ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 30.91 ലക്ഷം പ്രവർത്തനരഹിതമായ ഇപിഎഫ് (എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ടുകളിലായി 9330 കോടിയിലധികം രൂപ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഇപിഎഫ് പദ്ധതി 2026 ജൂൺ 29ന് പ്രാബല്യത്തിൽ വന്നതിനിടെയാണ് പുതിയ കണ്ടെത്തൽ.
1952ലെ ഇപിഎഫ് പദ്ധതിക്ക് പകരമായാണ് പുതിയത് പ്രാബല്യത്തിൽ വന്നത്. പ്രൊവിഡന്റ് ഫണ്ട് നിയമങ്ങൾ ലളിതമാക്കുന്നതിനും ഏകദേശം എട്ട് കോടി സജീവ ഇപിഎഫ്ഒ വരിക്കാർക്കായി സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കണക്കനുസരിച്ച് 2026 മാർച്ച് 31 വരെ ഏകദേശം 9330 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത ബാലൻസുള്ള 30,91,862 പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ നേരിയ പുരോഗതി മാത്രമാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്.
പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളുടെ എണ്ണം ഏകദേശം 92,000 കുറഞ്ഞു. 2025 മാർച്ച് 31ന് 31.83 ലക്ഷത്തിൽ നിന്ന് ഒരു വർഷത്തിനുശേഷം 30.91 ലക്ഷമായി മാറി. ക്ലെയിം ചെയ്യാത്ത തുക 10,181 കോടിയിൽ നിന്ന് 9,330 കോടിയായും കുറഞ്ഞു. ഏകദേശം 31 ലക്ഷം നിഷ്‌ക്രിയ അക്കൗണ്ടുകളുണ്ടായിട്ടും ആയിരക്കണക്കിന് കോടി തൊഴിലാളികളാണ് വിരമിക്കൽ സമ്പാദ്യത്തിന്റെ ക്ലെയിമിനായി കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |