SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.42 PM IST

പണമായോ ഭൂമിയായോ ധാരാളം സമ്പത്ത് വന്നുചേരാൻ ഭാഗ്യമുള്ളവരാണ് ഇവർ, തൊഴിലിൽ പ്രമോഷനും നേടാം

job

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 10 1201 ഇടവം 27 ബുധനാഴ്ച (8 നാഴിക 8 വിനാഴിക വരെ ഉത്തൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം)

(ദശമി തിഥി 47 നാഴിക 9 വിനാഴിക വരെ) ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )


അശ്വതി: സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് സന്തോഷവാർത്ത ലഭിക്കാൻ സാദ്ധ്യതയുണ്ട്. കലാരംഗത്തുനിന്നും കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും, ദേവാലയ ദർശന ഭാഗ്യം. സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും.

ഭരണി: രാഷ്ട്രീയ സാമൂഹിക പരിപാടികളിൽ പങ്കെടുക്കാം. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വാഹനം,ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവ് കിട്ടാനും യോഗം.

കാർത്തിക: പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കി പെരുമാറുന്നത് ബന്ധം ശക്തിപ്പെടുത്തും. ദൂരദേശ വാസം ഗുണകരം. പുതിയ ജോലി ലഭിക്കും, പങ്കാളിക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം.

രോഹിണി: നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടും, വിവാഹം മൂലം ബന്ധുബലം വർദ്ധിക്കും, സന്തോഷവും സമാധാനവും ലഭിക്കും.

മകയിരം: വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ സഹായം ലഭിക്കും. ഭരണപരമായ കാര്യങ്ങൾ സുഗമമായി നടക്കും. തൊഴിൽ സ്ഥാപനത്തിലെ പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞു പോകും, പരമ്പരാഗത കലകളിൽ താൽപര്യവും അഭിനിവേശവും.

തിരുവാതിര: സ്വന്തം ഉപദേശങ്ങൾ മറ്റുള്ളവർക്ക് പ്രയോജനകരമാകും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസപരമായ തടസ്സങ്ങൾ നീങ്ങും. ശത്രുക്കളെ പരാജയപ്പെടുത്തും, ബന്ധുക്കൾ അനുകൂലരാകും, തൊഴിൽ മേന്മ, പേരും പെരുമയും.

പുണർതം: സന്താനങ്ങളുടെ വിവാഹ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കുടുംബത്തിൽ നിന്ന് സന്തോഷ വാർത്ത കേൾക്കാൻ സാദ്ധ്യതയുണ്ട്.
സ്ത്രീകൾക്ക് സമ്മാനാദിലാഭം, വ്യാപാരികൾക്ക് നല്ലസമയം, മനസ്സിൽ ഉദ്ദേശിച്ച സംഗതികൾ നേടിയെടുക്കും.

പൂയം: തർക്കങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. സംസാരത്തിലൂടെ മറ്റുള്ളവരെ തൃപ്തിപ്പെടുത്തും. കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴിൽ മേന്മ, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിർത്താൻ സാധിക്കും.

ആയില്യം: പ്രണയ ജീവിതത്തിൽ മധുരം നിറയും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാദ്ധ്യതയുണ്ട്. പങ്കാളിയുടെ പിന്തുണ ലഭിക്കും.വിവാഹ ആലോചനകൾ അന്തിമ തീരുമാനത്തിലെത്തും, അകന്നു കഴിഞ്ഞവർ അടുത്ത് വരും, ജോലി സ്ഥിരമാകും.

മകം: അമിതമായ വീട്ടുചെലവുകൾ മാനസിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതി നേരിടാൻ സാദ്ധ്യതയുണ്ട്.
സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും.

പൂരം: ചെലവുകളിൽ നിയന്ത്രണം പാലിക്കണം. അമ്മയുമായി അഭിപ്രായ ഭിന്നത ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, ഓഹരി സംബന്ധമായി വിവാദങ്ങൾ.

ഉത്രം: ബിസിനസിൽ എതിരാളികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പലവിധ തർക്കങ്ങൾ ഉണ്ടാകാം ക്ഷമയോടെ നേരിടണം. പ്രണയ കാര്യങ്ങളിൽ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, ജാമ്യം നിൽക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കും.

അത്തം: പ്രണയ ജീവിതത്തിൽ പുതിയ മേഖലകൾ കണ്ടെത്തും. കടബാദ്ധ്യതകളിൽ നിന്ന് മോചനം ലഭിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധനപ്രാപ്തി, സഹോദരങ്ങളും ബന്ധുക്കളും സഹായസ്ഥാനത്ത് വരും.

ചിത്തിര: അമ്മയുടെ ഭാഗത്തുള്ള ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും. ദിനം സന്തോഷകരം ആയിരിക്കും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
അധികാര പ്രാപ്തിയും, മേലധികാരികളിൽ നിന്നും സഹായ സഹകരണങ്ങളും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

ചോതി: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമാനം വർദ്ധിക്കും. തൊഴിൽ രംഗത്ത് കാര്യക്ഷമത വർദ്ധിപ്പിക്കുന്നത് പ്രശ്നങ്ങൾ കുറയ്ക്കും.
കലാരംഗത്തുനിന്നും കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും, ദേവാലയ ദർശന ഭാഗ്യം, ജനപ്രീതിയും അംഗീകാരവും.

വിശാഖം: ഭാവി പദ്ധതികൾക്കായി വിദഗ്‌ദ്ധോപദേശം തേടുന്നത് നല്ലതാണ്. ബിസിനസ്സിൽ വലിയ ലാഭത്തിന് തയ്യാറെടുക്കും, വിവാഹാദി മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാൻ അവസരം കിട്ടും, ധനസമ്പാദനത്തിന് മുൻപ് സ്വീകരിച്ചിരുന്ന നടപടികൾക്ക് ഫലം കണ്ടു തുടങ്ങും.

അനിഴം: വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. കുടുംബ പങ്കാളിയുടെ വീട്ടുകാർ സഹായിക്കും. തൊഴിൽരംഗത്ത് കാര്യങ്ങൾ മെച്ചപ്പെടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, കർഷകർക്ക് ലാഭം, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും.

കേട്ട: സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാം. ഒരേസമയം പല ജോലികൾ ചെയ്യേണ്ടി വരുന്നത് തിരക്ക് കൂട്ടും. പങ്കാളിയുടെ സാമ്പത്തിക സഹായം ലഭിക്കും. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും, ആഗ്രഹ സാഫല്ല്യം നേടും.

മൂലം: പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി ബിസിനസ്സ് പദ്ധതികൾ തയ്യാറാക്കും. സന്താനങ്ങളുടെ വിവാഹ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.,
ശത്രുക്കൾ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനം, ആചാര മര്യാദകൾ പാലിക്കും.

പൂരാടം: അമ്മാവന്റെ വീട്ടിൽ നിന്നും ധനം ലഭിക്കാൻ സാദ്ധ്യതയുണ്ട്. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എതിർക്കുന്നവരെ കീഴ്‌പെടുത്തും, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കും. കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.

ഉത്രാടം: കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും. ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം. ധന ലാഭം, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും.

തിരുവോണം: തൊഴിൽ‌സ്ഥലത്ത് രഹസ്യ ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. സാമ്പത്തിക സ്ഥിതി സമ്മർദ്ദത്തിലാകാം. നിയമ പരിരക്ഷ വേണ്ടിവരും, സർക്കാർ ജോലിയിലിരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ, വീടുവിട്ട് താമസിക്കേണ്ടി വരും.

അവിട്ടം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടാം. ബിസിനസ്സിൽ മത്സരം വർദ്ധിക്കുകയും തടസ്സങ്ങൾ ഉണ്ടാകുകയും ചെയ്യാം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും.

ചതയം: തൊഴിൽ സ്ഥലത്ത് ശ്രദ്ധയോടെ പ്രവർത്തിക്കണം കാരണം ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. ധനനഷ്ടം, യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം ഉണ്ടാകും.

പൂരുരുട്ടാതി: തൊഴിൽസ്ഥലത്ത് സഹപ്രവർത്തകരോട് നല്ല രീതിയിൽ പെരുമാറണം. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. സ്ത്രീകൾ മുഖേനെ സന്തോഷം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. പണമിടപാടുകളിൽ നേട്ടം.

ഉത്തൃട്ടാതി: സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് സന്തോഷവാർത്ത ലഭിക്കാം. ബിസിനസ്സിൽ നല്ല ദിവസം ആയിരിക്കും. സുന്ദര വസ്തുക്കളോടും ആഡംബരത്തോടും താൽപ്പര്യം കൂടും, പൊതുജനാനുകൂല്ല്യം, അധികാരികളുടെ പ്രീതി.

രേവതി: തൊഴിൽപരമായ യാത്രകൾക്ക് ഭാവിയിൽ ഗുണം ലഭിക്കും. തൊഴിൽ രംഗത്ത് പുരോഗതിയും ധനലാഭവും ഉണ്ടാകും. ശത്രുവിൻമേൽ വിജയം, ആഡംബര ഭ്രമം, ദാമ്പത്യ സുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOB, WEALTH, LUXURIOUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY