
തിരുവനന്തപുരം: പത്ത് കോടി രൂപ സമ്മാനത്തുകയുള്ള മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പനയില്‍ 5.03 ലക്ഷം ടിക്കറ്റുകളുമായി പാലക്കാട് മുന്നില്‍. തൃശൂരില്‍ 2.43 ലക്ഷവും തിരുവനന്തപുരത്ത് 1.67ലക്ഷവും കണ്ണൂരില്‍ 1.47ലക്ഷവും എറണാകുളത്ത് 1.41 ലക്ഷവുമാണ് വില്‍പന.ജൂലായ് 18നാണ് നറുക്കെടുപ്പ്. 250രൂപയാണ് ടിക്കറ്റ് വില. മെയ് 25നാണ് വില്‍പ്പന തുടങ്ങിയത്.
ശ്രദ്ധിക്കേണ്ടത്
ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് മാത്രം ടിക്കറ്റുകള്‍ വാങ്ങണം. സോഷ്യല്‍ മീഡിയ,ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവയിലൂടെ വില്‍പ്പനയില്ല. ഇവ ശ്രദ്ധയില്‍പെട്ടാല്‍ 1930 ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ നമ്പരിലോ ഭാഗ്യക്കുറി വകുപ്പിന്റെ 04712305230/ 2301519 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |