും ലഭിക്കും. കലാകായിക രംഗത്തുള്ളവർക്ക് അനുകൂലം. ശുഭദിനം വ്യാഴം

അവിട്ടം
കാർഷിക തൊഴിൽ മേഖലയിൽ ആദായം. പുതിയ ജോലി ലഭിക്കും. ദൂരെയുള്ള സഹോദരനിൽ നിന്ന് ധാരാളം സഹായങ്ങൾ ലഭിക്കും. പരസ്യങ്ങളിലൂടെ ലാഭം. ശുഭദിനം -തിങ്കൾ

ചതയം
വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലമാറ്റവും പ്രമോഷനും. ടെസ്റ്റുകളിൽ വിജയം. ദാന ധർമാദികൾക്കായി തുക ചെലവഴിക്കും. പ്രമോഷന് സാദ്ധ്യത. രാഷ്ട്രീയപ്രവർത്തകർക്ക് അനുകൂലം. വാക് തർക്കങ്ങളിൽ നിന്ന് ഒഴിവാകുക. ശുഭദിനം -വെള്ളി

പൂരുരൂട്ടാതി
പ്രമോഷൻ ലഭിക്കും. വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് സാധിക്കും.സുഖഭോഗങ്ങൾ അനുഭവിക്കാനിട. യുവജനങ്ങളുടെ വിവാഹക്കാര്യങ്ങൾ തീരുമാനമാകും. ഉന്നത വ്യക്തികളിൽ നിന്ന് സഹായങ്ങൾ. ശുഭദിനം -ബുധൻ

ഉത്രട്ടാതി
എഴുത്തുകാർക്കും ചിത്രകാരൻമാർക്കും പ്രശസ്തി. വ്യാപാരത്തിൽ പുരോഗതി. വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. പിണങ്ങിയിരുന്ന ബന്ധുക്കൾ സൗഹൃദം പ്രകടിപ്പിക്കും. ആരോഗ്യം തൃപ്തികരം.ശുഭദിനം -ചൊവ്വ

രേവതി
അന്യദേശത്തുള്ളവർ നാട്ടിൽ മടങ്ങിയെത്തും. ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. കലാകാരൻമാർക്ക് പ്രശംസയും ധനവും ലഭിക്കും. കേസുകളിൽ അനുകൂല വിധി. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടും.
ശുഭദിനം -ഞായർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY