SignIn
Kerala Kaumudi Online
Saturday, 03 October 2026 6.41 PM IST

നാളെ മുതൽ ഈ നാളുകാരുടെ ഭാഗ്യം തെളിയും; അഭിമാനകരമായ നേട്ടങ്ങൾ, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ

astrology
astrology

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 4 (1202 കന്നി 18 ). ഞായറാഴ്ച ( 44 നാഴിക 54 വിനാഴിക വരെ പുണർതം നക്ഷത്രം ശേഷം പൂയം ) [ നവമി തിഥി 54 നാഴിക 5 വിനാഴിക വരെ ശേഷം ദശമി തിഥി ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )


അശ്വതി: ഏറ്റെടുത്ത കാര്യങ്ങൾ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. ഏകാന്ത വാസം, ജീവിതത്തെ സ്ത്രീകള്‍ നിയന്ത്രിക്കും, മുന്‍കോപം മൂലം ആപത്ത്. ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കണം. നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്.‍ നിര്ബന്ധബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.

കാര്‍ത്തിക: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും. ആരോഗ്യപരമായി കരുതല്‍ വേണം, സ്ത്രീകള്‍ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും. ജോലിയില്‍ മടികാണിക്കും, സ്വാർത്ഥമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

രോഹിണി: പരാശ്രയശീലം ഒഴിവാക്കുക, വിഷയാസക്തിയുണ്ടാകും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാ കാര്യത്തിലും വളരെ ജാഗ്രത വേണം. അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും.

മകയിരം: ശത്രുവര്‍ദ്ധന, അനിയന്ത്രിതമായ ചെലവുകൾ വർദ്ധിക്കും, കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

തിരുവാതിര: മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, കോടതിനടപടി നേരിടേണ്ടി വരും. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്. അഭിമാനക്ഷതം വരാതെ നോക്കണം.

പുണര്‍തം: ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്പര്യം കാണിക്കും. വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

പൂയം: ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും. ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും, ലഭിച്ചേക്കാം, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും.

ആയില്യം: എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കുടുംബസുഖം, യാത്രാഗുണം, ജോലി സ്ഥിരമാകും, വിദ്യാപരമായ മുന്നേറ്റം. സുഹൃത്തുക്കളെ കൊണ്ട് സഹായം, പ്രവര്‍ത്തന വിജയം, പ്രശ്നങ്ങള്‍ക്ക് പരിഹാരം.

മകം: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും. വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും.‍ കര്മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.

പൂരം: സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, ശത്രുക്കള്‍ വര്‍ദ്ധിക്കും. മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, വൃഥാപവാദങ്ങളില്‍ നിന്നും മോചനം. ധനനേട്ടം, സന്താനസുഖം, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.

ഉത്രം: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. കലാപരമായ കാര്യങ്ങളില്‍ വിജയം , യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, രോഗശാന്തി.

അത്തം: സ്ത്രീകള്‍ക്ക് കുടുംബത്തില്‍ അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം,പണം കടം കൊടുക്കരുത്. ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും.‍ എഴുത്തുകുത്തുകള് അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

ചിത്തിര: പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.
സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും , പരിശ്രമശീലം കൂടുതല്‍ ആയിരിക്കും. തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.

ചോതി : രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.വ്യവഹാരവിജയം,ബന്ധു ബലം വർദ്ധിക്കും. ദാന ശീലം ഉണ്ടാകും , പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും. സംസാരം വളരെ നിയന്ത്രിക്കണം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

വിശാഖം: ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.ശത്രുക്കള്‍ മിത്രങ്ങള്‍ ആകും,കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ബന്ധുക്കള്‍ മൂലം നേട്ടം , രോഗശാന്തി, കലഹങ്ങൾ പരിഹരിക്കാന്‍ സാധിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും.

അനിഴം: ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആത്മവിശ്വാസം വളരും, വിദ്യാര്‍ത്ഥി കള്‍ക്ക് നല്ലസമയം, ധനപ്രാപ്തി.

കേട്ട: പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബജീവിത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും. സ്ത്രീകള്‍ മൂലം നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും, നല്ല ആരോഗ്യം ഉണ്ടാകും. പ്രാര്‍ഥനക്ക് ഫലം കിട്ടും, കുടുംബസമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും.

മൂലം: സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.

പൂരാടം: കുടുംബപരമായി സ്വസ്ഥതയും സമാധാനവും ഉണ്ടാകും, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും. കൗതുക‍ വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും. ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

ഉത്രാടം: കര്‍മ്മ രംഗത്ത് നേട്ടം, ‍ വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹംമൂലംഉയർച്ച, അനുരഞനം,സര്‍ക്കാരില്‍ നിന്നും നേട്ടം. അവിചാരിത ധനനേട്ടം,ബിസിനസില്‍ ധനവര്‍ദ്ധനവ്‌. ഇഷ്ട മംഗല്ല്യയോഗം, സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.

തിരുവോണം: കേസുകളില്‍ നിന്നും രക്ഷ, വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും, സ്നേഹശീലം, ഉത്തരവാദത്വ ബോധം, അധികാര പ്രയോഗം. പ്രയത്നം സഫലമാകും, ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

അവിട്ടം: യാത്രയില്‍, നേട്ടം,ധനപ്രാപ്തി, ദൈവാനുകൂല്യം, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും , അതില്‍ വിജയിക്കുകയും ചെയ്യും. ഒന്നിലധികം സംഗതികളില്‍ ഇടപെടും, കലാരംഗത്ത് വിജയം.

ചതയം: വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇഷ്ട ഭക്ഷണ ലഭ്യത, മാതാവിന്റെ അനുഗ്രഹം ലഭിക്കും. അധികാരികളുടെ പ്രീതി, കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം. ഒരുകാര്യത്തിനും മടി വിചാരിക്കരുത്, കുടുംബത്തില്‍,‍ സ്ത്രീകള്ക്ക് അംഗീകാരം ലഭിക്കും.

പൂരുരുട്ടാതി: പ്രയത്ന നേട്ടം, മനഃശക്തി, വേഷപ്രധാനി ആയിരിക്കും, നല്ലസുഹൃത്തുക്കളെ ലഭിക്കും, ഉത്സാഹിയായിരിക്കും, വിദ്യാവിജയം, പ്രേമകാര്യങ്ങളില്‍ തീരുമാനം,കലാ വാസന, നയപരമായ പെരുമാറ്റം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും,കുടുബസ്സുഖം.

ഉത്തൃട്ടാതി: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. മറ്റുള്ളവരുടെ ആദരവ് നേടും. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത. യാത്രയിൽ‍ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും. യാത്രകൾ വേണ്ടി വരും, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍.

രേവതി: സ്ത്രീവിഷയങ്ങളിൽപ്പെട്ട് കലഹം, പലവിധ കുഴപ്പങ്ങളിലകപ്പെടും, യാത്രകളും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, വിഷയാസക്തി മൂലം പ്രയാസങ്ങള്‍. അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍,‍ തെറ്റിദ്ധാരണകള് വന്നുഭവിക്കും. പ്രണയംമൂലം കഷ്ടപ്പാടുകൾ.

English Summary

The article presents astrology predictions for all 27 nakshatras, covering areas such as health, career, finances, relationships, travel and family life. It highlights both favourable developments and possible challenges for each nakshatra.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAKSHATRA PREDICTIONS, ASTROLOGY TODAY, MALAYALAM ASTROLOGY, KERALA HOROSCOPE, STAR SIGN PREDICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY